ദുവയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്നു; അടുത്ത അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ദീപികയും രണ്‍വീര്‍ സിംഗും

0

പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങി ദീപികയും രണ്‍വീര്‍ സിംഗും.ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാകുന്ന ആ വാര്‍ത്ത താരങ്ങള്‍ പങ്കുവെച്ചത്.

മകള്‍ ദുവയ്ക്ക് കൂട്ടായി ഒരാള്‍ കൂടി വരുന്നു.പോസിറ്റീവ് പ്രഗ്നന്‍സി കിറ്റ് കൈയില്‍ പിടിച്ചു നില്‍ക്കുന്ന മകളുടെ ചിത്രമാണ് താര ദമ്പതികള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

2018 നവംബര്‍ 14 നാണ് ദീപികയും രണ്‍വീര്‍ സിംഗും വിവാഹിതരായത്. 2013 ല്‍ ഇരുവരും ഒന്നിച്ചഭിനയിച്ച രാമലീല എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു അടുപ്പം തുടങ്ങുന്നത്.2024 സെപ്റ്റംബര്‍ 8 നാണ് ദീപികയ്ക്കും രണ്‍വീറിനും മകള്‍ ദുവ ജനിക്കുന്നത്.

അതേസമയം, അടുത്തിടെ ദീപികയും രണ്‍വീറും തമ്മില്‍ അകല്‍ച്ചയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. രണ്‍വീറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ധുരന്ദര്‍ 2 ന്റെ സക്‌സസ് പാര്‍ട്ടിയിലും ആഘോഷങ്ങളിലും ദീപികയെ കാണാതായതോടെയാണ് ഇത്തരം പ്രചരണങ്ങള്‍ നടന്നത്.എന്നാല്‍ അതിനെല്ലാമുള്ള ഉത്തരമാണ് താരങ്ങള്‍ പുതിയ പോസ്റ്റിലൂടെ നടത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here