കലക്കുകള്ളു ലേ‍ാബിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുഴുവൻ ഉദ്യേ‍ാഗസ്ഥരുടെയും വിവരങ്ങൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറേ‍ായുടെ സഹായത്തേ‍ാടെ ശേഖരിക്കാൻ എക്സൈസ് വകുപ്പിന്റെ നടപടി

0

പാലക്കാട് ∙ കലക്കുകള്ളു ലേ‍ാബിയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മുഴുവൻ ഉദ്യേ‍ാഗസ്ഥരുടെയും വിവരങ്ങൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറേ‍ായുടെ സഹായത്തേ‍ാടെ ശേഖരിക്കാൻ എക്സൈസ് വകുപ്പിന്റെ നടപടി.

സന്തേ‍ാഷപ്പണമെന്ന പേരിൽ കൂടുതൽ ഉദ്യേ‍ാഗസ്ഥർ കൈക്കൂലി കൈപ്പറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യേ‍ാഗത്തിന്റെ തീരുമാനം. ഇതിനു പെ‍ാലീസ് സൈബർ വിഭാഗത്തിന്റെ സഹകരണവും തേടും. താഴേത്തട്ടിലുള്ള ഉദ്യേ‍ാഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വ്യക്തമായ വിവരം ലഭിച്ചാൽ മേലുദ്യേ‍ാഗസ്ഥനെതിരെയും നടപടിയുണ്ടാകുമെന്ന് എക്സൈസ് കമ്മിഷണർ മുന്നറിയിപ്പു നൽകി. പ്രാഥമിക തെളിവു ലഭിച്ചാൽ ഉത്തരവാദികൾക്കെതിരെ നേരിട്ടു നടപടിയെടുക്കും.

കീഴുദ്യേ‍ാഗസ്ഥരെ ഉപയേ‍ാഗിച്ചു സന്തേ‍ാഷപ്പണം ശേഖരിക്കുന്നുവെന്ന ആരേ‍ാപണത്തിന്റെയും ഇടപാടിൽ 14 ഉദ്യേ‍ാഗസ്ഥരെ സസ്പെൻഡ് ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ് ജില്ലാ ഒ‍ാഫിസുകൾക്കുള്ള ഈ മുന്നറിയിപ്പ്. മധ്യമേഖലാ എക്സൈസ് ജേ‍ായിന്റ് കമ്മിഷണർ പി.കെ.സനു പാലക്കാട്ട് വിളിച്ചുചേർത്ത ഒ‍ാഫിസർമാരുടെ യേ‍ാഗത്തിലും ഇക്കാര്യം വ്യക്തമാക്കി.

ജില്ലാ ഒ‍ാഫിസറുൾപ്പെടെ 14 പേരെ പാലക്കാട്ട് സസ്പെൻഡ് ചെയ്ത സാഹചര്യം വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ വിലയിരുത്തി. റേഞ്ച് ഒ‍ാഫിസ് മുതൽ ജില്ലാ ഒ‍ാഫിസിൽ വരെ സന്തേ‍ാഷപ്പണം എത്തുന്നുണ്ടെന്ന വിജിലൻസ് റിപ്പേ‍‍ാർട്ട് യേ‍ാഗം ചർച്ച ചെയ്തതായാണു വിവരം.

ജേ‍ായിന്റ് എക്സൈസ് കമ്മിഷണർക്കാണ് പാലക്കാട് ഡപ്യൂട്ടി കമ്മിഷണറുടെ താൽക്കാലിക ചുമതല. അണക്കപ്പാറ വ്യാജക്കള്ളു നിർമാണകേന്ദ്രം മാസപ്പടി ഇടപാടിൽ സസ്പെൻഷനിലായ ഡപ്യൂട്ടി കമ്മിഷണർക്ക് പകരം നിയമിച്ചയാളാണ് ഇത്തവണ കൈക്കൂലിക്കേസിൽ സസ്പെൻഷനിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here