മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു

0

വയനാട്: മേപ്പാടി പരപ്പൻ പാറ കോളനിയിൽ തേൻ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. മരത്തിൽനിന്നും യുവാവ് വീഴുന്നത് കണ്ട് ഓടിയെത്തുന്നതിനിടെ ഇയാളുടെ ബന്ധുവായ യുവതിയുടെ കൈയിൽനിന്നും വീണ് ആറ് മാസം പ്രായമായ കുട്ടിയുമാണ് മരിച്ചു.

പ​ര​പ്പ​ൻ പാ​റ കോ​ള​നി​യി​ലെ രാ​ജ​നും ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ര​ത്തി​ൽ നി​ന്നും തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​ൻ മ​ര​ത്തി​ൽ നി​ന്നും തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു.

മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് മേ​പ്പാ​ടി പോ​ലീ​സ് അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ‍​ര്‍​ത്തി​യാ​ക്കി. ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തേ​ക്ക് എ​ത്തി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here