തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യം തുടരാൻ എൽഡിഎഫ് നേതൃത്വത്തിൻറെ തീരുമാനം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നില തുടരും. ആർക്കും അധിക സീറ്റ് നൽകിയേക്കില്ല.
ഒരു കക്ഷിക്ക് മാത്രമായി വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസിനെ നേതൃത്വം അറിയിക്കും. സീറ്റ് വിഭജനം സംബന്ധിച്ച ചർച്ച വൈകിട്ട് മൂന്നിന് നടക്കും. കേരള കോൺഗ്രസിന് 12 സീറ്റ് തന്നെയായിരിക്കും നൽകുക. കേരള കോൺഗ്രസ് എമ്മിന് അധിക സീറ്റ് ഉണ്ടാകില്ല. കുറ്റ്യാടിക്ക് പകരം മറ്റൊരു സീറ്റ് നൽകാനും സാധ്യതയില്ല.

