പറഞ്ഞ കടയിൽ നിന്ന് കമ്പി വാങ്ങിയില്ല; ഡോക്ടറുടെ പിടിവാശി മൂലം ശസ്ത്രക്രിയ മുടങ്ങി

0

തൃശൂർ: ഡോക്ടർ പറഞ്ഞ കമ്പനിയുടെ കമ്പി വാങ്ങാത്തതിനെ ചൊല്ലി ഡോക്ടറുടെ പിടിവാശി. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങി. ആശുപത്രിയിലെ എല്ലുരോഗ വിഭാഗത്തിലാണ് കമ്പിയെ ചോലിയുള്ള തർക്കം മൂലം ശസ്ത്രക്രിയ മുടങ്ങിയത്.

പാലക്കാട് പുതുക്കോട് സ്വദേശി കുന്നത്ത് ചന്ദ്രശേഖരന്റെ ഇടതുകൈയ്യിലായിരുന്നു ശസ്ത്രക്രിയ ചെയ്യേണ്ടത്. എന്നാൽ ഡോക്ടറുടെ പിടിവാശി കാരണം മുടങ്ങി. വീണ് പരിക്കേറ്റ ചന്ദ്രശേഖരനെ രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചൊവ്വാഴ്ച ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. അപ്പോഴാണ് ഡോക്ടർ ഇവരോട് കമ്പി വാങ്ങാൻ നിർദ്ദേശിച്ചത്.

തുടർന്ന് രോഗിയുടെ ആളുകൾ ആശുപത്രി ന്യായവില ഷോപ്പിൽനിന്ന് കമ്പി വാങ്ങിയെങ്കിലും അത് പറ്റില്ലെന്നും മറ്റൊരിടത്തുനിന്ന് വാങ്ങണമെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. കമ്പിയെച്ചൊല്ലി ശസ്ത്രക്രിയ മുടങ്ങിയതോടെ രോഗി ആശുപത്രി സൂപ്രണ്ടിന് പരാതിനൽകി.
ബുധനാഴ്ച വകുപ്പിലെ മുതിർന്ന ഡോക്ടർമാരുമായി വിഷയം ചർച്ചചെയ്ത് പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് സൂപ്രണ്ടും മറ്റു അധികാരികളും രോഗിക്ക് മറുപടി നൽകി. അവർ പറഞ്ഞാൽ ഡോക്ടർ അനുസരിക്കില്ലെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതേസമയം വകുപ്പിലെ മറ്റു ഡോക്ടർമാരെല്ലാം ന്യായവില ഷോപ്പിൽനിന്നുള്ള കമ്പി ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിന് പിന്നിൽ ഒത്തുകളി നടക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here