കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ നേടിയതിന്റെ സന്തോഷത്തിലാണ്‌ പൊയ്‌ക്കാട്ടുശ്ശേരി കൊറ്റയത്ത്‌ വീട്ടില്‍ കെ.കെ ഉണ്ണിയും കുടുംബവും

0

നെടുമ്പാശ്ശേരി: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപ നേടിയതിന്റെ സന്തോഷത്തിലാണ്‌ പൊയ്‌ക്കാട്ടുശ്ശേരി കൊറ്റയത്ത്‌ വീട്ടില്‍ കെ.കെ ഉണ്ണിയും കുടുംബവും. ഗ്ഗള്ള 54 26 25 എന്ന നമ്പറിലാണ്‌ സമ്മാനം അടിച്ചത്‌. നാട്ടുകാരനായ ഏജന്റ്‌ കാരക്കാട്ട്‌കുന്ന്‌ മൂന്നാടന്‍ വീട്ടില്‍ പീതാംബരന്റെ കൈയില്‍ നിന്നാണ്‌ ടിക്കറ്റ്‌ എടുത്തത്‌. വിറ്റ്‌ തീരാന്‍ ബാക്കിയുണ്ടായ നാലു ടിക്കറ്റും സ്‌ഥിരം എടുക്കുന്ന ഉണ്ണിക്ക്‌ പീതാംബരന്‍ കൊടുക്കുകയായിരുന്നു. അതും നറുക്കെടുപ്പിന്‌ അരമണിക്കൂര്‍ മുമ്പ്‌്.
ഒരുപാട്‌ കടബാധ്യതയുള്ള ഉണ്ണിക്ക്‌ ലോട്ടറി അടിച്ചത്‌ ആശ്വാസമായി. ശ്വാസംമുട്ട്‌ മൂലം വാര്‍ക്കപണി നിര്‍ത്തി രണ്ടര വര്‍ഷമായി ഒരു കടമുറി വാടകയ്‌ക്ക്‌ എടുത്ത്‌ പലചരക്ക്‌ കച്ചവടം നടത്തുകയാണ്‌. പലരില്‍ നിന്നും പണം കടം വാങ്ങിയാണ്‌ ഇതു ചെയ്യുന്നത്‌. സഹായത്തിനായി ഭാര്യ ഗീതയും കൂടെയുണ്ട്‌. ബാങ്കില്‍ നിന്നും ലോണ്‍ എടുത്ത്‌ നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയായിട്ടില്ല. ലോണ്‍ തിരിച്ചടക്കാനുണ്ട്‌.
കൊറോണക്കാലത്ത്‌ വിദേശത്തു നിന്നും മടങ്ങി വന്ന മകന്‍ ശരത്തിനും മറ്റു പണിയൊന്നും ശരിയായിട്ടില്ല. മകള്‍ ശരണ്യയെ വിവാഹം കഴിച്ചയച്ചതിലും സാമ്പത്തിക ബാധ്യതയുണ്ട്‌. ഉണ്ണിക്ക്‌ ഈ ദുര്‍ഘട സാഹചര്യത്തില്‍ നിന്നും കരകയറാന്‍ ഭാഗ്യദേവതയുടെ കടാക്ഷം അനുഗ്രഹമായി.

LEAVE A REPLY

Please enter your comment!
Please enter your name here