സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന കുട്ടികൾക്ക് നഗ്നചിത്രങ്ങളും വീഡിയോയും അയച്ചു കൊടുക്കും; നാല്പത്തിരണ്ടുകാരനെ അറസ്റ്റ് ചെയ്ത് പോലീസ്

0

കുമളി: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന കുട്ടികൾക്ക് നഗ്നചിത്രങ്ങളും വീഡിയോയും അയച്ചു കൊടുക്കുന്നയാൾ അറസ്റ്റിൽ. അറക്കുളം മൂന്നങ്കവയൽ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയിൽ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ് (42) പിടിയിലായത്.

മേസ്തിരി പണിക്കാരനായ ബിനോയ്, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് പതിവായി നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുനൽകുന്നത് സംബന്ധിച്ച് കുമളി പൊലീസിന് ലഭിച്ച പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here