ഓശാന ഞായർ ശുശ്രൂഷകൾക്കിടെ തുകലശേരി സെന്റ് ജോസഫ് പള്ളിക്കുമുന്നിൽ ഗുണ്ടാ ആക്രമണം

0

തിരുവല്ല ∙ ഓശാന ഞായർ ശുശ്രൂഷകൾക്കിടെ തുകലശേരി സെന്റ് ജോസഫ് പള്ളിക്കുമുന്നിൽ ഗുണ്ടാ ആക്രമണം. തിരുവല്ല നഗരസഭാ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജടക്കം നാലുപേർക്കു നേരെ അക്രമികൾ കുരുമുളകു സ്പ്രേ ഉപയോഗിച്ചു. ഇവർക്കു മുഖത്തു സാരമായ പരുക്കേറ്റു.

തുകലശേരി സെന്റ് ജോസഫ് പള്ളിക്കു മുന്നിൽ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതതെന്നു പൊലീസ് പറഞ്ഞു. ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഓശാന ഞായർ റാലിക്കിടയിലേക്കു വാഹനം ഓടിച്ചുകയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമെന്നാണു സൂചന.

കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന് പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. ആക്രമണം നടത്തിയത് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയായ തിരുവല്ല കുരിശു കവല സ്വദേശി കൊയിലാണ്ടി രാഹുൽ എന്നു വിളിക്കുന്ന രാഹുൽ ആണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here