ചികിത്സാ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു തിരിച്ചു

0

തിരുവനന്തപുരം: ചികിത്സാ ആവശ്യങ്ങള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്കു തിരിച്ചു. ഇന്നലെ പുലര്‍ച്ചെ നാലരയ്‌ക്ക്‌ തിരുവനന്തപുരം വിമാനത്താവളം വഴി പുറപ്പെട്ട അദ്ദേഹം മേയ്‌ രണ്ടാം വാരത്തോടെ തിരിച്ചെത്തിയേക്കും.
റോച്ചസ്‌റ്ററിലെ മയോ ക്ലിനിക്കില്‍ തുടര്‍ചികിത്സയ്‌ക്കായാണു യാത്ര. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതല മറ്റാര്‍ക്കും കൈമാറിയിട്ടില്ല. മന്ത്രിസഭായോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുക്കും. ഭാര്യ കമലയും പഴ്‌സണല്‍ അസിസ്‌റ്റന്റ്‌ വി.എം. സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്‌. കഴിഞ്ഞ 11 മുതല്‍ 27 വരെ മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരുന്നു.
മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷം സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അമേരിക്കയിലേക്കു പോകും. പാന്‍ക്രിയാസ്‌ കാന്‍സര്‍ ബാധിതനായ കോടിയേരി 2020 ജനുവരിയില്‍ ഹൂസ്‌റ്റണ്‍ പ്ലാസ മെഡിക്കല്‍ സെന്ററില്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here