റ​ഷ്യ​യി​ലു​ള്ള പൗ​ര​ന്മാ​ർ ഉ​ട​ൻ രാ​ജ്യം വി​ട​ണ​മെ​ന്ന് അ​മേ​രി​ക്ക

0

വാഷിംഗ്ടൺ ഡിസി: റഷ്യയിലുള്ള അമേരിക്കൻ പൗരന്മാർ ഉടൻ രാജ്യം വിടണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. റഷ്യയിലേക്ക് യാത്ര നിശ്ചയിച്ചവർ അത് റദ്ദാക്ണമെന്നും അമേരിക്ക അറിയിച്ചു.

റ​ഷ്യ​ൻ സ​ർ​ക്കാ​ർ അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ അ​കാ​ര​ണ​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​താ​യി വി​വ​ര​മു​ണ്ട്. ഇ​നി സ്ഥി​തി ഗു​രു​ത​ര​മാ​യേ​ക്കാം. എ​ല്ലാ​വ​രെ​യും സ​ഹാ​യി​ക്കാ​ൻ റ​ഷ്യ​യി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്ക് പ​രി​മി​തി​യു​ണ്ട്.

അ​തി​നാ​ൽ ഇ​പ്പോ​ൾ​ത്ത​ന്നെ റ​ഷ്യ വി​ട​ണ​മെ​ന്ന് പൗ​ര​ന്മാ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പി​ൽ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് അ​റി​യി​ച്ചു.

Leave a Reply