സൗദിയിൽ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് സമീപം ഇറാന്റെ ആക്രമണം; ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം, വ്യോമതാവളത്തിന് നേരെയുള്ള നീക്കത്തെ ആകാശത്ത് വെച്ച് ഇല്ലാതാക്കി

0

റിയാദ്: പ്രിൻസ് സുൽത്താൻ എയർ ബേസിന് സമീപം അഞ്ച് ശത്രു ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സൗദി അറേബ്യ. സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും വ്യോമതാവളത്തിനും നേരെ ലക്ഷ്യമിട്ടെത്തിയ ഏഴ് ശത്രു ഡ്രോണുകൾ പ്രതിരോധ സേന തകർത്തുവെന്നാണ് പുറത്ത് വിട്ടിരിക്കുന്ന വിവരം. പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ-മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിങ്കളാഴ്ച നടന്ന ആക്രമണ ശ്രമത്തിൽ റിയാദിന് സമീപം അൽഖർജിലെ അമീർ സുൽത്താൻ( പ്രിൻസ് സുൽത്താൻ എയർ ബേസ്) വ്യോമതാവളത്തിന് സമീപം അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകളുമാണ് തകർത്തതെന്ന് തുർക്കി അൽ മാലിക്കി അറിയിച്ചു.

വ്യോമതാവളത്തിന് നേരെയുള്ള നീക്കത്തെ ആകാശത്ത് വെച്ച് തന്നെ തകർത്തതിനാൽ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. റിയാദിന് തെക്ക് ഭാഗത്തായി അൽഖർജിലുള്ള അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളെയാണ് പ്രതിരോധ സേന വിജയകരമായി തകർത്തത്.

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകൾ വെടിവെച്ചിടുകയായിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ശുദ്ധീകരണ ശാലയിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായി. ജനവാസ മേഖലയ്ക്ക് സമീപമാണ് അവശിഷ്ടങ്ങൾ പതിച്ചതെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അടിയന്തര വിഭാഗം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.

തിങ്കളാഴ്ച രാവിലെ 07:04 ഓടെയാണ് റാസ് തനൂറയിൽ സംഭവം നടന്നതെന്ന് ഊർജ്ജ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി ശുദ്ധീകരണ ശാലയിലെ ചില യൂണിറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇത് ആഭ്യന്തര വിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിെൻറ സുരക്ഷയ്ക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് സൗദി അധികൃതർ അറിയിച്ചു.

അതേസമയം അമേരിക്കയും ഇസ്രായേലും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അടുത്ത 24 മണിക്കൂറിനുള്ളിൽ വൻതോതിലുള്ള ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ പ്രഹരം ഏൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിൽ സം​ഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാനെതിരായ ആക്രമണം അമേരിക്ക കൂടുതൽ ശക്തമാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

വിഷം കലർത്തിയ ജ്യൂസ് നൽകിയത് സ്കൂൾ വിട്ട് വരുന്നതിനിടെ; പിതാവിന് പിന്നാലെ പന്ത്രണ്ടുകാരിയും മരിച്ചു

0

മാന്നാർ: മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി സ്വയം കുടിക്കുകയും ചെയ്ത പിതാവ് മരിച്ചതിന് പിന്നാലെ മൂത്ത കുട്ടിക്കും ദാരുണാന്ത്യം. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. ഇളയ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ശിവഗംഗ രണ്ടാം ക്ലാസ് വിദ്യാർഥിനി. ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം മക്കളെ കാറിൽ വീട്ടിലേക്കു കൊണ്ടുവരുന്നതിനിടെ, മാന്നാർ ഊട്ടുപറമ്പിന് സമീപമുള്ള ഇടവഴിയിൽ വാഹനം നിർത്തിയ ശേഷമാണ് കുട്ടികൾക്ക് ജ്യൂസ് നൽകിയത്. മനോജും ജ്യൂസ് കുടിച്ചു. ഇളയ മകൾക്ക് കയ്പ് തോന്നിയതിനെ തുടർന്ന് ജ്യൂസ് തുപ്പിക്കളഞ്ഞതായി പറയുന്നു.

മനോജും മൂത്തമകളും അവശനിലയിലായതുകണ്ട് ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മനോജ് മരിച്ചത്. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി പത്ത് മണിയോടെ മരിച്ചു.

മനോജ്–ജ്യോതി ദമ്പതികൾക്ക് ഒന്നര വയസ്സുള്ള ശിവകീർത്തി എന്ന മറ്റൊരു മകളും ഉണ്ട്. സംഭവത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

വിഷം കലർത്തിയ ജ്യൂസ് നൽകിയത് സ്കൂൾ വിട്ട് വരുന്നതിനിടെ; പിതാവിന് പിന്നാലെ പന്ത്രണ്ടുകാരിയും മരിച്ചു

0

മാന്നാർ: മക്കൾക്ക് വിഷം കലർത്തിയ ജ്യൂസ് നൽകി സ്വയം കുടിക്കുകയും ചെയ്ത പിതാവ് മരിച്ചതിന് പിന്നാലെ മൂത്ത കുട്ടിക്കും ദാരുണാന്ത്യം. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. ഇളയ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ശിവഗംഗ രണ്ടാം ക്ലാസ് വിദ്യാർഥിനി. ഇന്നലെ ഉച്ചയ്ക്ക് സ്കൂൾ വിട്ട ശേഷം മക്കളെ കാറിൽ വീട്ടിലേക്കു കൊണ്ടുവരുന്നതിനിടെ, മാന്നാർ ഊട്ടുപറമ്പിന് സമീപമുള്ള ഇടവഴിയിൽ വാഹനം നിർത്തിയ ശേഷമാണ് കുട്ടികൾക്ക് ജ്യൂസ് നൽകിയത്. മനോജും ജ്യൂസ് കുടിച്ചു. ഇളയ മകൾക്ക് കയ്പ് തോന്നിയതിനെ തുടർന്ന് ജ്യൂസ് തുപ്പിക്കളഞ്ഞതായി പറയുന്നു.

മനോജും മൂത്തമകളും അവശനിലയിലായതുകണ്ട് ശിവഗംഗ വഴിയാത്രക്കാരെ വിവരം അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മനോജ് മരിച്ചത്. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി പത്ത് മണിയോടെ മരിച്ചു.

മനോജ്–ജ്യോതി ദമ്പതികൾക്ക് ഒന്നര വയസ്സുള്ള ശിവകീർത്തി എന്ന മറ്റൊരു മകളും ഉണ്ട്. സംഭവത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം; പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു

ആറ്റുകാൽ പൊങ്കാല, തലസ്ഥാനം ഭക്തിസാന്ദ്രം. പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങളാണ് അനന്തപുരിയിൽ ഒത്തുകൂടിയിരിക്കുന്നത്. രാവിലെ 9.45 ന് തന്നെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അടുപ്പുകളിൽ ഭക്തർ പൊങ്കാല നിവേദ്യം തയ്യാറാക്കും. ഉച്ച തിരിഞ്ഞ് 2.15 ന് നിവേദ്യ സമർപ്പണം നടത്തും.

ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകുക.

പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി അധിക ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കെഎസ്ആർടിസിയും പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും നഗരത്തിൽ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്

ഇസ്രയേൽ–ഇറാൻ-പശ്ചിമേഷ്യ സംഘർഷം; സഹായമുറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കൂട്ടായ്മകള്‍ രൂപീകരിച്ചു

ദില്ലി: ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യന്‍ മേഖലയിലാകെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രവാസികേരളീയരുടെയും, വിദേശയാത്രക്കാരായ കേരളീയരുടെയും നിലവിലെ സാഹചര്യം ഹെൽപ്‌ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍ എന്നിവ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ തൈക്കാട് നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗങ്ങള്‍ വിലയിരുത്തി. നോര്‍ക്ക വകുപ്പ് സെക്രട്ടറി ടി.വി അനുപമ, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി, നോര്‍ക്ക വകുപ്പ്, ലോക കേരള സഭാ, നോര്‍ക്ക റൂട്ട്സ് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘര്‍ഷ മേഖലകളില്‍ രാജ്യങ്ങള്‍ തിരിച്ച് പ്രത്യേകം റീജിയണല്‍ വിജിലന്‍സ് കോ-ഓഡിനേഷന്‍ ടീമും, ആവശ്യമുളളവര്‍ക്ക് സഹായം എത്തിക്കുന്നതിനായി നോര്‍ക്ക  കൂട്ടായ്മകളും രൂപീകരിച്ചു. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖ വ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് കൂട്ടായ്മകള്‍.

ഇസ്രായേല്‍-ജോര്‍ദ്ദാന്‍-ഈജിപ്ത്-സൗദി അറേബ്യ

യു.എ.ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ്

ഖത്തർ

ബഹ്റൈൻ

കുവൈത്ത്

ഒമാന്‍

യു.എ.ഇ

വിമാനങ്ങൾ റദ്ദാക്കപ്പെട്ടതോടെ യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാരും അടിയന്തിരമായി നാട്ടിലേയ്ക്കും തിരിച്ചു വരേണ്ട പ്രവാസികളുമാണ് പ്രധാനമായും ബന്ധപ്പെട്ടത്. ഹയര്‍ സെക്കണ്ടറി പരീക്ഷയ്ക്കായി നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥിയുടെ കുടുംബം, വിവാഹത്തിനായി എത്തേണ്ട യുവതിയും കുടുംബവും,   ഹോട്ടൽ എക്സ്റ്റൻഷൻ ആവശ്യപ്പെട്ട്, താമസ രജിസ്ട്രേഷൻ അവസാനിച്ചവര്‍, വിമാനം റദ്ദായി ഗ്രേസ് പീരിയഡ് കഴിഞ്ഞാൽ പിഴ ബാധകമാകുമെന്ന ആശങ്കയുളളവര്‍, ട്രാന്‍സിറ്റ് വീസയിലെത്തി കുടുങ്ങിയവര്‍ എന്നിവരുള്‍പ്പെടെ 102 പേരാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്കില്‍ ബന്ധപ്പെട്ടത്. അടിയന്തിര സഹായം ആവശ്യമുളളവര്‍ക്ക് ലഭ്യമാക്കി.

ഖത്തറിൽ നിന്ന് സുരക്ഷാ ആശങ്കകൾ, യാത്രാ തടസ്സങ്ങൾ, വിസ സംബന്ധമായ വിഷയങ്ങൾ, താമസം, ഭക്ഷണം, മരുന്നുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ആകെ 54 അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ട്. ആവശ്യമായ തുടർനടപടികൾക്കും സഹായത്തിനുമായി എല്ലാ കേസുകളും രേഖപ്പെടുത്തി നിരീക്ഷിച്ചുവരുന്നു. അടിയന്തിര സാഹചര്യമുളളവയില്‍ നടപടി സ്വീകരിച്ചു.

ബഹ്റൈൻ നിന്നും  51 പേരും കുവൈറ്റില്‍ നിന്നും 12 ഉം  ഒമാനില്‍ നിന്നു അഞ്ചും സൗദിയില്‍ നിന്നും നാലും യു.കെ യില്‍ നിന്നും രണ്ടു പേരുമാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കില്‍ ബന്ധപ്പെട്ടത്. പൊതുവായ അന്വേഷണങ്ങളാണ് ഇവിടങ്ങളില്‍ നിന്നു ഉണ്ടായത്.

നോർക്ക ഹെൽപ്‌ഡെസ്ക്കിലും അല്ലാതെയും ബന്ധപ്പെടുന്നവരില്‍ ആവശ്യമായുളളവര്‍ക്ക് കൗണ്‍സിലിംങ് സേവനം ലഭ്യമാക്കാനായി ദേശീയ ആരോഗ്യ ദൗത്യം (കേരളം) കൗണ്‍സിലര്‍മാരെ ചുമതലപ്പെടുത്തി. സേവനങ്ങള്‍ക്കായി പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കും +91-4712430001 നമ്പറിലോ ഇന്ത്യയില്‍ നിന്നുളളവര്‍ക്ക് 14416  എന്ന ടോള്‍ ഫ്രീ നമ്പറിലോ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്. നോര്‍ക്കയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് കൗണ്‍സിലിങ്ങ് സേവനം ഏര്‍പ്പെടുത്തിയത്.

നോര്‍ക്ക സെന്ററില്‍ കണ്‍ട്രോള്‍ റൂം

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന  നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക്  +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും)  ന്യൂഡൽഹി കേരള ഹൗസ്  കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവരുമായുളള  ഏകോപനത്തിനാണ് കണ്‍ട്രോള്‍ റൂം.

ആയത്തുള്ള അലി ഖമനേയുടെ വധം: ഇന്ത്യയുടെ മൗനത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി

ദില്ലി:   ആയത്തുള്ള   അയത്തൊള്ള അലി ഖമനേയിയെ വധിച്ചതിൽ ഇന്ത്യയുടെ മൗനത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത്.

ദേശീയ മാധ്യമത്തിലാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നല്കിയത്.

ഇന്ത്യയുടെ നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ലെന്നും പരമാധികാര രാഷ്ട്രത്തിൻറെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും സോണിയ പറഞ്ഞു.

കോൺഗ്രസ് ഖമനേയിയുടെ വധത്തെ ശക്തമായി അപലപിക്കുന്നു. പാർലമെൻറിൽ സർക്കാർ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കണം. വാജ്പേയി ഇറാൻ സന്ദർശിച്ചതും സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു.

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കുമെന്ന് റിപ്പോർട്ട്

ദില്ലി:  കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ മൂന്നാം വാരം നടന്നേക്കുമെന്ന് റിപ്പോർട്ട്.

പ്രഖ്യാപനം ഈ മാസം  പതിനഞ്ചിന് ശേഷം നടന്നേക്കുമെന്ന് സൂചനയുണ്ട്.

പശ്ചിമ ബംഗാളിൽ അഞ്ചിൽ കൂടുതൽ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കും. മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിലും ആസമിലും ആദ്യം വോട്ടെടുപ്പ് പൂർത്തിയാക്കാൻ സാധ്യതയുണ്ട് .

ഇറാനിൽ അമേരിക്കൻ സൈന്യം നേരിട്ടിറങ്ങുമോ?  വമ്പൻ നീക്കങ്ങളുമായി ട്രംപ്

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനെതിരെയുള്ള സൈനിക നടപടികളിൽ നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് നിലവിൽ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിൽ ഇറക്കേണ്ടി വന്നേക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു. എന്നാൽ, വരാനിരിക്കുന്ന തിരിച്ചടി അതിശക്തമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിനും ആറ് യുഎസ് സൈനികരുടെ വീരമൃത്യുവിനും ഉടൻ തന്നെ പ്രതികാരം ചെയ്യുമെന്ന് ന്യൂസ് നേഷൻ മാധ്യമപ്രവർത്തക കെല്ലി മേയർക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. “ഏതൊരു പ്രസിഡന്റും പറയാറുള്ളത് കരസേനയെ ഇറക്കില്ലെന്നാണ്, എന്നാൽ താൻ അങ്ങനെയല്ല പറയുന്നത്. നിലവിൽ അതിന്റെ ആവശ്യം വന്നേക്കില്ല, പക്ഷേ അത്യാവശ്യമെങ്കിൽ അതിനും മടിക്കില്ല,” ട്രംപ് തന്റെ നിലപാട് വ്യക്തമാക്കി.

ഇറാനെതിരെയുള്ള സൈനിക നടപടിയുടെ ലക്ഷ്യങ്ങൾ ട്രംപ് അക്കമിട്ട് നിരത്തി. ഇറാന്റെ മിസൈൽ ശേഖരം, നാവികസേന, ആണവ പദ്ധതികൾ എന്നിവ തകർക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കൂടാതെ മേഖലയിലെ സായുധ ഗ്രൂപ്പുകൾക്ക് ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കാനും അമേരിക്ക ലക്ഷ്യമിടുന്നു. എന്നാൽ ഇറാന്റെ ഇസ്‌ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ അട്ടിമറിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വരാനിരിക്കുന്ന ആക്രമണങ്ങളെക്കുറിച്ച് സൂചന നൽകവേ, “യഥാർത്ഥ തരംഗം ഇനിയും വരാനിരിക്കുന്നതേയുള്ളൂ” എന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ശനിയാഴ്ച മുതൽ ഇസ്രായേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണങ്ങളിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടി ശക്തമാക്കിയിരിക്കുകയാണ്. മിഡിൽ ഈസ്റ്റിലുടനീളം ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഇറാൻ അഴിച്ചുവിടുകയാണ്. ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന ഏത് കപ്പലും കത്തിച്ചു കളയുമെന്ന് ഇറാനിയൻ റവല്യൂഷണറി ഗാർഡ് ജനറൽ സർദാർ ജബ്ബാരി ഭീഷണി മുഴക്കി.

യുദ്ധം രൂക്ഷമായതോടെ മിഡിൽ ഈസ്റ്റിലെ ഭൂരിഭാഗം വ്യോമപാതകളും അടച്ചിട്ടിരിക്കുകയാണ്. ഇത് ആഗോള വിമാന സർവീസുകളെ സാരമായി ബാധിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലും യുദ്ധം കനത്ത പ്രഹരമേൽപ്പിച്ചു. ഏകദേശം 7.8 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നിക്ഷേപകർക്ക് നഷ്ടമായത്. ഇറാൻ ആക്രമിച്ച എണ്ണക്കപ്പലിൽ 15 ഇന്ത്യൻ ജീവനക്കാർ ഉണ്ടെന്ന റിപ്പോർട്ടുകളും ആശങ്ക വർദ്ധിപ്പിക്കുന്നു.

അതേസമയം, ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് ഉറപ്പായതോടെയാണ് തങ്ങളും ഈ പോരാട്ടത്തിൽ പങ്കുചേർന്നതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാന് മേൽ ആക്രമണം ഉണ്ടായാൽ അവർ അമേരിക്കയെ ലക്ഷ്യം വയ്ക്കുമെന്ന് ഉറപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

18 ദിവസം ക്രൂഡ് ഓയിൽ, 21 ദിവസം പെട്രോളും ഡീസലും, 12 ദിവസം ഗ്യാസ്, ഇറാൻ പ്രതിസന്ധി തുടർന്നാൽ ഇന്ത്യ എന്തു ചെയ്യും?

0

ന്യൂഡൽഹി: ഇറാനും ഇസ്രായേലും/യുഎസ്എയും തമ്മിലുള്ള സംഘർഷം ഇന്ത്യയുടെ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. ഇന്ത്യ എണ്ണയും വാതകവും കൂടുതലും ഇറക്കുമതി ചെയ്യുന്നു. അതിനാൽ, പശ്ചിമേഷ്യയിലെ സംഘർഷം വളരെക്കാലം തുടർന്നാൽ, ഇന്ത്യ ഒരു ഊർജ്ജ പ്രതിസന്ധി നേരിടേണ്ടിവരും. ഇറാൻ യുദ്ധം കുറഞ്ഞത് നാല് ആഴ്ചയെങ്കിലും നീണ്ടുനിൽക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. അത്തരമൊരു സാഹചര്യത്തിൽ, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം വളരെക്കാലം തടസ്സപ്പെട്ടേക്കാം. ഈ സാഹചര്യം നേരിടാൻ ഇന്ത്യൻ സർക്കാർ ഒരു അടിയന്തര പദ്ധതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. പെട്രോൾ, ഡീസൽ കയറ്റുമതി കുറയ്ക്കുക, റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി വർദ്ധിപ്പിക്കുക, എൽപിജി റേഷൻ നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമ റിപ്പോർട്ട് പറയുന്നത്, 17-18 ദിവസത്തെ ആവശ്യകത നിറവേറ്റാൻ ആവശ്യമായ അസംസ്കൃത എണ്ണ ശേഖരം ഇന്ത്യയിലുണ്ടെന്നാണ്. അതുപോലെ, പെട്രോൾ, ഡീസൽ പോലുള്ള ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾക്ക് 20-21 ദിവസത്തെ സംഭരണശേഷിയുണ്ട്, അതേസമയം LNG സ്റ്റോക്കുകൾ 10-12 ദിവസത്തേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. ഇന്ത്യ അതിന്റെ LNG യുടെ ഏകദേശം 90% ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യ അതിന്റെ പെട്രോളിന്റെ ഏകദേശം മൂന്നിലൊന്ന്, ഡീസലിന്റെ നാലിലൊന്ന്, ATF ഉൽപാദനത്തിന്റെ പകുതി എന്നിവ കയറ്റുമതി ചെയ്യുന്നു. ഈ കയറ്റുമതി നിർത്തുന്നത് രാജ്യത്തിനുള്ളിൽ അവയുടെ ലഭ്യത വർദ്ധിപ്പിക്കും.

അസംസ്കൃത എണ്ണ വില

പശ്ചിമേഷ്യയിലെ പ്രതിസന്ധി തിങ്കളാഴ്ച എണ്ണ, വാതക വിലകൾ കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് ഏകദേശം 10 ശതമാനം ഉയർന്ന് 80 ഡോളറിലെത്തി, അതേസമയം യൂറോപ്യൻ വാതക വില 40 ശതമാനത്തിലധികം ഉയർന്നു. സൗദി അറേബ്യയിലെ റാസ് തനുര റിഫൈനറിക്കും ഖത്തറിലെ ഒരു ഇഎൻജി പ്ലാന്റിനും നേരെയുള്ള ആക്രമണങ്ങൾ തിങ്കളാഴ്ച ഉത്പാദനം നിർത്തിവച്ചു. ഹോർമുസ് കടലിടുക്കിലെ ടാങ്കർ ഗതാഗതം തുടർച്ചയായ രണ്ടാം ദിവസവും നിയന്ത്രിച്ചതിനാൽ വിതരണം തടസ്സപ്പെടുമെന്ന ആശങ്ക ഉയർന്നു.

വ്യവസായ എക്സിക്യൂട്ടീവുകളും എണ്ണ മന്ത്രാലയ ഉദ്യോഗസ്ഥരും വിതരണവും ആവശ്യകതയും നിലനിർത്താനുള്ള വഴികൾ അവലോകനം ചെയ്യുകയാണ്. എന്നിരുന്നാലും, ഇറാന് അധികനേരം പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും ഹോർമുസ് കടലിടുക്കിലെ സ്ഥിതി വേഗത്തിൽ സാധാരണ നിലയിലാകുമെന്നും ചില വിശകലന വിദഗ്ധർ പറയുന്നു. “ഞങ്ങൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ ലഭ്യത നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്” എന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

പെട്രോൾ, ഡീസൽ കയറ്റുമതി

അടിയന്തര സാഹചര്യത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും കയറ്റുമതി നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്ന് സ്രോതസ്സുകൾ പറയുന്നു. ഏറ്റവും വലിയ പ്രശ്നം എൽപിജിയാണ്, അവിടെ ഇന്ത്യ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു. ഇന്ത്യയിൽ കാര്യമായ ഇൻവെന്ററി ഇല്ല. ഇന്ത്യ എൽപിജി ആവശ്യത്തിന്റെ 85-90% ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വിതരണ തടസ്സങ്ങളൊന്നുമില്ലെങ്കിൽ, ഇന്ത്യയ്ക്ക് രണ്ടാഴ്ചയിൽ താഴെ സമയത്തേക്ക് മാത്രമേ സ്റ്റോക്ക് ഉണ്ടാകൂ എന്നാണ് വ്യവസായ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ കടൽത്തീര ഇൻവെന്ററിയും ഹോർമുസ് കടലിടുക്ക് വഴി ഇതിനകം കടത്തിവിട്ട ചരക്കുകളും ഉൾപ്പെടുന്നു.

തിരഞ്ഞെടുത്ത പെട്രോകെമിക്കൽ ഇന്റഗ്രേറ്റഡ് റിഫൈനറികളിൽ ഇന്ത്യൻ ഓയിൽ, എച്ച്പിസിഎൽ, എച്ച്പിസിഎൽ എന്നിവ എൽപിജി ഉത്പാദനം വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ നിന്ന് പുതിയ സ്റ്റോക്കുകൾ എത്തിയില്ലെങ്കിൽ, ഇന്ത്യയുടെ ഇൻവെന്ററി വേഗത്തിൽ തീർന്നുപോകും. സമീപ മാസങ്ങളിൽ, ഇന്ത്യയുടെ ക്രൂഡ്, എൽഎൻജി ഇറക്കുമതിയുടെ പകുതിയോളം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി വർദ്ധിപ്പിക്കുന്നതും പരിഗണനയിലാണ്.

റഷ്യയിൽ നിന്നുള്ള വിതരണം
റഷ്യയുടെ എണ്ണയുടെ ഒരു പ്രധാന ഭാഗം നിലവിൽ കടലിലാണെന്നും അത് വേഗത്തിൽ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നുണ്ടെന്നും സ്രോതസ്സുകൾ പറയുന്നു. ആഗോള വിതരണ സാഹചര്യങ്ങൾ കൂടുതൽ വഷളായാൽ, യുഎസ് നിലപാട് മയപ്പെടുത്തിയേക്കാം. ഇത് ഇന്ത്യൻ ശുദ്ധീകരണ കമ്പനികൾ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിലേക്ക് നയിച്ചേക്കാം. ഇന്ത്യയുടെ ഏറ്റവും വലിയ വിതരണക്കാരായി റഷ്യ തുടരുന്നുണ്ടെങ്കിലും, സമീപ മാസങ്ങളിൽ ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറച്ചിട്ടുണ്ട്.

എം.എം. മണിക്ക് വീണ്ടും അവസരം ഇല്ല; ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനാർഥി?

ഇടുക്കി: സിപിഐഎം നേതൃത്വത്തിൽ നടത്തിയ ആലോചനകൾക്ക് പിന്നാലെ മുതിർന്ന നേതാവ് എം.എം. മണിയെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തതായി റിപ്പോർട്ട്. ജില്ലാ കമ്മിറ്റി നൽകിയ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തി എന്നാണ് ലഭിക്കുന്ന വിവരം. ഉടുമ്പൻചോല മണ്ഡലത്തിൽ സ്ഥാനാർഥിയായി കെ.കെ. ജയചന്ദ്രൻ എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ജില്ലാ നേതൃത്വത്തിന്റെ പൂർണ പിന്തുണ എം.എം. മണിക്കായിരുന്നു. രണ്ട് തവണ എംഎൽഎയായ അദ്ദേഹം വീണ്ടും മത്സരിച്ചാൽ വിജയമുറപ്പിക്കാമെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ കമ്മിറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചതും എം.എം. മണിയുടെ ജനപ്രീതിയാണ് കാരണമെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ദീർഘകാലം ജില്ലാ സെക്രട്ടറിയായും മുൻ എംഎൽഎയായും പ്രവർത്തിച്ച കെ.കെ. ജയചന്ദ്രനെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചത്. ജില്ലാ പട്ടികയിൽ മാറ്റം വരുത്തിയാണ് ഈ നിർദേശം. ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന നിർദേശം പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും.

എം.എം. മണിക്ക് വീണ്ടും അവസരം ഇല്ല; ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനാർഥി?

ഇടുക്കി: സിപിഐഎം നേതൃത്വത്തിൽ നടത്തിയ ആലോചനകൾക്ക് പിന്നാലെ മുതിർന്ന നേതാവ് എം.എം. മണിയെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തതായി റിപ്പോർട്ട്. ജില്ലാ കമ്മിറ്റി നൽകിയ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തി എന്നാണ് ലഭിക്കുന്ന വിവരം. ഉടുമ്പൻചോല മണ്ഡലത്തിൽ സ്ഥാനാർഥിയായി കെ.കെ. ജയചന്ദ്രൻ എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ജില്ലാ നേതൃത്വത്തിന്റെ പൂർണ പിന്തുണ എം.എം. മണിക്കായിരുന്നു. രണ്ട് തവണ എംഎൽഎയായ അദ്ദേഹം വീണ്ടും മത്സരിച്ചാൽ വിജയമുറപ്പിക്കാമെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ കമ്മിറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചതും എം.എം. മണിയുടെ ജനപ്രീതിയാണ് കാരണമെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ദീർഘകാലം ജില്ലാ സെക്രട്ടറിയായും മുൻ എംഎൽഎയായും പ്രവർത്തിച്ച കെ.കെ. ജയചന്ദ്രനെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചത്. ജില്ലാ പട്ടികയിൽ മാറ്റം വരുത്തിയാണ് ഈ നിർദേശം. ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന നിർദേശം പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും.

അസാധാരണം; യുദ്ധ സാഹചര്യത്തിലും ഇടിഞ്ഞു സ്വർണ വില

കൊച്ചി: പശ്ചിമേഷ്യയിൽ ഇറാൻ–ഇസ്രായേൽ സംഘർഷം കടുപ്പമാകുന്നതിനിടയിലും സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 15,565 രൂപയായി. പവൻ വില 1,24,520 രൂപയായി താഴ്ന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സാധാരണ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില ഉയരുന്നതാണ് പതിവ്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും വില കുറയാൻ കാരണമായതായാണ് വിലയിരുത്തൽ. വില ഇടിഞ്ഞ സാഹചര്യത്തിൽ നിക്ഷേപകർ കൂടുതൽ സ്വർണത്തിലേക്ക് തിരിയാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ഇന്നലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവുണ്ടായിരുന്നു. ഗ്രാമിന് 400 രൂപ ഉയർന്ന് പവൻ വില 1,26,920 രൂപയിലെത്തി. 24 മണിക്കൂറിനിടെ ഒരു ഗ്രാം സ്വർണത്തിന് 1,015 രൂപയും ഒരു പവന് 8,120 രൂപയും വർധിച്ചിരുന്നു.

എൽഡിഎഫിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നില തുടരും: ആർക്കും അധിക സീറ്റ് നൽകിയേക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ   നിലവിലെ സാഹചര്യം തുടരാൻ എൽഡിഎഫ്  നേതൃത്വത്തിൻറെ തീരുമാനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നില തുടരും. ആർക്കും അധിക സീറ്റ് നൽകിയേക്കില്ല.

ഒരു കക്ഷിക്ക് മാത്രമായി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസിനെ നേതൃത്വം അറിയിക്കും. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച വൈകിട്ട് മൂന്നിന് നടക്കും. കേരള കോൺഗ്രസിന് 12 സീറ്റ് തന്നെയായിരിക്കും നൽകുക. കേരള കോൺഗ്രസ് എമ്മിന് അധിക സീറ്റ് ഉണ്ടാകില്ല. കുറ്റ്യാടിക്ക് പകരം മറ്റൊരു സീറ്റ് നൽകാനും സാധ്യതയില്ല.

അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകർന്നുവീണു; വെടിവെച്ചിട്ടതായി ഇറാൻ

കുവൈത്തിൽ അമേരിക്കൻ നിർമിത അത്യാധുനിക യുദ്ധവിമാനം എഫ്-15 തകർന്ന് വീണു. ഇറാന് നേരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണം മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് യുദ്ധവിമാനം തകർന്നത്.

അതേസമയം, എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.ഓൺലൈനിൽ പങ്കിട്ട ദൃശ്യങ്ങളിൽ എഫ്-15 വിമാനം തകർന്ന് താഴേക്ക് പതിക്കുന്നത് വ്യക്തമായി കാണാം.

വിമാനം യുഎസിന്റേതാണോ അതോ ഇസ്രായേലിന്റേതാണോ എന്ന് വ്യക്തമല്ല. പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെട്ടതായി ഒന്നിലധികം മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

മന്ത്രി വീണാ ജോർജ് പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്‌യു

എറണാകുളം : ആരോഗ്യമന്ത്രി വീണാ ജോർജ് പുറത്തിറങ്ങുന്ന സമയം തൊട്ട് വീണ്ടും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ.

മന്ത്രി  യഥാർത്ഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം. ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി താഴരുതെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ജില്ലാതലത്തിൽ ഏതറ്റം വരെ സമരം പോകണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. മന്ത്രിയുടെ പ്രതികരണത്തിന് യാതൊരു ആത്മാർത്ഥതയുമില്ല.

സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു