ശബരിമല സ്വർണമോഷണക്കേസ്; എൻ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി

കൊച്ചി: ശബരിമല സ്വർണമോഷണക്കേസിൽ ദേവസ്വം ബോർഡ് മുൻ കമ്മീഷണർ എൻ വാസുവിനെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാസുവിന് നോട്ടീസ് നൽകും.

കഴിഞ്ഞ ദിവസം വാസുവിനെ ചോദ്യം ചെയ്തിരുന്നെങ്കിലും മൊഴികളിൽ വ്യക്തതയുണ്ടായിരുന്നില്ല. അതിനാലാണ് വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുന്നത്.

ഇന്നലെയാണ് എൻ വാസുവിനെ ഏഴ് മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തത്. സ്വർണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്തിയത് എന്തിന് എന്നത് സംബന്ധിച്ച ചോദ്യങ്ങൾക്ക് വാസു കൃത്യമായി മറുപടി നൽകിയില്ല എന്നാണ് ഇ ഡി പറയുന്നത്.

പാളികളിൽ പൂശിയതിന്റെ ബാക്കി സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ഉണ്ടെന്നറിഞ്ഞിട്ടും നടപടിയെടുക്കാത്തത് ദുരൂഹമാണെന്നും ഇ ഡി വിലയിരുത്തുന്നു. എൻ വാസു സാമ്പത്തിക നേട്ടമുണ്ടാക്കിയിയിട്ടുണ്ടോ എന്നാണ് ഇ ഡി സംശയിക്കുന്നത്.അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള വാസുവിന്റെ ബന്ധത്തിലും കൂടുതൽ അന്വേഷണം നടക്കും.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ മുതൽ

തിരുവനന്തപുരം:   എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിക്കും. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.

സംസ്ഥാനത്തെ 3031 പരീക്ഷാകേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലായി 386 കുട്ടികളും അടക്കം 4,18,516 വിദ്യാർഥികളാണ് നാളെ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 26,000ത്തോളം അധ്യാപകരെ നിയമിച്ച് മൂല്യനിർണയം, ഏപ്രിൽ 7ന് ആരംഭിച്ച് ഏപ്രിൽ 28ന് പൂർത്തീകരിക്കും. മേയ് എട്ടിനാണ് എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം.

റിസൾട്ട് പ്രസിദ്ധീകരിച്ച് തൊട്ടടുത്ത ദിവസം മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. കഴിഞ്ഞ വർഷത്തേതിന് സമാനമായി സമയബന്ധിതമായി പ്ലസ് വൺ അഡ്മിഷൻ നടപടികൾ പൂർത്തീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷകളും നാളെ ആരംഭിക്കും. 4,37,854 വിദ്യാർഥികളാണ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മറ്റന്നാളാണ് തുടങ്ങുക.

4,79,263 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷ അഭിമുഖീകരിക്കുന്നത്. 1977 കേന്ദ്രങ്ങൾ ഹയർ സെക്കൻഡറി പരീക്ഷകൾക്കായി സജ്ജമാക്കിയിട്ടുണ്ട്. ഇൻവിജിലേറ്റർമാരായി 29,000ത്തോളം അധ്യാപകരെ നിയോഗിക്കും. 89 ക്യാമ്പുകളിലായി ഏപ്രിൽ 6 മുതൽ മൂല്യനിർണയം ആരംഭിക്കും. മെയ് 22ന് ഫലപ്രഖ്യാപനം നടത്തും.പശ്ചിമേഷ്യൻ സംഘർഷം മൂലം ഗൾഫ് മേഖലയിലെ പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.

‘കേരള സ്റ്റോറി 2 ബിയോണ്ട്’— പേരിൽ നിന്ന് ‘കേരള’ നീക്കണമെന്ന് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2 ബിയോണ്ട് എന്ന സിനിമയുടെ പേരിൽ നിന്ന് ‘കേരള’ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നുവെന്ന കഥാവിവരമുള്ള ചിത്രത്തിന്റെ പേരിൽ നിന്ന് ‘കേരള’ ഒഴിവാക്കണമെന്നും, ചിത്രം സാങ്കൽപികമാണെന്ന് വ്യക്തമായി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കെ. സി. ചന്ദ്രമോഹനൻ അടക്കമുള്ളവരാണ് ഹർജിക്കാർ. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയിൽ വരും.

അതേസമയം വിവാദങ്ങൾക്കിടെ ചിത്രം റിലീസ് ചെയ്തെങ്കിലും പലയിടങ്ങളിലും പ്രേക്ഷകരില്ലാത്തതിനാൽ ഷോകൾ റദ്ദാക്കിയിരുന്നു. ചിത്രത്തിന്റെ പ്രദർശനത്തിനെതിരെ ഫ്രെഡി ഫ്രാൻസിസ്, ശ്രീദേവ് നമ്പൂതിരി എന്നിവർ നൽകിയ ഹർജിയിൽ ആദ്യം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ റിലീസ് തടഞ്ഞിരുന്നു. തുടർന്ന് നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചതോടെ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയായിരുന്നു.

എന്നാൽ പ്രദർശനവിലക്ക് തുടരുന്നതിനിടെ കോടതി ഉത്തരവ് മറികടന്ന് ടിക്കറ്റ് വിൽപ്പന നടത്തിയെന്നാരോപിച്ച് കോടതിയലക്ഷ്യ പരാതിയും ഉയർന്നിരുന്നു. ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കേരളത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് സിനിമയെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ ചിത്രം കേരളത്തെ കുറിച്ചല്ല പറയുന്നതെന്നാണ് അണിയറപ്രവർത്തകരുടെ വാദം.

നിയമസഭാ തിരഞ്ഞെടുപ്പ്; കായംകുളത്ത് പ്രതിഭ തന്നെ; സി.പി.ഐ.എം സ്ഥാനാർഥി ചിത്രം തെളിയുന്നു

ആലപ്പുഴ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്തും അരൂരും സി.പി.ഐ.എം സ്ഥാനാർഥിത്വത്തിൽ വ്യക്തതയാകുന്നു. കായംകുളത്ത് നിലവിലെ എം.എൽ.എ യു. പ്രതിഭ തന്നെ വീണ്ടും മത്സരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അരൂരിൽ ദലീമയും തുടരുമെന്നാണ് വിവരം.

അതേസമയം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മത്സരരംഗത്തില്ലെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി അവസാനവാരം ചേർന്ന സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റുടെയും പുത്തലത്ത് ദിനേശന്‍റുടെയും നേതൃത്വത്തിലായിരുന്നു യോഗം.

ചെങ്ങന്നൂരിൽ സജി ചെറിയാന്‍ വീണ്ടും മത്സരിക്കാനും, അമ്പലപ്പുഴയിൽ എച്ച്. സലാം, ആലപ്പുഴയിൽ ചിത്തരഞ്ജൻ എന്നിവരെയും പരിഗണിക്കാനും സാധ്യത ഉണ്ട് എന്നാണ് സൂചനകൾ. ഉറച്ച സീറ്റുകളിൽ കാലാവധി വ്യവസ്ഥ പാലിച്ചും മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കിയും സ്ഥാനാർഥി പട്ടിക അന്തിമമാക്കാനാണ് പാർട്ടിയുടെ നീക്കം.

മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജില്ലാ തല ചർച്ചകൾ പുരോഗമിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരെ ഒഴികെ ബാക്കിയുള്ളവരെ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് സൂചന.

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെയാണ് മത്സരിപ്പിക്കുക. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച് തീരുമാനമായി. സ്ഥാനാർഥി പട്ടിക സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തലശ്ശേരിയിൽ കാരായി രാജൻ ,മട്ടന്നൂർ – വി കെ സനോജ് , പയ്യന്നൂർ – ടി ഐ മധുസൂദനൻ, കല്യാശ്ശേരി- എം വിജിൻ, ധർമ്മടം – പിണറായി വിജയൻ എന്നിവരും മത്സരിക്കും.

കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ കെ കെ ശൈലജ വിജയിച്ച മണ്ഡലമായിരുന്നു മട്ടന്നൂർ. പേരാവൂരിൽ കെ കെ ശൈലജയ്ക്കെതിരായി മത്സരരംഗത്തുള്ളത് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫാണ്. 2006 ൽ പേരാവൂരിൽ നിന്നും ഒരു തവണ കെ കെ ശൈലജ മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ പേരാവൂരിൽ സണ്ണി ജോസഫിനെതിരെ ശക്തയായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന നേത്യത്വത്തിന്റെ വിലയിരുത്തലിലാണ് കെ കെ ശൈലജയുടെ പേര് ഉയർന്നുവന്നത്.

അതേസമയം, നിയമസഭാതിരഞ്ഞെടുപ്പിന് മുൻപ് ഇനിയും വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പല മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയായതാണ് സൂചന.

‘ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരും’; ഇസ്രയേൽ പ്രതിരോധ മന്ത്രി

ഇറാനെതിരെ ആക്രമണം തുടരുമെന്ന് ഇസ്രയേൽ. ടെഹ്‌റാനിലെ ഭരണകൂടത്തെ ലക്ഷ്യമാക്കി ഇസ്രയേൽ വ്യോമസേന ശക്തമായ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു. ഇറാന്റെ മിസൈൽ വിക്ഷേപണ സംവിധാനത്തെ തകർക്കുമെന്നും കാറ്റ്സ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ആവശ്യമുള്ളിടത്തോളം കാലം ആക്രമണം തുടരുമെന്നും കാറ്റ്സ് വ്യക്തമാക്കി.

അതേസമയം ഇസ്രയേൽ‌-അമേരിക്ക സംയുകത് ആക്രമണത്തിൽ‌ ഇതുവരെ ഇറാനിൽ 787 പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ 153 നഗരങ്ങളിൽ ആക്രമണം നടന്നു. ഈ നഗരങ്ങളിലെ 504 സ്ഥലങ്ങളിലായി ആക്രമണം. 1,039 മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഇറാനിൽ നടന്നത്. റെഡ് ക്രെസന്റാണ് വിവരങ്ങൾ‌ പുറത്തുവിട്ടത്.

ഇറാനിലെ നതാൻസ് ആണവ കേന്ദ്രത്തിന്റെ പ്രവേശന കവാടങ്ങൾ ആക്രമണത്തിൽ തകർന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. പുതിയ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടന്നതായി ഏജൻസി സ്ഥിരീകരിച്ചത്. അതേസമയം ആണവചോർച്ച ഉണ്ടാകാൻ മാത്രമുള്ള കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും ഐഎഇഎ‌ അറിയിച്ചു. ഭൂഗർഭ ആണവ സമ്പുഷ്ടീകരണ പ്ലാന്റാണ് നടാൻസിലേത്. നതാൻസ് ആണവ കേന്ദ്രത്തിനെതിരെ ആക്രമണം നടന്നതായി സ്ഥിരീകരണമില്ലെന്നാണ് കഴി‍ഞ്ഞ ദിവസം ഐഎഇഎ പറഞ്ഞിരുന്നത്.

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ

മധ്യപൂർവേഷ്യൻ സംഘർഷം, റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് വീണ്ടും വർദ്ധിപ്പിക്കാൻ ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം നിലച്ച പശ്ചാത്തലത്തിലാണ് ആലോചന. വിഷയം ചർച്ചചെയ്യാൻ പൊതുമേഖല എണ്ണ ശുദ്ധീകരണ കമ്പനികളും സർക്കാർ ഉദ്യോഗസ്ഥരും യോഗം ചേർന്നു.

പ്രതിസന്ധി പരിഹരിക്കാൻ റഷ്യൻ എണ്ണ വാങ്ങുന്നത് വീണ്ടും കൂട്ടുന്നത് അടക്കം പരിഗണനയിലാണ്. യുഎസുമായുള്ള വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചിരുന്നു.

യുഎസുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തണമെന്ന് യോഗത്തിൽ നിർദ്ദേശം. പ്രതിസന്ധി തുടർന്നാൽ ഇന്ധന കയറ്റുമതി നിയന്ത്രിക്കുന്നതും ഗാർഹിക വാതകത്തിനും പൈപ്പ് വഴിയുള്ള വിതരണത്തിനും മുൻഗണന നൽകുന്നതും പരിഗണനയിൽ. ആഭ്യന്തര വിപണിയിലേക്ക് കൂടുതൽ ഇന്ധനം തിരിച്ചുവിടാൻ സ്വകാര്യ കമ്പനികളിൽ സമ്മർദ്ദം ചെലുത്താനും സാധ്യത. രണ്ടാഴ്ചത്തേക്കുള്ള എണ്ണ സ്റ്റോക്ക് ഉണ്ടെന്ന് യോഗത്തിൽ വിലയിരുത്തൽ

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചു. വിലക്ക് ലംഘിക്കുന്ന ഏത് കപ്പലും ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്‌ലാമിക് റവലൂഷണറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേശകന്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി.

യുഎസ് സഖ്യരാജ്യത്തിന്റെ അതെന നോവ എന്ന എണ്ണ ടാങ്കറിന് ആക്രമണത്തെ തുടര്‍ന്ന് തീപിടിച്ചു. യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നും മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചാല്‍ വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങള്‍ കാരണം അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.

യുദ്ധം ആരംഭിച്ചപ്പോള്‍ തന്നെ എണ്ണവില വര്‍ധിച്ചിരുന്നു. ഹോര്‍മുസ് അടക്കുന്നതോടെ വിലക്കയറ്റം രൂക്ഷമാകും. ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില രണ്ട് ദിവസമായി കുതിക്കുകയാണ്. ഇറാനിലെ പരമോന്നതനേതാവ് കൊല്ലപ്പെട്ടതിനുപിന്നാലെ തിങ്കളാഴ്ച അസംസ്‌കൃത എണ്ണവിലയില്‍ പത്തുശതമാനം വിലവര്‍ധന രേഖപ്പെടുത്തിയിരുന്നു.

സൗദിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

റിയാദ്: സൗദി അറേബ്യയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ്. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരംഭിച്ച വിമാന സർവീസുകളെ ആശ്രയിക്കണമെന്നും  എംബസി അറിയിച്ചു.

അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്‌റാനിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇവരുടെ ഭക്ഷണവും താമസവും ഉറപ്പാക്കിയിട്ടുണ്ടെന്നും പോകാൻ തയ്യാറാകാത്ത ഏതാനും വിദ്യാർഥികൾ മാത്രമാണ് ടെഹ്‌റാനിൽ അവശേഷിക്കുന്നതെന്നും എംബസി അറിയിച്ചു.

ഗൾഫ് മേഖലയിലെ നിർമ്മാണ തൊഴിലാളികൾ മുതൽ ടെഹ്‌റാനിലെ മെഡിക്കൽ വിദ്യാർത്ഥികൾ വരെ സോഷ്യൽ മീഡിയ വഴി സഹായത്തിനായി അപേക്ഷിച്ചിരുന്നു.

സംഘർഷത്തെ തുടർന്ന് വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും ഇവരെയെല്ലാം കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. തുടർന്ന് ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ എംബസി അറിയിക്കുകയായിരുന്നു.

‘മാജിക് മഷ്റൂം’ മൂലം 14 വർഷം സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടി വന്നു: തുറന്ന് പറഞ്ഞ് ലെന

മാജിക് മഷ്റൂം കഴിച്ച് തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ലെന. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നുവെന്നും ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു താനെന്നും ലെന പറയുന്നു.

വിവാഹം വേർപിരിഞ്ഞ ശേഷം എന്റെ കയ്യിൽ ഒന്നുമില്ല. മുൻ ഭർത്താവിന്റെ ശമ്പളത്തിൽ ആൺ അതുവരെ ജീവിച്ചിരുന്നത്. എനിക്ക് മുന്നിൽ ജീവിതം ആദ്യം മുതൽ തുടങ്ങണമായിരുന്നു. ആ കാലത്താണ് മഷ്റൂം കഴിച്ച് തനിക്ക് സ്വയം തിരിച്ചറിവ് വരുന്നത്. ആരും അങ്ങനെ ചെയ്യരുത്.

അന്ന് ഞാൻ പരീക്ഷിച്ച മാജിക് മഷ്റൂം പോലുള്ളവ ഇപ്പോൾ ഞാൻ ആർക്കും നിർദ്ദേശിക്കില്ല. അത് വളരെ അപകടകരമാണ്. ഓരോ വ്യക്തിയിലും അത് ഉണ്ടാക്കുന്ന മാറ്റങ്ങൾ പ്രവചിക്കാനാവില്ല. അത് എന്നെ ആശുപത്രിയിൽ എത്തിച്ചു.

എന്റെ കുടുംബം എന്നെ ചോദ്യം ചെയ്തു. എന്റെ ആത്മീയമായ ഉണർവിനെ മനസ്സിലാക്കാൻ എന്റെ വീട്ടുകാർക്കോ അന്നത്തെ ഭർത്താവിനോ സാധിച്ചില്ല. ക്ലിനിക്കലി ഡിപ്രസ്‍ഡ് ആയിരുന്നു ഞാൻ. ആഹ്ലാദത്തിലായിരുന്നു ഞാൻ. കാരണം സ്വയം തിരിച്ചറിവ് വന്നു. എന്നാൽ എനിക്ക് വട്ടാണെന്ന് പറഞ്ഞ് സെെക്യാട്രിസ്റ്റിനടുത്ത് കൊണ്ട് പോയി. അവിടെ വച്ച് എനിക്ക് മരുന്നുകൾ നൽകി എന്നെ അബോധാവസ്ഥയിലാക്കി. മരുന്ന് ഉപേക്ഷിച്ചാൽ വിത്ഡ്രോവൽ സിൻഡ്രം വരും. 14 വർഷത്തോളം ഞാൻ മരുന്നുകൾ കഴിക്കേണ്ടി വന്നു. അതൊരു വല്ലാത്ത അവസ്ഥയായിരുന്നു.

ഞാനൊരു പബ്ലിക് ഫിഗർ ആണ്, അതുകൊണ്ട് തന്നെ മരുന്ന് പെട്ടെന്ന് നിർത്തിയാൽ എന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുമെന്നും അത് ആളുകൾക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്നും എനിക്കറിയാമായിരുന്നു. അത് വലിയൊരു കുഴപ്പമുണ്ടാക്കും. സത്യത്തിൽ എനിക്ക് ഭ്രാന്തായിരുന്നില്ല. ഞാൻ ചില പരമമായ സത്യങ്ങൾ കണ്ടെത്തിയ ആവേശത്തിലായിരുന്നു. പക്ഷേ, എന്റെ ചുറ്റുമുള്ളവർക്ക് അത് മനസ്സിലായില്ല. അവർ വിചാരിച്ചു എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന്. അങ്ങനെ എന്റെ അനുവാദമില്ലാതെ എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഒരുതരം തട്ടിക്കൊണ്ടുപോകൽ പോലെയായിരുന്നു അത്. അവിടെ എനിക്ക് ട്രാൻക്വിലൈസറുകൾ തന്നു. പത്ത് ദിവസത്തെ കടുത്ത മരുന്നുകൾക്ക് ശേഷം ഞാൻ വീട്ടിലെത്തുമ്പോൾ എന്റെ തലച്ചോറ് മരവിച്ച അവസ്ഥയിലായിരുന്നു, ലെന പറഞ്ഞു.

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

0

ആലപ്പുഴ: കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചേർത്തല മുട്ടത്തിപ്പറമ്പിലാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ വയലാർ സ്വദേശി ആരവ് കൃഷ്‌ണ (24), തണ്ണീർമുക്കം സ്വദേശി നന്ദഗോപാൽ (22) എന്നിവരാണ് മരിച്ചത്.

11-ാം മൈൽ- മുട്ടത്തിപ്പറമ്പ് റോഡിൽ പള്ളിക്കവലയിൽ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ലോറിയിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ ലോറിയിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. പൂക്കൾകൊണ്ട് ക്ഷേത്രം അലങ്കരിക്കുന്ന ജോലി ചെയ്യുന്നവരാണ് മരിച്ച യുവാക്കൾ.

‘ജീവിതത്തിൽ കഷ്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിന് മുൻപൊരു രേണുസുധി ഉണ്ടായിരുന്നു’; താരത്തിന്റെ വൈറൽ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ…

0

അഭിമുഖങ്ങളും, യൂട്യൂബ് ചാനലിലുമൊക്കെയായി വാര്‍ത്താ താരമായി മാറിയിരിക്കുകയാണ് രേണു സുധി എന്ന് പറയേണ്ട കാര്യമില്ലല്ലോ. കൊല്ലം സുധിയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു രേണു ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങുന്നത്. അവസരം വന്നപ്പോള്‍ അഭിനയിച്ചൂടേയെന്ന് സുധിച്ചേട്ടന്‍ ചോദിച്ചതാണ്. അന്നത് സ്വീകരിച്ചില്ല. ഇപ്പോഴാണ് അങ്ങനെയൊരു സാഹചര്യം വന്നതെന്നായിരുന്നു രേണു തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. ജീവിക്കാനായി വേറെ മാര്‍ഗമൊന്നുമില്ലായിരുന്നു എന്നും രേണു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഉദ്ഘാടനങ്ങളിലും സജീവ സാന്നിധ്യമാണ് രേണു. കോണ്ടെന്‍റ് ക്രിയേഷനിലൂടെ വൈറല്‍ ആയി മാറിയ താരം പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലും എത്തി.

ബിഗ് ബോസിലൂടെ തനിക്കുണ്ടായിരുന്ന വിമര്‍ശകരെയും രേണു ആരാധകരാക്കി മാറ്റിയെന്ന് പറയാം. ബിഗ് ബോസ് രേണു സുധിയുടെ താരമൂല്യം ഉയര്‍ത്തിയിട്ടുമുണ്ട്. ഷോയ്ക്ക് ശേഷവും ഉദ്ഘാടനങ്ങളും ഓണ്‍ലൈന്‍ കോണ്ടെന്‍റ് ക്രിയേഷനുമായി ജീവിതത്തിന്‍റെ തിരക്കുകളിലാണ് അവര്‍. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ഫോളോവേഴ്സിനോട് നിരന്തരം ആശയവിനിമയം ചെയ്യാറുമുണ്ട് അവര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ രേണു പങ്കുവച്ച ഒരു ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

തന്‍റെ തന്നെ ഒരു പഴയ ഫോട്ടോയാണ് രേണു സുധി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ജീവിതത്തിൽ കഷ്ടപ്പാടും പ്രയാസങ്ങളും തളർത്തുന്നതിന് മുൻപൊരു രേണുസുധി ഉണ്ടായിരുന്നു’, എന്നാണ് ചിത്രത്തിന് അവര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ചിത്രത്തിന് വലിയ പ്രതികരണങ്ങളാണ് രേണുവിന്‍റെ ആരാധകരില്‍ നിന്നും ലഭിക്കുന്നത്. 15 മണിക്കൂറില്‍ 16,000 ല്‍ അധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ‘വിസ്മയത്തുമ്പത്ത് നയന്‍താരയെപ്പോലെയുണ്ട്’ എന്നാണ് ഫോട്ടോയ്ക്ക് താഴെ എത്തിയിരിക്കുന്ന കമന്‍റുകള്‍. ഈ കമന്‍റുകള്‍ക്ക് നിരവധി ലൈക്കുകളും ലഭിക്കുന്നുണ്ട്.

അന്തരിച്ച ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണ വര്‍ഷം തെറ്റിച്ച് പറഞ്ഞതിന് രേണു സുധി അടുത്തിടെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ താനൊരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത കാര്യമാണ് അതെന്നും ജീവിതത്തിൽ നടന്നിട്ടുള്ള നല്ല കാര്യങ്ങളുടെ ദിവസങ്ങൾ മാത്രമേ ഓർമിക്കേണ്ടതുള്ളൂ എന്നുമായിരുന്നു രേണുവിന്‍റെ മറുപടി.

”നമ്മുടെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളിലെ വര്‍ഷങ്ങളല്ലേ ഓര്‍ക്കുന്നത്. ദുരന്തം നടന്ന വര്‍ഷങ്ങളൊന്നും നമ്മള്‍ ഓര്‍ക്കാനിഷ്ടപ്പെടില്ലല്ലോ. അതുകൊണ്ട് അതോര്‍മ്മയില്ല, അതിനുള്ള ഉത്തരം അതാണ്. എന്റെ വേണ്ടപ്പെട്ട ആള്‍ മരിച്ച ദിവസം ഞാനോര്‍ക്കുന്നില്ല. എന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. അതേക്കുറിച്ച് ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല”, രേണു സുധി പറഞ്ഞിരുന്നു.

കോട്ടയത്തെ ജോയിന്റ് ആർടിഒ എന്ന് സ്വയം പരിചയപ്പെടുത്തി, ചങ്ങനാശ്ശേരിയിലെ ചൈത്രം ബസിൽ കയറി, അപകടം സംഭവിച്ചെന്നും കയ്യിൽ പൈസ ഇല്ലാത്തതിനാൽ 2000 രൂപ വേണമെന്നും ആവശ്യം, ‘ഇപ്പോഴത്തെ കോട്ടയം ആർടിഒ ആരാണ് സാറേ’? ഒറ്റ ചോദ്യത്തോടെ കള്ളി പൊളിഞ്ഞു

0

ചങ്ങനാശേരി: ജോയിന്റ് ആർടിഒ ചമഞ്ഞ് സ്വകാര്യ ബസിൽ നിന്നും പണം തട്ടാനായുള്ള യുവാവിന്റെ ശ്രമം കയ്യോടെ പൊളിച്ച് ബസ് ഉടമ. ചങ്ങനാശേരി ബസ് സ്റ്റാൻഡിലാണ് സംഭവം. ചങ്ങനാശേരി ഒന്നാം നമ്പർ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ചൈത്രം ബസിൽ ഒരു യുവാവ് കയറി. പാന്റ്സും ടി–ഷർട്ടുമായിരുന്നു വേഷം. ഒരു കയ്യിൽ പ്ലാസ്റ്ററിട്ടിട്ടുണ്ടായിരുന്നു. താൻ കോട്ടയം ജോയിന്റ് ആർടിഒ സുനിൽ കുമാറാണെന്ന് ഇയാൾ കണ്ടക്ടർ സുനിൽ കുമാറിനോട് പറഞ്ഞു. ബസ് ഉടമയെ ഫോൺ വിളിച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. കണ്ടക്ടർ കൃഷ്ണകുമാർ യുവാവിന് ബസ് ഉടമ രാഹുൽ ഇരുമ്പുകുഴിയെ കണക്ട് ചെയ്ത് കൊടുത്തു.

രാഹുലിനോടും ജോയിന്റ് ആർടിഒ എന്നാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. തുടർന്ന് ബസ് ഉടമയെ മുൻപരിചയമുള്ളതുപോലെ യുവാവ് സംസാരിക്കാൻ തുടങ്ങി. അപകടം സംഭവിച്ചെന്നും കയ്യിൽ പൈസ ഇല്ലാത്തതിനാൽ ബസിൽ നിന്ന് 2000 രൂപ വാങ്ങുകയാണെന്നും ഉടമയോടു പറഞ്ഞു. സുനിൽ എന്ന ജോയിന്റ് ആർടിഒയെ തനിക്ക് അറിയാത്തതുകൊണ്ടുതന്നെ രാഹുൽ ചെറുതായി ഒന്ന് സംശയിച്ചു. ഇതോടെ സംശയം മാറ്റാനായി ഇതേ ബസ് റീടെസ്റ്റ് ചെയ്തതു താനാണെന്നായി യുവാവിന്റെ അവകാശവാദം. എന്നാൽ ബസുടമയായ രാഹുലിന് എംവിഐ ആണ് ബസ് ടെസ്റ്റ് ചെയ്യുന്നത് എന്നറിയാമായിരുന്നു. ഇതോടെ സംശയവും ഇരട്ടിച്ചു. കലക്ടറേറ്റിനു സമീപത്തെ ഓഫിസിലാണ് താനെന്ന് യുവാവ് പറഞ്ഞതോടെ സംശയം ബലപ്പെട്ടു. കാരണം കോട്ടയം ആർടി ഓഫിസ് കലക്ടറേറ്റിൽത്തന്നെയാണ്.

അവസാനമായി രാഹുൽ ഒരൊറ്റ ചോദ്യം മാത്രമേ യുവാവിനോട് ചോദിച്ചുള്ളു ഇപ്പോഴത്തെ കോട്ടയം ആർടിഒ ആരാണ് സാറേ? എന്നായിരുന്നു ആ ചോദ്യം. ഉടൻ തന്നെ യുവാവിന്റെ മറുപടിയും വന്നു ‘നമ്മടെ പള്ളിക്കത്തോട്ടിലെ സെബാസ്റ്റ്യൻ സാറ്…!’ ഉത്തരം കേട്ടതോടെ ബസ് ഉടമയ്ക്കു മനസ്സിലായി, ഇയാൾ ഫ്രോഡ് തന്നെ. കോട്ടയത്തു മാസങ്ങളായി ആർടിഒ ഇല്ലെന്നും പകരം ചുമതല പത്തനംതിട്ട ആർടിഒയ്ക്കാണെന്നും രാഹുൽ മറുപടി പറഞ്ഞതോടെ ഫോൺ കണ്ടക്ടർക്കു കൊടുത്ത് വ്യാജ ജോയിന്റ് ആർടിഒയെ സ്ഥലംവിട്ടു. കണ്ടക്ടർ പിന്നാലെ ഓടി യുവാവിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. പണം ഒന്നും നഷ്ടമാകാത്തതുകൊണ്ട് തന്നെ ബസ് ഉടമ രാഹുൽ പോലീസിൽ പരാതി നൽകിയിട്ടില്ല.

നടി ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം കഴിയാൻ; യുവതി ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

0

ബെംഗളൂരു: ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നടി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. കന്നട കന്നഡ നടി ബിന്ദു, ഇവരുടെ കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ ലിവ്-ഇൻ പങ്കാളിയായിരുന്ന മോഹൻ റാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ഫെബ്രുവരി 19നാണ് മോഹൻ റാവു കൊല്ലപ്പെടുന്നത്. മോഹൻ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടർന്നു മൂന്നു പേരും ചേ‌ർന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടത്.

ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ ബിന്ദു വേഷമിട്ടിട്ടുണ്ട്. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി.

നടി ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയത് കാമുകനൊപ്പം കഴിയാൻ; യുവതി ഉൾപ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

0

ബെംഗളൂരു: ലിവ്–ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ നടി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. കന്നട കന്നഡ നടി ബിന്ദു, ഇവരുടെ കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിന്ദുവിന്റെ ലിവ്-ഇൻ പങ്കാളിയായിരുന്ന മോഹൻ റാവുവിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ഫെബ്രുവരി 19നാണ് മോഹൻ റാവു കൊല്ലപ്പെടുന്നത്. മോഹൻ റാവുവിനെ വിനയ് കത്തികൊണ്ടു കുത്തുകയും തുടർന്നു മൂന്നു പേരും ചേ‌ർന്നു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഫെബ്രുവരി 28നു മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിലാണു മൃതദേഹം കണ്ടത്.

ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്സ്, കാലഭൈരവ തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ ബിന്ദു വേഷമിട്ടിട്ടുണ്ട്. വിനയിനെ ബിന്ദു വിവാഹം ചെയ്യുന്നതു തടഞ്ഞതാണു പ്രകോപനമെന്നാണു മൊഴി.

സൗദിയിൽ പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് സമീപം ഇറാന്റെ ആക്രമണം; ഏഴ് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം, വ്യോമതാവളത്തിന് നേരെയുള്ള നീക്കത്തെ ആകാശത്ത് വെച്ച് ഇല്ലാതാക്കി

0

റിയാദ്: പ്രിൻസ് സുൽത്താൻ എയർ ബേസിന് സമീപം അഞ്ച് ശത്രു ഡ്രോണുകൾ തടഞ്ഞുനിർത്തി നശിപ്പിച്ചതായി സൗദി അറേബ്യ. സൗദി അറേബ്യയിലെ എണ്ണശുദ്ധീകരണ ശാലയ്ക്കും വ്യോമതാവളത്തിനും നേരെ ലക്ഷ്യമിട്ടെത്തിയ ഏഴ് ശത്രു ഡ്രോണുകൾ പ്രതിരോധ സേന തകർത്തുവെന്നാണ് പുറത്ത് വിട്ടിരിക്കുന്ന വിവരം. പ്രതിരോധ മന്ത്രാലയ വക്താവ് തുർക്കി അൽ-മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തിങ്കളാഴ്ച നടന്ന ആക്രമണ ശ്രമത്തിൽ റിയാദിന് സമീപം അൽഖർജിലെ അമീർ സുൽത്താൻ( പ്രിൻസ് സുൽത്താൻ എയർ ബേസ്) വ്യോമതാവളത്തിന് സമീപം അഞ്ച് ഡ്രോണുകളും കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകളുമാണ് തകർത്തതെന്ന് തുർക്കി അൽ മാലിക്കി അറിയിച്ചു.

വ്യോമതാവളത്തിന് നേരെയുള്ള നീക്കത്തെ ആകാശത്ത് വെച്ച് തന്നെ തകർത്തതിനാൽ അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ല. റിയാദിന് തെക്ക് ഭാഗത്തായി അൽഖർജിലുള്ള അമീർ സുൽത്താൻ എയർബേസിന് സമീപം എത്തിയ അഞ്ച് ഡ്രോണുകളെയാണ് പ്രതിരോധ സേന വിജയകരമായി തകർത്തത്.

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ എണ്ണശുദ്ധീകരണ ശാലയായ റാസ് തനൂറയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകൾ വെടിവെച്ചിടുകയായിരുന്നു. ഇവയുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് ശുദ്ധീകരണ ശാലയിൽ ചെറിയ രീതിയിൽ തീപിടുത്തമുണ്ടായി. ജനവാസ മേഖലയ്ക്ക് സമീപമാണ് അവശിഷ്ടങ്ങൾ പതിച്ചതെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അടിയന്തര വിഭാഗം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി.

തിങ്കളാഴ്ച രാവിലെ 07:04 ഓടെയാണ് റാസ് തനൂറയിൽ സംഭവം നടന്നതെന്ന് ഊർജ്ജ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിെൻറ ഭാഗമായി ശുദ്ധീകരണ ശാലയിലെ ചില യൂണിറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ ഇത് ആഭ്യന്തര വിപണിയിലെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തെ ബാധിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിെൻറ സുരക്ഷയ്ക്കും സാമ്പത്തിക സ്രോതസ്സുകൾക്കും നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളെ ശക്തമായി നേരിടുമെന്ന് സൗദി അധികൃതർ അറിയിച്ചു.

അതേസമയം അമേരിക്കയും ഇസ്രായേലും ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അടുത്ത 24 മണിക്കൂറിനുള്ളിൽ വൻതോതിലുള്ള ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ പ്രഹരം ഏൽപ്പിക്കുകയാണ് ലക്ഷ്യമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിൽ സം​ഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഇറാനെതിരായ ആക്രമണം അമേരിക്ക കൂടുതൽ ശക്തമാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.