എം.എം. മണിക്ക് വീണ്ടും അവസരം ഇല്ല; ഉടുമ്പൻചോലയിൽ കെ.കെ. ജയചന്ദ്രൻ സ്ഥാനാർഥി?

0

ഇടുക്കി: സിപിഐഎം നേതൃത്വത്തിൽ നടത്തിയ ആലോചനകൾക്ക് പിന്നാലെ മുതിർന്ന നേതാവ് എം.എം. മണിയെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം എടുത്തതായി റിപ്പോർട്ട്. ജില്ലാ കമ്മിറ്റി നൽകിയ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തി എന്നാണ് ലഭിക്കുന്ന വിവരം. ഉടുമ്പൻചോല മണ്ഡലത്തിൽ സ്ഥാനാർഥിയായി കെ.കെ. ജയചന്ദ്രൻ എത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ജില്ലാ നേതൃത്വത്തിന്റെ പൂർണ പിന്തുണ എം.എം. മണിക്കായിരുന്നു. രണ്ട് തവണ എംഎൽഎയായ അദ്ദേഹം വീണ്ടും മത്സരിച്ചാൽ വിജയമുറപ്പിക്കാമെന്ന വിലയിരുത്തലിലായിരുന്നു ജില്ലാ കമ്മിറ്റി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചതും എം.എം. മണിയുടെ ജനപ്രീതിയാണ് കാരണമെന്ന് ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ ദീർഘകാലം ജില്ലാ സെക്രട്ടറിയായും മുൻ എംഎൽഎയായും പ്രവർത്തിച്ച കെ.കെ. ജയചന്ദ്രനെയാണ് സംസ്ഥാന നേതൃത്വം പരിഗണിച്ചത്. ജില്ലാ പട്ടികയിൽ മാറ്റം വരുത്തിയാണ് ഈ നിർദേശം. ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന നിർദേശം പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here