മഹാകുംഭമേളയ്ക്കിടെയിലെ വൈറൽ താരം ‘മൊണാലിസ’ കേരളത്തിലേക്ക് എത്തുന്നു. ഫെബ്രുവരി 14നാണ് കോഴിക്കോട് ചെമ്മണൂരിൽ മൊണാലിസ എത്തുന്നത്.
ആരെയും ആകർഷിക്കുന്ന ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ മാല വിൽപ്പനക്കാരിയായ ‘മൊണാലിസ’ എന്ന മോണി ബോസ്ലെയെ സാമൂഹികമാധ്യമങ്ങളിൽ വൈറലാക്കിയത്.
താൻ ബോബി ചെമ്മണ്ണൂരിനൊപ്പം കേരളത്തിലേക്ക് എത്തുമെന്ന് മൊണാലിസ പറയുന്ന വിഡിയോ ബോബി ചെമ്മണ്ണൂർ പങ്കുവെച്ചു.
