ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് താഴ്ന്ന് 52 ശതമാനത്തിലെത്തി

0

സീതത്തോട് (പത്തനംതിട്ട) ∙ ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് താഴ്ന്ന് 52 ശതമാനത്തിലെത്തി. സംഭരണികളുടെ മഴ പ്രദേശങ്ങളിൽ വേനൽ മഴ പെയ്തെങ്കിലും കാര്യമായ നീരൊഴുക്ക് ഉണ്ടായില്ല. ദിവസവും ഒരടിയിലധികം വെള്ളം താഴുന്നുണ്ട്.

കക്കി – ആനത്തോട് അണക്കെട്ടിൽ 965.865 മീറ്ററും പമ്പയിൽ 977.65 മീറ്ററുമാണ് ജല നിരപ്പ്. പമ്പയിൽ കഴിഞ്ഞ ദിവസം 27 മില്ലി മീറ്റർ മഴ പെയ്തു. 2.3 ദശലക്ഷം ഘന മീറ്റർ വെള്ളം ഒഴുകി എത്തി. പദ്ധതിയിൽ ഒരു ജനറേറ്റർ ഒഴികെ ബാക്കി എല്ലാ ജനറേറ്ററുകളും പൂർണ ശേഷിയിലാണ് പ്രവർത്തനം. കാലവർഷത്തിനു മുന്നോടിയായി പരമാവധി വെള്ളം പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ജലനിരപ്പ് താഴ്ന്നതോടെ ആനത്തോട് ജലസംഭരണിക്കുള്ളിലെ കുന്നുകൾ പലയിടത്തും തെളിഞ്ഞ് തുടങ്ങി.

കക്കാട് ജലവൈദ്യുത പദ്ധതിയുടെ മൂഴിയാർ അണക്കെട്ടിന്റെ മഴ പ്രദേശങ്ങളിലും വേനൽ മഴയുടെ ശക്തി കുറവാണ്. ശബരിഗിരി പദ്ധതിയിൽ നിന്ന് വൈദ്യുതോൽപാദത്തിനു ശേഷം പുറംതള്ളുന്ന വെള്ളം ഉപയോഗിച്ചാണ് കക്കാട് പദ്ധതിയുടെ പ്രവർത്തനം. ഉൽപാദനത്തിനു ശേഷം കക്കാട്ടാറ്റിലൂടെ ഒഴുകുന്ന വെള്ളം ഉപയോഗിച്ചാണ് അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈ‍ഡ്രോ ഇലക്ട്രിക്, മണിയാർ കാർബോറാണ്ടം, പെരുനാട് പദ്ധതി എന്നിവിടങ്ങളിൽ വൈദ്യുതോൽപാദനം നടക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here