അധ്യാപിക ഒളിച്ചോടി വിവാഹം കഴിച്ചത് പ്ലസ് വൺ വിദ്യാർത്ഥിയെ; യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

0

തിരുച്ചിറപ്പള്ളി: കൗമാരക്കാരനുമായി ഒളിച്ചോടി വിവാഹം കഴിച്ച 26 കാരിയായ സ്‌കൂൾ അധ്യാപിക അറസ്റ്റിലായി. 11-ാം ക്ളാസ് വിദ്യാർഥിയെ കാണാതായതിനെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അധ്യാപിക പിടിയിലായത്.

തുറയൂരിലെ സ്വകാര്യ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ 17 കാരനെ മാർച്ച്‌ അഞ്ചാം തിയതി മുതലാണ് കാണാതായത്. ഇതേത്തുടർന്ന്, രക്ഷിതാക്കൾ തുറയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് സ്‌കൂളിലും മറ്റും അന്വേഷണം നടത്തിയപ്പോളാണ് അതേദിവസം തന്നെ വിദ്യാലയത്തിൽ നിന്നും ഒരു അധ്യാപികയെയും കാണാതായെന്ന് കണ്ടെത്തിയത്.

തുടർന്ന് ഇവരുടെ മൊബൈൽ സിഗ്നൽ പിന്തുടർന്ന് ഇടമലപ്പട്ടി പുത്തൂരിൽ നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു.ഇതിനിടയിൽ തഞ്ചാവൂർ പെരുവടയാർ ക്ഷേത്രത്തിൽ വച്ച്‌ അധ്യാപിക വിദ്യാർഥിയെ വിവാഹം കഴിച്ചതായി കണ്ടെത്തി. തുടർന്നാണ് 17 വയസുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതിന് അധ്യാപികയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. തുടർന്ന് പോലീസ് വിദ്യാർഥിയെ രക്ഷിതാക്കൾക്ക് കൈമാറി. അധ്യാപികയെ തിരുച്ചിറപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Leave a Reply