ഭാഷാ വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

0

ന്യൂഡൽഹി: ഭാഷാ വിവാദം അനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രാദേശിക ഭാഷകള്‍ ഭാരതീയതയുടെ ആത്മാവാണെന്നും ബിജെപി എല്ലാ ഭാഷകളെയും ഒരുപോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ ന​ട​ക്കു​ന്ന ബി​ജെ​പി ദേ​ശീ​യ ഭാ​ര​വാ​ഹി യോ​ഗ​ത്തെ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ജെ​പി എ​ല്ലാ ഭാ​ഷ​യെ​യും ആ​ദ​ര​വോ​ടെ കാ​ണു​ന്നു. എ​ല്ലാ ഭാ​ഷ​യി​ലും ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മു​ണ്ട്. ഭാ​ഷ, സാം​സ്കാ​രി​ക വൈ​വി​ധ്യം എ​ന്നി​വ രാ​ജ്യ​ത്തി​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്.

വ​ൻ​വി​ജ​യം നേ​ടി​യെ​ങ്കി​ലും ബി​ജെ​പി ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ട്ടി​ല്ല. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വി​ശ്ര​മി​ക്കാ​റാ​യി​ട്ടി​ല്ല. ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ ബി​ജെ​പി​യി​ലാ​ണ്. അ​തു സ​ഫ​ല​മാ​ക്ക​ണം. എ​ൻ​ഡി​എ സ​ർ​ക്കാ​ർ ഈ ​മാ​സം എ​ട്ട് വ​ർ​ഷം തി​ക​യ്ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ രാ​ഷ്ട്ര​ത്തെ സേ​വി​ക്കു​ക​യും സാ​മൂ​ഹി​ക നീ​തി​യും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കി പാ​വ​പ്പെ​ട്ട​വ​രു​ടെ​യും ഇ​ട​ത്ത​ര​ക്കാ​രു​ടെ​യും ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും സ്ത്രീ ​ശാ​ക്തീ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

അ​ടു​ത്ത 25 വ​ർ​ഷം ഞ​ങ്ങ​ൾ ല​ക്ഷ്യം വ​യ്ക്കു​ന്നു. എ​ല്ലാ വെ​ല്ലു​വി​ളി​ക​ളെ​യും അ​തി​ജീ​വി​ക്കു​ക​യും ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി സ്ഥി​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നൊ​പ്പം അ​ടു​ത്ത 25 വ​ർ​ഷ​ത്തേ​ക്ക് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​ത്. സ്വാ​ത​ന്ത്ര്യ സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കും. അ​തു​വ​രെ വി​ശ്ര​മ​മി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here