രാജസ്ഥാനിലെ ജയ്പുരിലെ ഹോട്ടലിൽ മുപ്പത്തിയൊന്നുകാരിയായ ഡച്ച് വനിതയെ മാനഭംഗപ്പെടുത്തിയ കേസിൽ മലയാളി ബിജു മുരളീധരൻ അറസ്റ്റിലായി

0

ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിലെ ഹോട്ടലിൽ മുപ്പത്തിയൊന്നുകാരിയായ ഡച്ച് വനിതയെ മാനഭംഗപ്പെടുത്തിയ കേസിൽ മലയാളി ബിജു മുരളീധരൻ അറസ്റ്റിലായി.
ആയുർവേദിക് ബോഡി മസാജ് ചെയ്യാമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഡച്ച് വനിതയെ ബിജു മാനഭംഗപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. ജയ്പുരിലെ ഖാതിപുര മേഖലയിൽ വാടകയ്ക്കു താമസിക്കുകയാണ് ഇയാൾ. മാർച്ച് 12നാണു ഡച്ച് വനിത കുടുംബാംഗങ്ങളോടൊപ്പം ഡൽഹിയിലെത്തിയത്.

Leave a Reply