ദില്ലി: ആയത്തുള്ള അയത്തൊള്ള അലി ഖമനേയിയെ വധിച്ചതിൽ ഇന്ത്യയുടെ മൗനത്തെ ചോദ്യം ചെയ്ത് സോണിയ ഗാന്ധി രംഗത്ത്.
ദേശീയ മാധ്യമത്തിലാണ് സോണിയ ഗാന്ധി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ സ്വതന്ത്ര നിലപാടാണ് രാജ്യത്തിന് എന്നും വിശ്വാസ്യത നല്കിയത്.
ഇന്ത്യയുടെ നിശബ്ദതയെ നിഷ്പക്ഷതയായി കാണാനാകില്ലെന്നും പരമാധികാര രാഷ്ട്രത്തിൻറെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും സോണിയ പറഞ്ഞു.
കോൺഗ്രസ് ഖമനേയിയുടെ വധത്തെ ശക്തമായി അപലപിക്കുന്നു. പാർലമെൻറിൽ സർക്കാർ ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കണം. വാജ്പേയി ഇറാൻ സന്ദർശിച്ചതും സോണിയ ഗാന്ധി ഓർമ്മിപ്പിച്ചു.

