രാജ്യത്ത് സിഎന്‍ജി വിലയിൽ വർദ്ധനവ്; ഒരു കിലോ സിഎന്‍ജിക്ക് ഒറ്റയടിക്ക് കൂട്ടിയത് എട്ട് രൂപ

0

കൊച്ചി: രാജ്യം പുതിയ സാമ്പത്തിക വർഷത്തിലേക്ക് കിടക്കവേ അവശ്യവസ്തുക്കളുടെ വിലയിൽ വർദ്ധനവ്. പെട്രോളിനും, ഡീസലിനും പാചകവാതകത്തിനും വില തുടര്‍ച്ചയായി കൂട്ടുന്നതിനിടെ ഇപ്പോൾ രാജ്യത്ത് സിഎന്‍ജി വിലയിലും വർദ്ധനവ്. ഒരു കിലോ സിഎന്‍ജിക്ക് എട്ടു രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ സിഎൻജി വില 72 രൂപയില്‍ നിന്നും 80 രൂപയായി ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ ഇത് 83 രൂപവരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ രാജ്യത്ത് തുടര്‍ച്ചയായി പതിനൊന്ന് തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഡീസല്‍ വില വീണ്ടും ലിറ്ററിന് നൂറ് രൂപ പിന്നിട്ടു. തിരുവനന്തപുരം ജില്ലയിലാണ് ഡീസല്‍ വില നൂറ് രൂപ കടന്നത്. ജില്ലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100.14 രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ സംസ്ഥാനത്ത് 6.98 രൂപയാണ് പ്രെട്രോളിന് കൂട്ടിയത്. ഇക്കാലയളവില്‍ ഡീസലിന് 6.74 രൂപയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 111.28 രൂപയും, ഡീസലിന് 98.20 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ 113.24, ഡീസല്‍ 100.14 രൂപയുമാണ് വില.

പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വ്യാഴാഴ്ച കൂട്ടിയത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് 6 രൂപ 97 പൈസ് വര്‍ധിച്ചു. ഡീസലിന് 6 രൂപ 70 പൈസയും കൂട്ടി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here