2 വർഷത്തിനു ശേഷം രാജ്യത്ത് ഘട്ടം ഘട്ടമായി രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു

0

ന്യൂഡൽഹി∙ കോവിഡ് നിയന്ത്രണം ഒഴിവായതോടെ, 2 വർഷത്തിനു ശേഷം രാജ്യത്ത് ഘട്ടം ഘട്ടമായി രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. ഏപ്രിലിൽ വ്യോമഗതാഗതം പൂർണ തോതിലാകുമെന്നാണ് വിലയിരുത്തൽ.
വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) സമ്മർ ഷെഡ്യൂൾ പ്രകാരം 40 രാജ്യങ്ങളിൽ നിന്നുള്ള 60 വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുവാദം നൽകിയിട്ടുണ്ട്. ഒക്ടോബർ 29 വരെയാണ് സമ്മർ ഷെഡ്യൂൾ. ഓരോ ആഴ്ചയിലും 6 ഇന്ത്യൻ വിമാനക്കമ്പനികൾക്ക് ഇന്ത്യയിൽ നിന്ന് 1,466 രാജ്യാന്തര യാത്രകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇവ 27 രാജ്യങ്ങളിലായി 43 വിമാനത്താവളങ്ങളിലേക്കു സർവീസ് നടത്തും.

നിർത്തിവച്ചിരുന്ന 150 രാജ്യാന്തര സർവീസുകൾ ഘട്ടം ഘട്ടമായി ഏപ്രിലിൽ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. തായ്‌ലൻഡിലേക്കുള്ള സർവീസ് ഇന്നലെ ഇൻഡിഗോ പുനരാരംഭിച്ചു. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും ഏപ്രിൽ 1ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ഡൽഹി എയർപോർട്ടിലെ രാജ്യാന്തര സർവീസുകൾ 165ൽ നിന്ന് 300 ആകുമെന്നാണ് വിലയിരുത്തൽ. ഏപ്രിൽ ആദ്യ ആഴ്ചയോടെ രാജ്യാന്തര യാത്രകളിൽ 66 ശതമാനത്തിന്റെ വർധന പ്രതീക്ഷിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here