ഉത്സവ ആഘോഷത്തിനിടയിൽ ഉണ്ടായ അടിപിടിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു

0

കൊല്ലം: ഉത്സവ ആഘോഷത്തിനിടയിൽ ഉണ്ടായ അടിപിടിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു . കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കൊല്ലം വെട്ടിക്കവല കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ കോക്കാട് റോടിൽ കിടക്കുകയായിരുന്ന മനോജിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൈകളിലെ വിരലുകൾ വെട്ടി മാറ്റി നിലയിലും കഴുത്തിന് വെട്ടേറ്റ നിലയിലുമാണ് മനോജ് റോഡിൽ കിടന്നിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. യൂത്ത് ഫ്രണ്ട് ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡണ്ട് ആണ് കൊല്ലപ്പെട്ട മനോജ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം കോക്കാട് കൊലപാതകം രാഷ്ട്രീയപ്രേരിതമെന്ന് കെ. ബി ഗണേഷ് കുമാർ എം എൽ എ ആരോപിച്ചു. മരിക്കുന്നതിനുമുമ്പ് പ്രതികളെ പറ്റിയുള്ള കൃത്യമായ വിവരം മനോജ് ജേഷ്ടനോട് പറഞ്ഞിരുന്നു. പോലീസ് കാര്യക്ഷമമായി ഇടപെട്ട് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഗണേഷ്കുമാർ എം എൽ എ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here