കാമുകനെ കുത്തിക്കൊന്ന് മോഡൽ; 22കാരനെ കൊലപ്പെടുത്തിയ 23കാരിയുടെ ജീവിതം ഇങ്ങനെ..

0

ലണ്ടൻ: കാമുകനെ കുത്തിക്കൊന്ന കേസിൽ 22കാരി പ്രതിയെന്ന് പൊലീസ്. ബ്രിട്ടീഷ് മോഡലായ അബിഗെയ്ൽ വൈറ്റാണ് കേസിൽ വിചാരണ നേരിടുന്നത്. ബ്രിസ്റ്റോളിലെ കിംഗ്‌സ്‌വുഡിലുള്ള വീട്ടിൽ വച്ച് ബ്രാഡ്‌ലി ലൂയിസിനെ (22) കൊലപ്പെടുത്തിയെന്നാണ് 23 കാരിക്കെതിരായ കേസ്. കഴിഞ്ഞ മാസമാണ് മാരകമായി കുത്തേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം ഇയാൾ മരിച്ചിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഓൺലി ഫാൻസ് മോഡലായ യുവതിയാണ് കൊല ചെയ്തതെന്ന് കണ്ടെത്തുകയായിരുന്നു.

ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, മാർച്ച് 25-ന് വൈകുന്നേരം സൗത്ത് ഗ്ലൗസെസ്റ്റർഷെയറിലെ ഒരു വീട്ടിലേക്ക് അടിയന്തര സേവനങ്ങൾ വിളിക്കുകയും ലൂയിസിനെ നെഞ്ചിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. ലൂയിസിന് മൂന്ന് കുട്ടികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് യുവതിയെ കൊലപാതകക്കുറ്റം ചുമത്തി വൈറ്റ് ഇന്ന് ബ്രിസ്റ്റോൾ ക്രൗൺ കോടതിയിൽ ഹാജരാക്കിയത്. ജാമ്യപേക്ഷ സമർപ്പിക്കാതിരുന്നതിനെ തുടർന്ന് ഓൺലി ഫാൻസ് മോഡലായ യുവതിയെ ഒക്ടോബർ 10 ന് വിചാരണ ചെയ്യുമെന്ന് കോടതി അറിയിച്ചു. നിലവിൽ റിമാൻഡിലാണ് യുവതി

LEAVE A REPLY

Please enter your comment!
Please enter your name here