മാത്യു കുഴൽനാടന് മുമ്പേ അജീഷിന്റെ ബാങ്ക് വായ്പ അടച്ചുതീർത്ത് സിഐടിയു; സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ച് ഗോപി കോട്ടമുറിക്കൽ; മുഖം രക്ഷിക്കാൻ നടത്തിയ നീക്കം ഇങ്ങനെ..

0

കൊച്ചി: വിവാദമായി മാറിയ മൂവാറ്റുപുഴയിലെ അജീഷിന്റെ വായ്പ കുടിശ്ശിക അടച്ച് തീർത്ത് സിഐടിയു. സിഐടിയുവിന്റെ കീഴിലുള്ള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനാണ് മൂവാറ്റുപുഴ അർബൻ ബാങ്കിലെ വായ്പ അടച്ചുതീർത്തത്. മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടൻ വായ്പ അടച്ചുതീർക്കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് സിഐടിയു വായ്പ അടച്ചുതീർത്തത്. ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കലാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

മുവാറ്റുപുഴ അർബൻ ബാങ്കിന്റെ പേഴക്കപ്പിള്ളി ബ്രാഞ്ചിൽ അജീഷ് എന്ന വ്യക്തിക്ക് ഉണ്ടായിരുന്ന കുടിശ്ശിഖ തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ( CITU ) അംഗങ്ങൾ ആയ അർബൻ ബാങ്കിലെ ജീവനക്കാർ അടച്ചു തീർത്തിരിക്കുന്നു.
അഭിനന്ദനങ്ങൾ
അഭിവാദ്യങ്ങൾ പ്രിയപ്പെട്ട
സഖാക്കളെ

വായ്പാ ബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് കാണിച്ച് മാത്യു കുഴൽനാടൻ ബാങ്കിന് കത്ത് നൽകിയതിന് പിന്നാലെയാണ് സിഐടിയു നടപടി. കുടുംബം അടയ്ക്കാനുള്ള 1,75,000 രൂപ താൻ അടയ്ക്കാമെന്നാണ് മാത്യു കുഴൽനാടൻ കത്തിൽ വ്യക്തമാക്കിയത്. കഴിഞ്ഞദിവസം കുട്ടികളെ പുറത്താക്കി അജീഷിന്റെ വീട് ജപ്തി ചെയ്ത അർബൻ ബാങ്കിന്റെ നടപടി വിവാദമായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ, മൂവാറ്റുപുഴ എംഎൽഎയും കോൺഗ്രസ് നേതാവുമായ മാത്യു കുഴൽനാടന്റെ നേതൃത്വത്തിൽ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റുകയായിരുന്നു. ഹൃദ്രോഗിയായ അജീഷ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂട്ടിരിക്കാൻ ഭാര്യ ആശുപത്രിയിൽ പോയ സമയത്ത് പെൺകുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത നടപടിക്കെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.

എന്നാൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് അപ്രതീക്ഷിത നടപടിയല്ലെന്നാണ് ഗോപി കോട്ടമുറിക്കൽ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. മാത്യു കുഴൽനാടൻ ക്രിയേറ്റ് ചെയ്ത സീൻ ആണെന്നും നിയമപ്രകാരം ജപ്തി ചെയ്തത് കുത്തിത്തുറക്കാൻ എംഎൽഎയ്ക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും ഗോപി കോട്ടമുറിക്കൽ ചോദിച്ചു. ജപ്തി നടപടി മാറ്റിവച്ചു കൂടെ എന്ന് ചുറ്റിലുമുള്ള ആരെങ്കിലും ചോദിച്ചിരുന്നുവെങ്കിൽ സാവകാശം നൽകിയേനെ എന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. അതിനിടെ

കുട്ടികളെ വീടിന് പുറത്താക്കിയാണ് ബാങ്ക് ജപ്തി നടപടി പൂർത്തിയാക്കിയത്. വിവരമറിഞ്ഞെത്തിയ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ അകത്തു കയറ്റുകയായിരുന്നു. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.

ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത നാല് മക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എം.എൽ.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ബാങ്ക് ഉദ്യോഗസ്ഥർ പേഴയ്ക്കാപ്പിള്ളിയിൽ ദലിത് കുടുംബം താമസിക്കുന്ന വീട്ടിൽ എത്തിയത്. അജേഷ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിലാണ്. ഭാര്യ മഞ്ജുവും അജേഷിനൊപ്പം ആയിരുന്നു. ഇവർ തിരിച്ചെത്തിയ ശേഷമേ കുട്ടികളെ ഇറക്കി വിടാവൂ എന്ന് അയൽവാസികളും സ്ഥലത്ത് എത്തിയ പഞ്ചായത്തംഗങ്ങളും ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ പിന്മാറിയില്ല. പഞ്ചായത്ത് നൽകിയ 3 സെന്റ് സ്ഥലത്ത് നിർമിച്ച വീടാണ് ഇത്.

വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് നിസഹായരായി പെരുവഴിയിൽ നിൽക്കുന്ന കുട്ടികളുടെ അവസ്ഥ അറിഞ്ഞു സ്ഥലത്തെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി എന്നിവരുടെ നേതൃത്വത്തിൽ വീടിനു മുന്നിൽ കുട്ടികൾക്കൊപ്പം കുത്തിയിരുന്നു. ബാങ്ക് അധികൃതർ താക്കോൽ തിരികെ ഏൽപിക്കാൻ എത്തുമെന്നു പറഞ്ഞെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരും എത്തിയില്ല. തുടർന്നാണ് പൂട്ടിയിട്ടിരുന്ന താഴ് തകർത്തത്. നിസ്സഹായരായ കുട്ടികളെ വീട്ടിൽ നിന്നു പുറത്തിറക്കി വിട്ട് ജപ്തി നടത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പൊലീസും സർക്കാരും തയാറാകണമെന്ന് എംഎൽഎ പറഞ്ഞു. അതേസമയം സർഫേസി നിയമ പ്രകാരമുള്ള ബാങ്ക് നടപടികൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും കുട്ടികളെ വീട്ടിൽ നിന്നിറക്കി വിട്ടിട്ടില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

ഫോട്ടോഗ്രാഫറാണ് അജേഷ്. കോവിഡാണ് ഈ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ കരിനിഴലായത്. അല്ലെങ്കിൽ കൃത്യമായി തന്നെ പണം ബാങ്കിൽ അടയ്ക്കുമായിരുന്നു. ഈ വേദനയോട് വേണം സർക്കാരുകൾ അനുകൂലമായി പ്രതികരിക്കേണ്ടത്. ഇഷ്ടക്കാർക്ക് മാത്രം വാരികോരി നൽകുന്ന സർക്കാരുകൾ

4 വർഷം മുമ്പ് സ്റ്റുഡിയോ തുടങ്ങുന്നതിനായി ഒരു ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. ഇപ്പോൾ 1.75 ലക്ഷത്തോളം രൂപ തിരിച്ചടയ്ക്കാനുണ്ടെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. സ്റ്റുഡിയോയ്ക്കായി മൂവാറ്റുപുഴ പേയ്ക്കാപ്പിള്ളിയിൽ മുറിയെടുത്തിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കാമറയും അനുബന്ധ സംവിധാനങ്ങളും ഒരുക്കി. പിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചു. തുടർച്ചയായി അറ്റാക്കുകൾ ഉണ്ടായി. വലിയൊരുസംഖ്യ ആശുപത്രികളിൽ ചെലവായി. കോവിഡ് എത്തിയതോടെ എല്ലാ പ്രതീക്ഷയും നശിച്ചു. കടബാധ്യതകൾ കൂടി വന്നു ഇതോടെ ലോൺ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതിയായി – അജേഷ് പറയുന്നു.

മൂന്നുമാസം മുമ്പ് ജപ്തി നോട്ടീസ് നൽകിയിപ്പോൾ ബാങ്ക് മാനേജരെ കാണാൻ പോയി. രോഗവിവരം തെളിയിക്കുന്ന രേഖകളും അവധി അപേക്ഷയും നൽകിയപ്പോൾ ‘ഇതുകൊണ്ടൊന്നും കാര്യമില്ല, കുടിശിഖ തീർക്കാൻ നോക്ക് ‘ എന്ന് പറഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു. കരഞ്ഞുകൊണ്ടാണ് ബാങ്കിൽ നിന്നും ഇറങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2 മണിക്ക് ശേഷം മകൻ നന്ദു അമ്മയെ വിളിച്ച് വീട്ടിൽ പൊലീസും ബാങ്കുകാരും എത്തിയെന്നും സാധനങ്ങൾ എല്ലാം എടുത്ത് മാറാൻ ആവശ്യപ്പെട്ടതായും അറിയിക്കുകയായിരുന്നു.

മകൻ പെരുമ്പാവൂരിൽ ഭാര്യ മഞ്ജുവിന്റെ വീട്ടിലായിരുന്നു. വീട്ടിലെ ഭീകരാന്തരീക്ഷം കരഞ്ഞുകൊണ്ടാണ് സഹോദരിമാർ നന്ദുവിനെ അറിയിച്ചത്. തുടർന്നാണ് നന്ദു അമ്മയെ വിളിച്ച് വിവിരം അറിയച്ചത്. പിന്നാലെ നന്ദുവും പായിപ്രയിലെ വീട്ടിലെത്തി. കുട്ടികളോട് പേടിക്കേണ്ടെന്നും നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങേണ്ടെന്നും അച്ഛൻ ബാങ്കുകാരോട് സംസാരിക്കാമെന്നും പറഞ്ഞ് സമാധാനിപ്പിച്ചു.

ആശുപത്രിയിൽ ആണെന്നും സവകാശം നൽകിയാൽ പണം അടയ്ക്കാമെന്നും മറ്റും പറഞ്ഞെങ്കിലും ജീവനക്കാർ കേൾക്കാൻ തയ്യാറായില്ല. കോടതി ഉത്തരവാണെന്നും പറഞ്ഞ് അവർ മക്കളെ പുറത്താക്കി വീടു പൂട്ടി സീൽ ചെയ്തു. ഇതുകണ്ട് മക്കൾക്ക് വലിയ സങ്കടമായി. ഞാനും ഭാര്യയും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലുമായി. പഞ്ചായത്ത് മെമ്പർ നെജി ഷാനവാസിനെ വിളിച്ച് സങ്കടം പറഞ്ഞു.

തുടർന്നാണ് മാത്യുകുഴൽനാടൻ എം എൽ എ പ്രശ്നത്തിൽ ഇടപെട്ടതും വീട് പൂട്ടുപൊളിച്ച് തുറന്നതും. ബാങ്കിന്റെ കുടിശിഖ എത്രയും വേഗത്തിൽ തീർക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കുറച്ചുസാവകാശം അനുവദിച്ച് തരാൻ കരുണ കാണിക്കണം… ഇത് മാത്രമാണ് എനിക്ക് അവരോട് ആവശ്യപ്പെടാനുള്ളത്. അജേഷ് വിശദമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here