‘പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്ത് കാര്യം’; ഹേമ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയ്ക്ക് പോകുന്ന ‘അമ്മ’ പ്രതിനിധികളെ പരിഹസിച്ച് കുറിപ്പുമായി ഷമ്മി തിലകൻ

0

ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രതിനിധികൾക്കെതിരെ കുറിപ്പുമായി നടൻ ഷമ്മി തിലകൻ. ‘പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന് തുടങ്ങുന്ന കുറിപ്പിൽ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം പ്രവചിക്കാമോ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. താൻ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നതായും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്:പൊന്നുരക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച്‌ തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..! ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…? പ്രവചിക്കാമോ..? 

ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചർച്ചയിൽ അമ്മയുടെ പ്രതിനിധികളാകുന്നത് നടന്മാരായ ഇടവേള ബാബു, സിദ്ദിഖ്, മണിയൻപിള്ള രാജു എന്നിവരാണ്. ബീന പോൾ, പത്മപ്രിയ, ആശാ ജോർജ് എന്നിവരാണ് ഡബ്ല്യുസിസി പ്രതിനിധികൾ. ഫെഫ്ക, ഫിലിം ചേമ്പര്‍ അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം യോഗത്തിലേക്ക് മാക്ട ഫെഡറേഷനെ ക്ഷണിച്ചിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാ സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.അതേസമയം വിജയ് ബാബുവിനെ നേരെ ഉയർന്ന ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിൽ അമ്മയിൽ തർക്കങ്ങൾ കടുക്കുകയാണ്. വിഷയത്തിൽ വിജയ് ബാബുവിനെതിരെയുള്ള നടപടികൾ മയപ്പെടുത്തി സാഹചര്യത്തിൽ അമ്മ ഐസിസിയിൽ ശ്വേതാ മേനോൻ, മാല പാർവതി, ക്ക് പരമേശ്വരൻ എന്നിവർ രാജി സമർപ്പിച്ചിരുന്നു.

Leave a Reply