കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0

തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കൻ കർണാടക മുതൽ കന്യാകുമാരി മേഖല വരെ നീണ്ടു നിന്ന ന്യൂനമർദ്ദ പാത്തി നിലവിൽ വടക്കൻ കർണാടക മുതൽ മാന്നാർ കടലിടുക്ക് വരെ നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുള്ളത്.

വെള്ളി, ശനി ദിവസങ്ങളിൽ 30-40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 24 മുതൽ 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. കേരള, കർണാടക, ലക്ഷദ്വീപ്  തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here