ഇന്നു നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിയയുടെ സ്‌ഥാനാര്‍ഥിത്വം ഡി.എം.കെ. നേതൃത്വം പ്രഖ്യാപിച്ചു

0

ചെന്നൈ: ചെന്നൈ കോര്‍പറേഷന്‍ മേയര്‍ കസേരയിലേക്കു നടാടെ ദലിത്‌ വനിതാ മേയര്‍. ഡി.എം.കെയുടെ ആര്‍. പ്രിയ(28)യ്‌ക്കാാണു പുതുചരിത്രമെഴുതാന്‍ നിയോഗം. ഇന്നു നടക്കുന്ന മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിയയുടെ സ്‌ഥാനാര്‍ഥിത്വം ഡി.എം.കെ. നേതൃത്വം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍, ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ അലങ്കരിച്ച കസേരയാണ്‌ പ്രിയയെ കാത്തിരിക്കുന്നത്‌. ചെന്നൈ കോര്‍പറേഷന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ മേയറാകാനുള്ള തയാറെടുപ്പിലാണ്‌ എം.കോം ബിരുദധാരിയായ പ്രിയ.
കഴിഞ്ഞ ആഴ്‌ചയിലായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ്‌. വോട്ടെണ്ണലില്‍ വ്യക്‌തമായ ആധിപത്യത്തോടെ ചെന്നൈ കോര്‍പറേഷനില്‍ ഡി.എം.കെ. ഭരണമുറപ്പിച്ചു. മേയര്‍സ്‌ഥാനം പട്ടികജാതി വനിതയ്‌ക്കു സംവരണം ചെയ്‌ത്‌ സര്‍ക്കാര്‍ ജനുവരിയില്‍ ഉത്തരവിറക്കിയിരുന്നു. താരാ ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണു ചെന്നൈ മേയര്‍പദവിയില്‍ പ്രിയയുടെ മുന്‍ഗാമികള്‍.

Leave a Reply