ബിഗ്ബോസില്‍ വിളിച്ചു; പോകുന്നില്ല, കാരണം വ്യക്തമാക്കി ഒമര്‍ ലുലു

0

തിരുവനന്തപുരം: ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസൺ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരെല്ലാം. അവതാരകനായി മോഹൻലാൽ

വീണ്ടുമെത്തുന്നു എന്നറിയിച്ചതടക്കം സീസണിലെ പുതിയ ടീസറുകൾ ഇതിനകം തന്നെ ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചു കഴിഞ്ഞു. അതിനിടയിൽ ഷോ പ്രഖ്യാപിച്ചത് മുതൽ, ആരാധകർ ഈ സീസണിലെ മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ്.

ഇതിനോടകം തന്നെ നിരവധി പേരുകൾ സോഷ്യൽ മീഡിയയിൽ ചുറ്റിക്കറങ്ങുന്നുമുണ്ട്. ഇക്കൂട്ടത്തിൽ കേട്ട ഒരു പേരായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെത് . ഒമര്‍ ബിഗ് ബോസിന്റെ നാലാം സീസണിലെ മത്സരാർത്ഥിയാകും എന്നായിരുന്നു ചില വാർത്തകൾ. ഇപ്പോൾ ഈ വാർത്തകൾക്കുള്ള പ്രതികരണവുമായി എത്തുകയാണ് ഒമര്‍ ലുലു തന്നെ രംഗത്ത് എത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇദ്ദേഹം കാര്യങ്ങൾ വിശദമാക്കുന്നത്.

തന്‍റെ പുതിയ ചലച്ചിത്രമായ പവർസ്റ്റാറിന്റെ ഷൂട്ടിങ്ങ് ഈ മാസം 31ന് തുടങ്ങണം,പിന്നെ മെയ് മാസത്തില്‍ നല്ല സമയം കൂടി തുടങ്ങുന്നത് കൊണ്ട്‌ ബിഗ് ബോസിൽ പങ്കെടുക്കാന്‍ പറ്റില്ല. ഒഡീഷ്യനിൽ വിളച്ചതിന് നന്ദി ബിഗ് ബോസ് എന്നാണ് ഒമര്‍ലുലു പറയുന്നത്. ഒഡിഷന് വിളിച്ച കാര്യം ഒമര്‍ ലുലു ഈ പോസ്റ്റിലൂടെ സ്ഥിരീകരിക്കുന്നു.

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബാബു ആന്റണി ചിത്രമാണ് ‘പവർ സ്റ്റാർ’ ഡെന്നിസ് ജോസഫ് അവസാനമായി തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഒമര്‍ ലുലുആണ്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം വൈകിയ ചിത്രം ഉടനെ തുടങ്ങുമെന്ന് അറിയിക്കുകയാണ് ഒമർ ലുലു.

LEAVE A REPLY

Please enter your comment!
Please enter your name here