പരിക്ക് ഗുരുതരമല്ല; ഏഴാറ്റുമുഖം ഗണപതിയെ മയക്കുവെടിവെച്ച് പിടികൂടി ചികിത്സ നല്‍കാന്‍ തീരുമാനം

തൃശൂര്‍: അതിരപ്പിള്ളിയില്‍ പരിക്കേറ്റ കാട്ടുകൊമ്പന്‍ ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നല്‍കാന്‍ വനംവകുപ്പ് തീരുമാനം. പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടുപോകാനാണ് ശുപാര്‍ശ.

നിലവില്‍ ആനയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നേരിയ പരിക്ക് എന്നും നിരീക്ഷണം തുടര്‍ന്നാല്‍ മതിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ദിവസം കൂടി ഡോക്ടര്‍മാരുടെ സംഘം ആനയെ നിരീക്ഷിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആവശ്യമെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടി ചികിത്സിക്കാനാണ് തീരുമാനം.

ആനയെ നിരീക്ഷിക്കുന്നത് സെന്‍ട്രല്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം മൂന്ന് അംഗ ഡോക്ടര്‍മാരുടെ സംഘമാണ്. പരിക്ക് കാരണം മുന്‍കാല്‍ നിലത്തു കുത്താന്‍ ആനയ്ക്ക് ബുദ്ധിമുട്ടുള്ളതായാണ് കാണപ്പെട്ടത്. ജനവാസ മേഖലയിലെ കമ്പിവേലി കാലില്‍ തറച്ചതാകാമെന്നാണ് സംശയം.ഡോക്ടര്‍ ബിനോയ്,ഡോക്ടര്‍ മിഥുന്‍ ,ഡോക്ടര്‍ ഡേവിഡ് എന്നിവരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.

പ്രായപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാം; പ്രകാശ് കാരാട്ട്

സിപിഐഎമ്മിൽ 75 വയസ്സ് പൂർത്തിയായവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി ബാക്കിയുള്ളവരെ നിലനിർത്തുമെന്ന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി പോളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട്.

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി സംസ്ഥാന നേതൃത്വമാണ്. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലും കേരളത്തിലും എല്ലാം പ്രായപരിധി വ്യത്യസ്തമാണ്. തമിഴ്‌നാട്ടില്‍ പ്രായപരിധി 72 ആണെങ്കില്‍, ആന്ധ്രയില്‍ 70 ഉം കേരളത്തില്‍ 75 ആണെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. അതാത് സംസ്ഥാനത്തിലെ കേഡർമാരുടെ പാർട്ടി നേതൃത്വത്തിന്റെ ആരോഗ്യശേഷിയും കാര്യശേഷിയും കണക്കിലെടുത്താണ് പാർട്ടി ഈ തീരുമാനം കൈക്കൊണ്ടത്.

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുമെന്നും വിമർശനങ്ങളും സ്വയം വിമർശനങ്ങളും ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരിൽ മദ്യപിക്കുന്നവരുണ്ടാകുമെന്നും എന്നാൽ പാർട്ടി മെമ്പർമാർ മദ്യപിക്കരുത് എന്നാണ് പറഞ്ഞത്, മദ്യപിക്കുന്ന ആളുകൾ അല്ല പാർട്ടി ആഗ്രഹിക്കുന്ന കേഡർമാർ, പാർട്ടിയുടെ ഭരണഘടനയിൽ ഉള്ളതാണ് പറഞ്ഞതെന്നും എംവി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

ഷഹബാസിന്റെ കൊലപാതകം: അന്വേഷണ സംഘം മെറ്റയോട് വിവരങ്ങൾ തേടി

കോഴിക്കോട്: താമരശ്ശേരിയിലെ ഷഹബാസിന്‍റെ കൊലപാതകത്തില്‍ മെറ്റ കമ്പനിയോട് വിവരങ്ങള്‍ തേടി അന്വേഷണ സംഘം.

  സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം  താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്‍റെ ഫോണുള്‍പ്പെടെ സംഘം പരിശോധനിച്ചു.

സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്.

ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോയെന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റക്ക് ഇമെയില്‍ അയച്ചു.

സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്നാണ് കോൺഗ്രസിൻ്റെ രഹസ്യ സർവേ ഫലമെന്ന് കെഎൻ ബാലഗോപാൽ

കൊല്ലം: കേരളത്തിൽ മൂന്നാം പിണറായി സർക്കാർ വരും എന്നാണ് കോൺഗ്രസിന്റെ രഹസ്യ സർവ്വേയിലും  കണ്ടെത്തിയതെന്ന്   ധനമന്ത്രി കെഎൻ ബാലഗോപാൽ.

പിണറായി സർക്കാരിൻറെ തുടർച്ചയുണ്ടാകും എന്നത് പൊതുവികാരമാണ്. അത് ഞങ്ങളുടെ മാത്രം ആഗ്രഹമല്ലെന്നും ജനങ്ങളിലും ആ ചർച്ചയുണ്ടെന്നും മന്ത്രി കൊല്ലത്ത് പറഞ്ഞു.

സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം.

വികസനത്തിന് സർക്കാരുകളുടെ തുടർച്ച പ്രധാനമാണ്. ഒന്നാം പിണറായി സർക്കാരിന്റെ തുടർച്ചയായി ഈ സർക്കാർ വന്നതുകൊണ്ടാണ് ഇത്രയധികം വികസനം ഉണ്ടായത്.

സംഘടനാ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സർവ്വേയിലും തുടർഭരണം ഉണ്ടാകുമെന്ന് പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തിയതി ശമ്പളം നൽകും, പെൻഷനും കൃത്യമായി കൊടുക്കും’; മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഇനി മുതൽ ഒന്നാം തിയതി ശമ്പളം നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കഴിഞ്ഞ മാസത്തെ ശമ്പളം ഇന്ന് ക്രെഡിറ്റാകും. പെൻഷനും കൃത്യമായി കൊടുക്കും. വരുമാനത്തിന്റെ അഞ്ച് ശതമാനം പെൻഷനായി മാറ്റിവെക്കും. സർക്കാർ സഹായം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

എസ്ബിഐയിൽ നിന്നും നൂറ് കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. ഇത് പിന്നീട് തിരിച്ചടയ്ക്കും. ഈ രീതിയിൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നൽകാനാകും. രണ്ട് മാസത്തിനകം പെൻഷൻ കൃത്യമായി നൽകാനാകും. പിഎഫ് തുകയും കൃത്യമായി കൊണ്ടുവരികയാണ്. കെഎസ്ആർടിസിക്ക് ഇനി എസ്ബിഐയിൽ മാത്രമായിരിക്കും അക്കൗണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ശമ്പളം കൂട്ടി നൽകണമെന്ന് പറഞ്ഞ് സമരം ചെയ്യാൻ ഇറങ്ങരുത് എന്നും മന്ത്രി ആവശ്യപ്പെട്ടു. പരാതികൾ പറയാൻ 149 എന്ന നമ്പറിൽ വിളിക്കാം. ഇത് ഉടനെ പ്രാബല്യത്തിൽ വരും. 143 പുതിയ ബസുകൾക്ക് ഓർഡർ കൊടുത്തിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ കൊലപാതക പരമ്പര നടത്തിയത് മാതാവ് മരിച്ചെന്ന് കരുതി

സാമ്പത്തിക ബാധ്യത തന്നെയാണ് വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണസംഘം. പ്രതി അഫാനും മാതാവിനും സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നാണ് മൊഴി. മാതാവ് ഷെമി മരിച്ചെന്ന് കരുതിയാണ് അഫാൻ ബാക്കി ഉള്ള കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘം. കൊലപാതകദിവസം രാവിലെയും 2,000 രൂപ വേണമെന്ന അഫാന്റെ ആവശ്യമാണ് തർക്കത്തിലും ആക്രമണത്തിലും കലാശിച്ചത്. കൊലപാതകത്തിന്റെ തലേദിവസം പണം ആവശ്യപ്പെട്ട് വീട്ടിൽ തർക്കങ്ങൾ ഉണ്ടായെന്നും അന്വേഷണസംഘം വ്യക്തമാക്കി.

ഷെമിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കിയും തല ചുമരിൽ ഇടിച്ച് രക്തം വാർന്ന് ഉമ്മ മരിച്ചെന്ന് കരുതിയാണ് മറ്റുള്ളവരെയും കൊലപ്പെടുത്താൻ അഫാൻ ഒരുങ്ങിയത്. പെട്ടെന്ന് മരണം ഉറപ്പുവരുത്താൻ ആകുമെന്ന തോന്നലിലാണ് ചുറ്റികയെന്ന ആയുധത്തിലേക്ക് പ്രതി എത്തിയത് എന്നുള്ള നിഗമനത്തിലും പൊലീസ് എത്തി ചേർന്നിട്ടുണ്ട്. വെഞ്ഞാറമൂടിനടുത്തുള്ള ഒരു കടയിൽ നിന്നായിരുന്നു പ്രതി ചുറ്റിക വാങ്ങിയിരുന്നത്. ബാക്കി 4 പേരെയും പ്രതി കൊലപ്പെടുത്തിയത് ഈ ചുറ്റിക ഉപയോഗിച്ചായിരുന്നു. ഒറ്റയടിക്ക് തന്നെ ജീവൻ എടുക്കുക എന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചത്.

അഫാന്റെ മൊബൈൽ ഫോൺ ഇതുവരെയും വിശദമായി പരിശോധിച്ചിട്ടില്ല. പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗിൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്ത നിലയിലാണ്. കസ്റ്റഡിയിൽ വാങ്ങിയശേഷമേ കാര്യങ്ങൾക്ക് വ്യക്തത വരുകയുള്ളൂവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. നിലവിൽ തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിലാണ് പ്രതിയുള്ളത്. ഇന്ന് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ പൊലീസ് നൽകും അങ്ങിനെയാണെങ്കിൽ നാളെ പ്രതിയുമായി തെളിവെടുപ്പ് നടത്താൻ ഒരുങ്ങുകയാണ് അന്വേഷണസംഘം. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ എങ്ങിനെയാണ് ഇത്രയും കടബാധ്യത വന്നതെന്നുള്ള കാര്യത്തിൽ പൂർണ്ണമായും ഒരു വ്യക്തത വരികയുള്ളൂ.

ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ്; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തില്‍ എത്തിച്ചത് കോണ്‍ഗ്രസ് ആണെന്നാണ് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശനം. യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോയെന്ന് മുസ്ലീം ലീഗ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിക്ക് മണ്ണൊരുക്കുന്ന കോണ്‍ഗ്രസ് എന്ന തലക്കെട്ടിലാണ് മുഖ്യമന്ത്രിയുടെ ലേഖനം. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് പാര്‍ടി മുഖപത്രത്തില്‍ ലേഖനമെഴുതിയത്. ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചുവെന്നാണ് വിമര്‍ശനം. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍, എന്താണ് സത്യം. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കേന്ദ്ര നയ ങ്ങള്‍ക്കെതിരെ ഉയര്‍ന്ന കര്‍ഷകരോഷം കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ചെറുതല്ലാത്ത രീതിയില്‍ ബിജെപിക്കെതിരെ പ്രതിഫലിച്ചു. എന്നിട്ടും അവിടങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസിന്റെ നയംതന്നെയാ ണ്. ഇല്ലാത്ത ശക്തി ഉണ്ടെന്നുകാട്ടി മതനിരപേക്ഷ വോട്ടുകളുടെ ഏകീകരണത്തെ കോണ്‍ഗ്രസ് തടഞ്ഞു. അങ്ങനെ, ബിജെപിയെ തോല്‍പ്പിക്കുന്നതിനുള്ള ജനാഭിലാഷത്തെ തകര്‍ക്കുന്ന റോളാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്. ബിജെപിയെ ജയിപ്പിച്ചതില്‍ പ്രധാന ഘടകമായത് മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച കോണ്‍ഗ്രസിന്റെ ശിഥിലീകരണതന്ത്രമാണ് – മുഖ്യമന്ത്രി എഴുതുന്നു.

ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. 2015ലും 2020ലും കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു സീറ്റുപോലും ലഭിച്ചില്ല. എന്നിട്ടും ബിജെപിക്കെതിരെ നില്‍ക്കുന്ന മുഖ്യശക്തിയായ ആം ആദ്മി പാര്‍ടിയെ തോല്‍പ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോണ്‍ഗ്രസ് കണ്ടു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ടിയെ ജയിപ്പിക്കുന്നത് തങ്ങളുടെ ജോലിയല്ലെന്നാണ് അവരുടെ നേതാക്കള്‍ പറഞ്ഞത്. ബിജെപിയെ ജയിപ്പിക്കുന്നതാണ് ജോലി എന്നതല്ലേ അവര്‍ പറഞ്ഞതിന്റെ മറുവശം – അദ്ദേഹം ലേഖനത്തിലൂടെ ചോദിക്കുന്നു.

യഥാര്‍ത്ഥ മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രി മുസ്ലിംലീഗിനെ പോലുള്ള പാര്‍ട്ടികള്‍ അത് ആലോചിക്കണം എന്നും പറയുന്നു. വാക്ക് ഒരു വഴിക്ക്, പ്രവൃത്തി മറ്റൊരു വഴിക്ക്. യഥാര്‍ഥ മതനിരപേക്ഷ പാര്‍ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ, മുസ്ലിംലീഗിനെപ്പോലുള്ള പാര്‍ടികള്‍ ആലോചിക്കട്ടെ. തങ്ങളാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ പ്രാപ്തരായ പാര്‍ടിയെന്ന് കോണ്‍ഗ്രസ് കരുതുന്നുണ്ടെങ്കില്‍ ഈ സമീപനമാണോ സ്വീകരിക്കുക. ഭൂരിപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി കൂടുതല്‍ നിയമസഭകള്‍ കൈയടക്കിയാല്‍ ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും. കോണ്‍ഗ്രസിന് അതില്‍ തെല്ലും ആശങ്കയില്ല. രാജ്യസഭയില്‍ മേധാവിത്വം ഉറപ്പിക്കാനും ഭരണഘടനതന്നെ മാറ്റാനുമുള്ള ബിജെപിയുടെ ലക്ഷ്യങ്ങള്‍ക്ക് അരുനില്‍ക്കുകയല്ലേ കോണ്‍ഗ്രസ് – അദ്ദേഹം ചോദിക്കുന്നു.

മതനിരപേക്ഷതയുടെ പക്ഷത്തുനില്‍ക്കുന്ന ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും വര്‍ഗീയശക്തികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് മടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിക്കുന്നു. അവരെ മതന്യൂനപക്ഷങ്ങളും ജനാധിപത്യവാദികളും മതനിരപേക്ഷതയില്‍ ഉറച്ചുവിശ്വസിക്കുന്ന നാനാജാതി മതസ്ഥരും എങ്ങനെ വിശ്വസിക്കുമെന്നും ചോദിക്കുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികള്‍ സംഘപരിവാറിന്റെ വര്‍ഗീയവാദവും അവരുടെ കോര്‍പറേറ്റ് പ്രീണന-ഫെഡറല്‍ വിരുദ്ധ നയങ്ങളുമാണ്. ഇവയെല്ലാമെതിരായ പോരാ ട്ടങ്ങളില്‍നിന്ന് മാറിനില്‍ക്കുകയും ഒളിച്ചോടുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ സമീപനമാണ് ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ ഉയര്‍ത്തുന്നതിനുള്ള ഏറ്റവും വലിയ തടസ്സം – അദ്ദേഹം കുറിച്ചു.

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സംസ്ഥാനത്ത് കണ്ണൂര്‍ കഴിഞ്ഞാല്‍ സിപിഐഎമ്മിന് കൂടുതല്‍ സംഘടന സംവിധാനമുള്ള കൊല്ലം സംസ്ഥാന സമ്മേളനത്തിന് ഒരുങ്ങി കഴിഞ്ഞു. ബ്രാഞ്ചുതലം മുതല്‍ ജില്ലാതലം വരെയുള്ള സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി, വിഭാഗീയ നീക്കങ്ങള്‍ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐഎം കടക്കുന്നത്.

സമ്മേളനത്തിന്റെ ഭാഗമായ കൊടിമര – പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖാ യാത്രകള്‍ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സ്ഥാപിക്കും.

പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സിപിഐഎം കോ ഓര്‍ഡിനേറ്റര്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേര്‍ സമ്മേളനത്തിന്റെ ഭാഗമാകും.

സംവിധായകന്‍ ദീപു കരുണാകരനുമായി തര്‍ക്കം; അനശ്വരയുടെ പരാതിയില്‍ ചര്‍ച്ചയ്ക്ക് വിളിച്ച് അമ്മ

കൊച്ചി: നടി അനശ്വര രാജനും സംവിധായകന്‍ ദീപു കരുണാകരനും തമ്മിലുള്ള തര്‍ക്കം പരിഹരത്തിന് താരസംഘടനയായ അമ്മ ഇടപെടുന്നു. ഈ മാസം എട്ടിന് ഇരുവരെയും ഒരുമിച്ചിരുത്തി വിശദീകരണം തേടും. സംവിധായകനെതിരെ അനശ്വര അമ്മയില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ദീപു കരുണാകാരന്‍ അനശ്വരയ്‌ക്കെതിരെ ഫെഫ്കയില്‍ പരാതിപ്പെട്ടിരുന്നു. അതേസമയം ദീപുവിനെതിരെ ഇന്നലെ അനശ്വര ഇന്‍സ്റ്റഗ്രാമിലൂടെ പരസ്യമായി രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ച്‌ലര്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി അനശ്വര സഹകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ആരോപണം. സിനിമയുടെ ഭാഗമായി അഭിമുഖം നല്‍കിയിട്ടുണ്ടെന്നും പുതുമുഖവും പെണ്‍കുട്ടിയുമായതിനാല്‍ പ്രതികരിക്കില്ല എന്ന മനോഭാവമാകാം തന്റെ പേര് പറഞ്ഞതിന് പിന്നിലെന്നും അനശ്വര പറഞ്ഞു.

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചാല്‍ ഔദ്യോഗികമായി വിഷയത്തെ നേരിടാനാണ് തന്റെ തീരുമാനം. ഒപ്പം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പുറത്തുവിടുന്ന യൂട്യൂബ് ചാനല്‍, വ്‌ലോഗേഴ്‌സ് എന്നിവര്‍ക്കെതിരെ നിയമപരമായി നീങ്ങുകയാണെന്നും അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

ആശാ വർക്ക‍മാർമാരുടെ സമരം; കേന്ദ്രത്തെ കേരളം പഴിചാരുന്നുവെന്ന് കേന്ദ്രസർക്കാർ

തിരുവനന്തപുരം: ആശമാരുടെ സമരത്തിൽ കേരള സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. ശമ്പളം കൊടുക്കാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് പത്രകുറിപ്പിൽ പറഞ്ഞു.

സ്വന്തം വീഴ്ച്ച മറയ്ക്കാൻ കേരളം കേന്ദ്രത്തെ പഴിചാരുകയാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ബജറ്റിൽ അനുവദിച്ചതിനുപുറമേ 120 കോടി രൂപ കേരളത്തിന് നൽകി. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു .

കേന്ദ്രത്തിൽനിന്ന് പണം കിട്ടാൻ വൈകിയതാണ് ശമ്പളവിതരണം വൈകാൻ കാരണമായതെന്ന സംസ്ഥാന മന്ത്രിമാരുടെ പ്രസ്താവന തെറ്റാണ്

2024-2025-ൽ സംസ്ഥാനത്തിനു നൽകേണ്ട 913.24 കോടി രൂപയുടെ സ്ഥാനത്ത് 938.80 കോടി രൂപ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകി. ഒരു സംസ്ഥാനത്തോടും കേന്ദ്രം വിവേചനം കാണിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ ആശമാരുടെ സമരത്തിൽ കേന്ദ്രത്തിൻ്റെ വാദം തെറ്റാണെന്ന് കേരള സർക്കാർ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി തുകയൊന്നും നൽകാനില്ലെന്ന കേന്ദ്ര സർക്കാറിന്റെ വാദം തെറ്റാണെന്നും കോ-ബ്രാൻഡിംഗിന്റെ പേരിൽ 2023-24 വർഷത്തിൽ 636.88 കോടി രൂപ നൽകിയിട്ടില്ലെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

മാർക്കോ സിനിമയ്ക്ക് വിലക്ക്

മാർക്കോ സിനിമയ്ക്ക് വിലക്ക്. ടെലിവിഷനിലും, ഒടിടിയിലും ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഫിലിം സർട്ടിഫിക്കേഷൻ ബോർഡ്. ചിത്രത്തിന് A സർട്ടിഫിക്കറ്റ് ആയത്കൊണ്ടാണ് നടപടി.

ചിത്രം ഇത്തരം പ്ലാറ്റ് ഫോമുകളിൽ പ്രദർശിപ്പിക്കരുതെന്നും അത് തടയണമെന്നുമാണ് ആവശ്യം ബോർഡിൻ്റെ ആവശ്യം. ഇക്കാര്യം ചൂണ്ടികാട്ടി ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് കേന്ദ്രത്തിന് കത്തയച്ചു.

സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ മാർക്കോ പോലെയുള്ള ചിത്രങ്ങളുടെ സ്വാധീനമാണെന്നുള്ള ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു.

എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നും പരാതിയുണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദർഭങ്ങളുള്ള സിനിമയാണ് മാർക്കോ. ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും വിമർശനങ്ങൾ ഉണ്ട്.

അതേസമയം, സിനിമയെന്നാൽ യാഥാർത്ഥ്യമല്ലെന്നാണ് ചിത്രത്തിന്റെ നിർമാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാർക്കോയിലെ ബ്രൂട്ടൽ സീനുകളാണ് സിനിമയുടെ പ്രധാന ഘടകം.

കഥയുടെ ഒരു പ്രധാന സവിശേഷതയും അതാണ്. കഥയോട് യോജിച്ച് നിൽക്കുന്ന ഒരു സിനിമാറ്റിക് എക്‌സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെന്നുമാണ് നിർമാതാവ് പറയുന്നത്.

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

0

ലാഹോർ: പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായ പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ആറു പേർ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു. 

പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം; 15 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്

0

ലാഹോർ: പാകിസ്ഥാനിൽ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായ പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ ആറു പേർ ഭീകരരാണെന്ന് സൈന്യം അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ സൈനിക ക്യാമ്പിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം. സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അതേസമയം, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു. 

കള്ളപ്പണം വെളിപ്പിക്കൽ; എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

ദില്ലി: പോപ്പുലർ ഫ്രണ്ട് കള്ളപ്പണ കേസിൽ അറസ്റ്റിലായ എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എംകെ ഫൈസിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ആറു ദിവസത്തെ ഇഡി കസ്റ്റഡിയിലാണ് ഫൈസിയെ കോടതി വിട്ടത്. രാജ്യത്തിന് പുറത്തു നിന്നടക്കം പിഎഫ്ഐക്കായി എത്തിയ പണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് ചോദ്യം ചെയ്യൽ. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പിഎഫ്ഐ ആണ്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടിൽ നിന്നാണെന്ന് ഇഡി വ്യക്തമാക്കുന്നു. 

എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പിഎഫ് ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവർ പ്രവർത്തിക്കുന്നതായും ഏജൻസി വ്യക്തമാക്കുന്നു. പരിശോധനയിൽ നാല് കോടി രൂപയോളം നൽകിയതിന്റെ തെളിവ് ലഭിച്ചു. ഗൾഫിൽ നിന്ന് അടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ
നിന്നും ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു. 

ഷഹബാസിനെ കൊലപാതകം; സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം, വിദ്യാർത്ഥികൾ ഇന്നും പരീക്ഷയെഴുതും

കോഴിക്കോട്: ഷഹബാസിനെ കൊലപ്പെടുത്തിയ കേസില്‍ കോഴിക്കോട് വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍റില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ ഇന്നും പൊലീസ് കാവലില്‍ പരീക്ഷ എഴുതും. ഇന്നലെ റിമാന്‍റിലായ വിദ്യാര്‍ത്ഥിയുള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികളാണ് ജുവൈനൽ ഹോമില്‍ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ പരീക്ഷ എഴുതുക. ഇവരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെഎസ്‍യു പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ഷഹബാസിന്‍റെ കൊലപാതകം സംബന്ധിച്ച ആസൂത്രണത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.