അക്കാദമി പുസ്‌തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കും: കെ. സച്ചിദാനന്ദന്‍

0

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പ്രസിഡന്റായി പ്രഫ. കെ. സച്ചിദാനന്ദനും വൈസ്‌ പ്രസിഡന്റായി അശോകന്‍ ചരുവിലും സെക്രട്ടറിയായി പ്രഫ. സി.പി. അബൂബക്കറും ചുമതലയേറ്റു. അക്കാദമിയിലെ പുസ്‌തകങ്ങളെല്ലാം ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുജനങ്ങള്‍ക്ക്‌ വായിക്കാനുള്ള അവസരം നല്‍കുമെന്ന്‌ ചുമതലയേറ്റ ശേഷം സച്ചിദാനന്ദന്‍ പറഞ്ഞു.
ലിറ്റില്‍ മാഗസിനുകള്‍ മുതല്‍ പ്രസിദ്ധീകരണം നിലച്ച പുസ്‌തകങ്ങള്‍ വരെ ഡിജിറ്റല്‍ രൂപത്തിലാക്കി വെബ്‌സൈറ്റ്‌ മുഖേന ജനങ്ങള്‍ക്ക്‌ ലഭ്യമാക്കും. ഇവ അച്ചടിച്ചു വില്‍ക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ല. ഉത്തര-മധ്യ- ദക്ഷിണ കേരളത്തിലെ പരിപാടികള്‍ ശ്രദ്ധിക്കുന്നതിനും അതത്‌ ഭാഗത്തെ എഴുത്തുകാരും അക്കാദമി അംഗങ്ങളും ഉള്‍പ്പെടെയുള്ള ചെറു കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും വളര്‍ച്ചയ്‌ക്ക്‌ അക്കാദമി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന്‌ അശോകന്‍ ചരുവിലും സി.പി. അബൂബക്കറും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here