ചെങ്കടലായി കണ്ണൂർ‌; നഗരത്തിലേക്കൊഴുകിയെത്തിയത് പതിനായിരങ്ങൾ

0

കണ്ണൂരിനെ ചെങ്കടലാക്കി സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമായി. വൈകുന്നേരം നായനാര്‍ അക്കാദമിയില്‍നിന്ന് ജവഹര്‍ സ്റ്റേഡിയത്തിലേക്ക് നടന്ന റെഡ് വളന്റിയർ മാര്‍ച്ചോടെയാണ് സമാപന സമ്മേളനത്തിന് തുടക്കമായത്. രണ്ടായിരം വളന്റിയർമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ തുറന്ന വാഹനത്തില്‍ റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. സമാപനസമ്മേളനത്തിന്റെ ഭാഗമാകാന്‍ ആയിരങ്ങളാണ് നഗരത്തിലേക്ക് എത്തിയത്

Leave a Reply