കോഴിക്കോട്: പേരാമ്പ്രയിൽ വാഹനാപകടത്തിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്.
പേരാമ്പ്ര വാല്യക്കോട് വെച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.