ഫോണിൽ സംസാരിച്ച് നടന്ന മേഘ, ട്രെയിൻ കണ്ട് ട്രാക്കിന് കുറുകെ കിടന്നു; ലോക്കോ പൈലറ്റ് പറഞ്ഞത്

തിരുവനന്തപുരം:  തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥയെ ദുരൂഹ സാഹചര്യത്തിൽ റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടക്കും. ഉന്നതതല അന്വേഷണത്തിന് ഇൻ്റലിജൻസ് ബ്യൂറോ ഉത്തരവിട്ടിരുന്നു.  

പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട.ഗവ.ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകൾ മേഘയെ (25) ഇന്നലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഫോണിൽ സംസാരിച്ച് ട്രാക്കിലൂടെ നടക്കുകയായിരുന്ന മേഘ ട്രെയിൻ വരുന്നത് കണ്ട് പെട്ടെന്ന് ട്രാക്കിനു കുറകെ തലവച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്‌‌പ്രസാണ് ഇടിച്ചത്.

ട്രെയിൻ തട്ടി ഫോൺ പൂർണമായി തകർന്നതിനാൽ സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം. 

ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുൻപാണ് എമിഗ്രേഷൻ ഐബിയിൽ ജോലിയിൽ പ്രവേശിച്ചത്. 

സംസ്ഥാനത്ത് വേനല്‍ മഴ തുടരും: ഇന്ന് എല്ലാ ജില്ലകളിലും നേരിയ മഴ സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ എവിടേയും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക.

കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.

മാറിടത്തിൽ സ്പർശിച്ചാൽ പോലും ബലാത്സംഗശ്രമമല്ലെന്ന വിവാദ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി

0

ദില്ലി: സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹർജിയിൽ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ അഞ്ജലി പട്ടേൽ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹർജിയാണ് സമർപ്പിച്ചത്. എന്നാൽ ക്രിമിനൽ കേസുകളിലടക്കം അപ്പീലുകൾ സമർപ്പിക്കുമ്പോൾ പ്രത്യേകാനുമതി ഹർജിയായി വേണം സമീപിക്കാനെന്ന് കോടതി വ്യക്തമാക്കി.

അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ അതിക്രമത്തിന് ഇരയായ പെൺകുട്ടിയോ, സംസ്ഥാനസർക്കാരിനോ മാത്രമേ അപ്പീൽ നൽകാനാകൂ. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വാദം ഉന്നയിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോടതിയില്‍ പ്രഭാഷണം വേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് ബേല എം ത്രിവേദി ഹർജി തള്ളിയത്.

അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം, ഹാഷിഷും ലഹരി ഗുളികകളും ഉൾപ്പെടെ പിടിച്ചെടുത്തു

0

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.

 ഓപ്പറേഷനിൽ മൂന്ന് ഇറാനിയൻ മയക്കുമരുന്ന് കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.125 കിലോഗ്രാം ഹാഷിഷ്, ഒമ്പത് ഹാഷിഷ് സ്റ്റിക്കുകൾ, എട്ട് ലിറിക്ക സ്ട്രിപ്പുകൾ, അഞ്ച് ബാഗ് ഗുളികകൾ എന്നിവ പോലീസ് പിടികൂടി, പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് ഏകദേശം അര ലക്ഷം കുവൈത്ത് ദിനാർ വിപണി മൂല്യം കണക്കാക്കുന്ന മന്ത്രാലയം പറഞ്ഞു. അറസ്റ്റിലായവരെയും പിടിച്ചെടുത്ത വസ്തുക്കളെയും അവർക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

പുതിയ ഫാഷന്‍ ഡെസ്റ്റിനേഷനുമായി കോട്ടണ്‍ ഫാബ്

0


കൊച്ചി: പ്രീമിയം കോട്ടണ്‍ വസ്ത്ര ബ്രാന്‍ഡായ കോട്ടണ്‍ ഫാബ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ ഷോറും തുറക്കുന്നു. ഈ മാസം 27ന് തുറക്കുന്ന ഷോറൂമില്‍ എല്ലാ മുന്‍ നിര ലോകോത്തര ബ്രാന്‍ഡുകളും ലഭ്യമാകുന്ന ഷോറൂം മഹാരാജാസ് കോളജ് ഗ്രൗണ്ടിനുസമീപം പി.ടി ഉഷ റോഡിലാണ് ആരംഭിക്കുന്നത്. ഷോറൂമിന്റെ ഉദ്ഘാടനം പ്രമുഖ ഫിലിം ഫാഷന്‍ ഡിസൈനര്‍ സമീറ സനീഷ് നിര്‍വഹിക്കും. ചടങ്ങില്‍ ഫിലിം ഫാഷന്‍ ഡിസൈനര്‍ അരുണ്‍ മനോഹര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വസ്ത്രവ്യാപാര രംഗത്ത് 30ല്‍ അധികം വര്‍ഷത്തെ പാരമ്പര്യമുള്ള കോട്ടണ്‍ ഫാബിന്റെ പുതിയ ഷോറൂം 5500 സ്‌ക്വയര്‍വിസ്തീര്‍ണമുള്ള ഷോറൂമില്‍ കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍ എന്നിവ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് തല്‍സമയം തന്നെ ആവശ്യമെങ്കില്‍ ആള്‍ട്ടറേഷന്‍ ചെയ്ത് നല്‍കുന്നതിനും സൗകര്യമുണ്ട്. ഏറ്റവും പുതിയതും ട്രെന്‍ഡിയുമായ ഡിസൈനുകള്‍ക്കായുളള വര്‍ധിച്ചു വരുന്ന ആവശ്യം നിറവേറ്റുന്നതിനായി എറണാകുളത്ത് രണ്ടാമത്തെ ഷോറൂമില്‍ മികച്ച ഫാഷന്‍ ബ്രാന്‍ഡുകളുടെ വിപുലമായ ശേഖരം വാഗ്ദാനം ചെയ്യുന്നു. സമകാലിക ഇന്റിരിയറോടുകൂടിയ ഷോറൂമില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഡിസൈനുകളും ശേഖരങ്ങളും കേരളത്തിലെ ഉപഭോക്താക്കളുടെ വ്യക്തിത്വവും ശൈലിയും ആവശ്യങ്ങളും നിറവേറ്റുന്നതിന് ക്യുറേറ്റ് ചെയ്തിട്ടുണ്ട്. മിതമായ നിരക്കില്‍ വസ്ത്രങ്ങള്‍ ഇവിടെ ലഭ്യമാണ്. കൊച്ചി നഗരത്തില്‍ ഫാഷന്‍ വസ്ത്രങ്ങളുടെ ആവശ്യകതയും ഉപയോഗവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്നത്തെ ഉപഭോക്താക്കള്‍ പുതിയ ഫാഷന്‍ ബ്രാന്‍ഡുകളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും ബോധവാന്മാരാകുകയും ഇത് ഞങ്ങളുടെ സ്റ്റോറിലെ വസ്ത്രശേഖരത്തിന് ആഴത്തിലുള്ള സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നതായി കോട്ടണ്‍ ഫാബ് എം.ഡി കെ.കെ.നൗഷാദ് വ്യക്തമാക്കി. കൊച്ചി നഗരത്തില്‍ ഞങ്ങളുടെ രണ്ടാമത്തെ ഷോറൂം ആരംഭിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കൊച്ചിയിലെ ഷോറും വിവിധ പ്രീമിയം ബ്രാന്‍ഡുകളുടെ മികച്ച ഫാഷന്‍ വാഗ്ദാനം ചെയ്യുന്നതായി മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് സെയ്ദ് അഭിപ്രായപ്പെട്ടു. ഉപഭോക്താവിന് മികച്ച ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്നതായിരിക്കും പുതിയ ഷോറൂമെന്ന് ചടങ്ങില്‍ ഫ്ളോര്‍ മാനേജര്‍ ഫ്രാന്‍സിസ് ടി.എസ് കൂട്ടിച്ചേര്‍ത്തു.

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍ ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടി

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

എല്‍സ്റ്റണ്‍ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സര്‍ക്കാര്‍ ഉടന്‍ കെട്ടിവയ്ക്കണം. നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.


നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നതോടെ എല്‍സ്റ്റണ്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാരിന് ലഭിക്കും. പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുനരധിവാസ പദ്ധതി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും വ്യക്തമാക്കി. പല കുടുംബങ്ങളും പണം മതി, ഭൂമി വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനാൽ എൽസ്റ്റൺ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ ഭൂമി ഏറ്റെടുപ്പ്; എല്‍സ്റ്റണ്‍ ഹാരിസണ്‍ എസ്റ്റേറ്റുകള്‍ക്ക് തിരിച്ചടി

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ നല്‍കിയ അപ്പീലുകള്‍ ഹൈക്കോടതി തീര്‍പ്പാക്കി.

എല്‍സ്റ്റണ്‍ ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരത്തുക 26 കോടി രൂപ സര്‍ക്കാര്‍ ഉടന്‍ കെട്ടിവയ്ക്കണം. നഷ്ടപരിഹാരത്തുക സ്വീകരിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.


നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കുന്നതോടെ എല്‍സ്റ്റണ്‍ ഭൂമിയുടെ കൈവശാവകാശം സര്‍ക്കാരിന് ലഭിക്കും. പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് നിർദേശിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുനരധിവാസ പദ്ധതി സമയബന്ധിതമായി തീര്‍പ്പാക്കണമെന്നും വ്യക്തമാക്കി. പല കുടുംബങ്ങളും പണം മതി, ഭൂമി വേണ്ടെന്ന നിലപാട് സ്വീകരിച്ചതിനാൽ എൽസ്റ്റൺ എസ്‌റ്റേറ്റ് ഏറ്റെടുക്കുന്നില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു

കേരള ബിജെപിയിൽ ഇനി രാജീവ് ചന്ദ്രശേഖറിന്റെ കാലം. രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കേരളത്തിന്‍റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം.

കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. ഹിന്ദുത്വ പ്രത്യേയശാസ്ത്രം എന്ന പരമ്പരാഗത ചട്ടക്കൂടിൽ നിന്ന് മാറി ബിജെപി കേരളത്തിൽ പുതുപരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. വികസനം കൂട്ടിച്ചേർത്താണ് ബിജെപി മുന്നോട്ട് പോകുന്നത്.

ഭാരതീയ ജനതാപാർട്ടിയിൽ മാത്രമാണ് ഏതൊരു സാധാരണ പ്രവർത്തകനും അതിന്റെ ഏതൊരു പദവികളിലും എത്തിച്ചേരാൻ കഴിയുന്നത് അതുകൊണ്ടുതന്നെ ആ ആനുകൂല്യമാണ് കഴിഞ്ഞ 5 വര്ഷം മുൻപ് തനിക്ക് ലഭിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ചരിത്ര നിമിഷം എന്നാണ് പ്രള്‍ഹാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷ ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്.

കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം പ്രകാശ് ജാവ്ഡേക്കറാണ് കോർ കമ്മിറ്റിയോഗത്തിൽ മുന്നോട്ട് വെച്ചത്. ഹിന്ദുത്വ പ്രത്യേയശാസ്ത്രം എന്ന പരമ്പരാഗത ചട്ടക്കൂടിൽ നിന്ന് മാറി ബിജെപി കേരളത്തിൽ പുതുപരീക്ഷണത്തിനാണ് ഒരുങ്ങുന്നത്. വികസനം കൂട്ടിച്ചേർത്താണ് ബിജെപി മുന്നോട്ട് പോകുന്നത്.

ഭാരതീയ ജനതാപാർട്ടിയിൽ മാത്രമാണ് ഏതൊരു സാധാരണ പ്രവർത്തകനും അതിന്റെ ഏതൊരു പദവികളിലും എത്തിച്ചേരാൻ കഴിയുന്നത് അതുകൊണ്ടുതന്നെ ആ ആനുകൂല്യമാണ് കഴിഞ്ഞ 5 വര്ഷം മുൻപ് തനിക്ക് ലഭിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ചരിത്ര നിമിഷം എന്നാണ് പ്രള്‍ഹാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷ ചുവടുവെപ്പിനെ വിശേഷിപ്പിച്ചത്.

Read Also: കെ ഇ ഇസ്മയിൽ ആരുടെയും കളിപ്പാവയാകുമെന്ന് കരുതുന്നില്ല; പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായാൽ ഇടപെടാൻ എക്സിക്യൂട്ടീവിന് അധികാരമുണ്ട്, ബിനോയ് വിശ്വം

കേരളം ബിജെപിക്ക് ബാലി കേറാമലയാണെന്നാണ് ഇതുവരെയുണ്ടായിരുന്ന പ്രതീതി. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ ഇത് ബാലി കേറാമലയല്ല കേരളത്തിലും ബിജെപിക്ക് സ്ഥാനമുണ്ടെന്ന് തെളിയിക്കാൻ കഴിഞ്ഞ വര്ഷങ്ങളിലെ അനുഭവങ്ങൾ മുന്നിലുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രീയപരമായ വ്യതിയാനം കേരളത്തിൽ ഉണ്ടാകാൻ പോകുകയാണ്. കേവലമായ ഒരു സീറ്റിന്റെ മാത്രം വിജയമല്ല കേരളത്തിൽ ഒരു ഐഡിയോളജിക്കൽ ഷിഫ്റ്റ് വരികയാണ്. ഇത്രയും കാലം കേരളം പരീക്ഷിച്ച് പരാജയപ്പെട്ട ആശയങ്ങളിൽ നിന്ന് മാറി ഒരു പുതിയ ആശയത്തെ കേരളത്തിലെ ജനങ്ങൾ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു.

രാജീവ് ചന്ദ്രശേഖർ പാർട്ടിയുടെ അധ്യക്ഷനായി എത്തുമ്പോൽ അദ്ദേഹത്തിന് ദൈനംദിന രാഷ്ട്രീയ പാരമ്പര്യം ഉണ്ടോ എന്ന വിമർശനം ഉയരുന്നുണ്ട്. അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ ഇതേ ചോദ്യം തന്നെയാണ് എല്ലാവരും ചോദിച്ചിരുന്നത്. എന്നാൽ 5 ദിവസം കഴിഞ്ഞപ്പോൾ തന്നെ വിമർശകന്മാർ അവരുടെ നിലപാടുകൾ എല്ലാം മാറ്റി അദ്ദേഹം സ്വീകാര്യനായ നേതാവാണെന്ന് പറയുകയായിരുന്നു. ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിന് പൂർണമായും അദ്ദേഹം സജ്ജനാണെന്ന് കഴിഞ്ഞ ഒരു വർഷത്തെ തിരുവനന്തപുരത്തിന്റെ അനുഭവം മുന്നിലുണ്ട് കെ സുരേന്ദ്രൻ പറഞ്ഞു.

രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവവുമായാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. ശരാശരി രാഷ്ട്രീയക്കാരനപ്പുറമാണ് രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനപ്പുറം നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖർ. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്ന പാര്‍ട്ടി ദേശീയ നേതൃത്വം. അത് ഒടുവിൽ എത്തി നിന്നത് രാജിവ് ചന്ദ്രശേഖറിലാണ്. പഠിച്ചതും സ്വപ്നം കണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും 2021ല്‍ ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെയും ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചു.

എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ എംകെ ചന്ദ്രശേഖറിന്‍റെയും വല്ലി ചന്ദ്രശേഖറിന്‍റെയും മകനായി 1964 ല്‍ അഹമ്മദാബ്ദിലാണ് രാജീവിന്‍റെ ജനനം. ബിസിനസിൽ പയറ്റി തെളിഞ്ഞ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കര്‍മ്മമണ്ഡലം പൂര്‍ണമായി മാറുമ്പോള്‍ കരുത്ത് പാലക്കാട്ടെ കൊണ്ടിയൂരിലുള്ള കുടുംബമാണ്.

വയര്‍ലസ് ഫോണ്‍ സ്വപ്നമായിരുന്ന കാലത്ത് ആദ്യം പേജറും പിന്നെ മൊബൈലും ഇറക്കി 1994 ല്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ബിപിഎല്ലിലൂടെ രാജീവ് സാങ്കേതിക വളര്‍ച്ചയില്‍ ആണിക്കല്ലായി. 2005 ല്‍ ജൂപ്പിറ്റര്‍ ക്യാപിറ്റല്‍ രൂപീകരിച്ച് ബിസിനസ് ലോകം വലുതാക്കി. രാജ്യം അറിയുന്ന ബിസിനസുകാരന്‍റെ രാഷ്ട്രീയ പ്രവേശവും വളര്‍ച്ചയും പെട്ടന്നായിരുന്നു. 2006 മുതല്‍ കര്‍ണാടകയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. കേരള എന്‍ഡിഎയുടെ വൈസ് ചെയര്‍മാനായിരുന്ന രാജീവ് സംഘപരിവാര്‍ പശ്ചാത്തലമില്ലാതെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റാകുന്ന ആദ്യ ബിജെപി നേതാവാണ്. ഗ്രൂപ്പുപോരില്‍ തണ്ടൊടിഞ്ഞ കേരള ബിജെപിയില്‍ രാജീവിന്‍റെ വരവ് പ്രതീക്ഷയോടെയാണ് ദേശീയ നേതൃത്വം കാണുന്നത്.

നരേന്ദ്രമോദിക്കു വേണ്ടി നമ്മൾ കേരളം മൊത്തം എടുക്കാൻ പോകുന്നു : സുരേഷ് ഗോപി

തിരുവനന്തപുരം: നരേന്ദ്രമോദിക്കു വേണ്ടി നമ്മൾ കേരളം മൊത്തം എടുക്കാൻ പോകുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൈദ്ധാന്തികമായ തയ്യാറെടുപ്പ് ജനങ്ങൾ നടത്തിയിരിക്കുന്നു എന്നും ആ പാറ്റേൺ കെ സുരേന്ദ്രൻ രാജീവ് ചന്ദശേഖറിന് കൈമാറിയെന്നും സുരേഷ് ഗോപി പറഞ്ഞു.

പല പ്രദേശങ്ങളും നമ്മൾ എടുക്കാൻ പോകുവാണ്. നരേന്ദ്രമോദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാൻ പോകുന്നു. അമിതാ ഷായ്ക്ക് വേണ്ടി നിർമല സീതാരാമനു വേണ്ടി മറ്റ് ബിജെപി നേതാക്കൾക്ക് വേണ്ടി കേരളം എടുക്കാൻ പോകുകയാണ്. ആ ഊർജം കൊണ്ട് നേട്ടങ്ങൾ കൊയ്തെടുക്കാൻ സാധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

നരേന്ദ്രമോദിക്കു വേണ്ടി നമ്മൾ കേരളം മൊത്തം എടുക്കാൻ പോകുന്നു : സുരേഷ് ഗോപി

തിരുവനന്തപുരം: നരേന്ദ്രമോദിക്കു വേണ്ടി നമ്മൾ കേരളം മൊത്തം എടുക്കാൻ പോകുന്നുവെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സൈദ്ധാന്തികമായ തയ്യാറെടുപ്പ് ജനങ്ങൾ നടത്തിയിരിക്കുന്നു എന്നും ആ പാറ്റേൺ കെ സുരേന്ദ്രൻ രാജീവ് ചന്ദശേഖറിന് കൈമാറിയെന്നും സുരേഷ് ഗോപി പറഞ്ഞു.

പല പ്രദേശങ്ങളും നമ്മൾ എടുക്കാൻ പോകുവാണ്. നരേന്ദ്രമോദിക്ക് വേണ്ടി കേരളം മൊത്തം എടുക്കാൻ പോകുന്നു. അമിതാ ഷായ്ക്ക് വേണ്ടി നിർമല സീതാരാമനു വേണ്ടി മറ്റ് ബിജെപി നേതാക്കൾക്ക് വേണ്ടി കേരളം എടുക്കാൻ പോകുകയാണ്. ആ ഊർജം കൊണ്ട് നേട്ടങ്ങൾ കൊയ്തെടുക്കാൻ സാധിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം; ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി

ഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റിയതായി റിപ്പോർട്ട്. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം ഉണ്ടായത്.

അതേസമയം വസതിയിൽനിന്ന് പണം കണ്ടെത്തിയിട്ടില്ലെന്ന് തന്നെയാണ് ജസ്റ്റിസ് യശ്വന്ത് വർമ ആവർത്തിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ട്. തീപിടിത്തം ഫയർഫോഴ്സിനെ അറിയിച്ചത് തന്റെ മകളും വസതിയിലെ ജീവനക്കാരുമായിരുന്നു. അവരാരും ഇങ്ങനെയൊരു പണക്കൂട്ടം കണ്ടിട്ടില്ലെന്നും യശ്വന്ത് വർമ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.

കണക്കിൽപ്പെടാത്ത 15 കോടി രൂപയാണ് കണ്ടെത്തിയതെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സംഭവത്തിൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിരുന്നു.

ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസ്;  യാസിറിനെ കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്:   ഷിബിലയെ വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ ഭർത്താവ് യാസിറിനെ താമരശ്ശേരി കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് യാസർ ഭാര്യ ഷിബിലയെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ഷിബിലയുടെ അച്ഛനും അമ്മയ്ക്കും പരിക്ക് പറ്റിയിരുന്നു. ചികിത്സയ്ക്കുശേഷം ഇരുവരും ആശുപത്രി വിട്ടു.

വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കാനുമാണ് പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.

27ന് രാവിലേ 11മണിവരെയാണ് കസ്റ്റഡിയിൽ അനുവദിച്ചത്.

കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി

ദില്ലി: പോക്സോ കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി.

  ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക.

കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ജാമ്യപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയത്. ഇടക്കാല സംരക്ഷണവും മറ്റന്നാൾ വരെ നീട്ടി നൽകി.

കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തിന് പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞാല്‍ തീരുമാനമാകും: കെ വി തോമസ്

ഡൽഹി:  പാര്‍ലമെന്റ് സെഷന്‍ കഴിഞ്ഞാല്‍ കേരളത്തിന്റെ എയിംസ് എന്ന ആവശ്യത്തിന്  തീരുമാനമാകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. എയിംസിനായി സംസ്ഥാനം കണ്ടെത്തിയ സ്ഥലം കേന്ദ്ര സംഘം പരിശോധിക്കും.

പാർലമെന്റ് സമ്മേളനത്തിന് ശേഷം കേന്ദ്ര സംഘം കേരളം സന്ദർശിക്കും.

സ്ഥിരമായി വെള്ളം, വൈദ്യുതി, റോഡ് – വിമാനത്താവള കണക്റ്റിവിറ്റി എന്നിവയാകും പരിശോധിക്കുക. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുമായി സംഘം ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തെ സംബന്ധിച്ചിടത്തോളം എയിംസിന്റ കാര്യത്തിൽ സംസ്ഥാന സർക്കാർ നിർദേശിച്ച കോഴിക്കോട് മെഡിക്കൽ കോളജിന്റെ കാര്യം പരിഗണനയിലുണ്ട്. സാധാരണ എയിംസ് അനുവദിക്കുമ്പോൾ സംസ്ഥാന സർക്കാർ നിർദേശിക്കുന്ന കാര്യങ്ങളാണ് പരിഗണിക്കുന്നത്.

കേരളത്തിലും അങ്ങിനെ തന്നെയാകും നടക്കുക. കോഴിക്കോട് മെഡിക്കൽ കോളജ്, ആലപ്പുഴ മെഡിക്കൽ കോളജ്, തിരുവനന്തപുരം എന്നിവ കേന്ദ്രം പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി വി അൻവറിന് ആശ്വാസം; ഫോൺ ചോർത്തലിൽ നേരിട്ട് കേസെടുക്കാനാവുന്ന കുറ്റങ്ങൾ കണ്ടെത്തിയില്ലെന്ന് പൊലീസ്

മലപ്പുറം: ഫോൺ ചോർത്തൽ വിവാദത്തിൽ പി വി അൻവറിന് ആശ്വാസം. പൊലീസ് ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ്  പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേസമയം അൻവറിനെതിരായ ആരോപണത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. കേസെടുക്കാനാകുന്ന കുറ്റകൃത്യങ്ങൾ ബോധ്യപ്പെട്ടില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.