വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി തൃഷ?

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ദ്രാവിഡ രാഷ്ട്രീയത്തെ ഞെട്ടിച്ച വൻ വിജയം സ്വന്തമാക്കിയത് ഏവരെയും ഞെട്ടിച്ചിരുന്നു. കന്നിയങ്കത്തിൽ തന്നെ 107 മണ്ഡലങ്ങൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു.

വിജയ് മത്സരിച്ച പെരമ്പൂർ, തിരുച്ചി എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരു സീറ്റിൽ രാജിവെക്കേണ്ടതായതിനാൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പെരമ്പൂർ സീറ്റ് നിലനിർത്തി തിരുച്ചിയിൽ രാജിവെക്കാനാണ് സാധ്യത.

ഇതോടെ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കും എന്ന ചർച്ചകൾ ശക്തമാണ്. നടി തൃഷ കൃഷ്ണൻ സ്ഥാനാർഥിയാകാമെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ടിവികെ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വിജയ് 14 ദിവസത്തിനകം ഒരു സീറ്റിൽ രാജിവെക്കേണ്ടതുണ്ട്. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാർഥിക്ക് വിജയസാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

വോട്ടെണ്ണൽ ദിവസത്തിൽ തന്നെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ തൃഷ, ടിവികെ പതാകയുടെ നിറമുള്ള ഷാൾ ധരിച്ചതും ശ്രദ്ധേയമായി. ഫലം വിജയിക്ക് അനുകൂലമായതിനെ തുടർന്ന് താരം അദ്ദേഹം താമസിക്കുന്ന നീലാങ്കരയിലെ വസതിയിൽ എത്തി അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് വിജയ്-തൃഷ കൃഷ്ണൻ ബന്ധം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചര്‍ച്ചയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്നിരുന്ന സാഹചര്യത്തിൽ, ഇരുവരുടെയും പൊതു പ്രത്യക്ഷതകൾ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയായിരുന്നു.

കമ്മീഷന്‍ വൃത്തികെട്ട കളി കളിച്ചു: താന്‍ തോറ്റിട്ടില്ല, അതിനാല്‍ രാജിവെക്കില്ലെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് വ്യക്തമാക്കി മമത ബാനര്‍ജി. ഈ തിരഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥ ജനവിധിയല്ലെന്നും മറിച്ച് ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് നടത്തിയ വലിയ ഗൂഢാലോചനയാണെന്നും അവര്‍ ആരോപിച്ചു.

ധാര്‍മികമായ വിജയം തങ്ങളുടെ പക്ഷത്താണെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്നും മമത പ്രഖ്യാപിച്ചു. താന്‍ തോറ്റിരുന്നെങ്കില്‍ രാജിവെക്കുമായിരുന്നു. പക്ഷേ സമ്മര്‍ദ്ദത്തിന് വഴങ്ങി താന്‍ രാജിവയ്ക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അത് സംഭവിക്കാന്‍ പോകുന്നില്ല. തങ്ങള്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടില്ല, അത് അവരുടെ ബലപ്രയോഗമാണെന്നും മമത വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമതയുടെ നിലപാട് അറിയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മമത ഉയര്‍ത്തിയത്. തന്റെ യഥാര്‍ത്ഥ എതിരാളി ബിജെപിയല്ല, മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്ന് മമത ആരോപിച്ചു. കമ്മീഷന്‍ വൃത്തികെട്ട കളി കളിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. ബിജെപിയും കമ്മീഷനും തമ്മിലുള്ള ഒത്തുകളിയാണ് നടന്നതെന്ന് അവര്‍ ആരോപിച്ചു.

വോട്ടര്‍ പട്ടികയില്‍നിന്ന് 90 ലക്ഷം പേരുകള്‍ നീക്കം ചെയ്തുവെന്നും കോടതിയില്‍ പോയതിന് ശേഷമാണ് 32 ലക്ഷം പേരുകള്‍ തിരികെ ചേര്‍ത്തതെന്നും മമത പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ മാറ്റി ബിജെപിക്ക് താല്‍പ്പര്യമുള്ളവരെ നിയമിച്ചതും പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേരിട്ടുള്ള ഇടപെടലുമാണ് ഈ ഫലത്തിന് പിന്നിലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്വർണവിലയിൽ വൻ ഇടിവ്; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 1,09,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. 320 രൂപയുടെ ഇടിവാണ് ഇന്ന് പവന് ഉണ്ടായിരിക്കുന്നത്. 40 രൂപ കുറഞ്ഞ് ഗ്രാമിന് 13,675 രൂപയിലും എത്തിയിട്ടുണ്ട്.

എന്നാൽ, ഇന്നലെ സ്വർണത്തിന് പവന് 1,09,720 രൂപയായിരുന്നു നൽകേണ്ടത്. ആഭരണപ്രേമികൾക്ക് അൽപം ആശ്വാസം ചൊരിഞ്ഞുള്ള വിലകളാണ് അടുത്തകാലത്തായി സ്വർണവിപണിയിൽ കാണുന്നത്.

അതേസമയം, ക്രൂഡ് ഓയിൽ വിലയിൽ സംഭവിക്കുന്ന വർധനവാണ് സ്വർണവില കുറയുന്നതിന്റെ പ്രധാന കാരണം. ക്രൂഡ് ഓയിലിന്റെ വില ഉയരുമ്പോൾ സ്വാഭാവികമായും ഡോളറിന്റെ മൂല്യം വർധിക്കും. ഇത് സ്വർണത്തിന്മേലുള്ള ചെലവ് വർധിക്കാനും വിലയിടിയാനും കാരണമാകുന്നു.

യുഎഇയിൽ വിമാനത്താവളങ്ങൾ അടച്ചു; ദുബായ് – ഷാർജ വിമാനങ്ങൾ റദ്ദാക്കി, ഇറാന്റെ ഡ്രോൺ ആക്രമണം പശ്ചിമേഷ്യയെ നടുക്കുന്നു

പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നു. ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായ്, ഷാർജ വിമാനത്താവളങ്ങളുടെ പ്രവർത്തനം യുഎഇ താൽക്കാലികമായി നിർത്തിവെച്ചു.

അന്താരാഷ്ട്ര തലത്തിൽ വളരെ പ്രാധാന്യമുള്ള ഈ രണ്ട് വിമാനത്താവളങ്ങളും അടച്ചതോടെ നൂറുകണക്കിന് വിമാന സർവീസുകളാണ് മുടങ്ങിയത്. ദുബായിലേക്കും ഷാർജയിലേക്കുമുള്ള നിരവധി വിമാനങ്ങൾ മറ്റു രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

ഇറാന്റെ ഡ്രോണുകൾ യുഎഇയുടെ വ്യോമപരിധി ലംഘിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാനുള്ള ആധുനിക സംവിധാനങ്ങൾ യുഎഇ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

യുഎഇയുടെ തന്ത്രപ്രധാനമായ ചില മേഖലകളെ ലക്ഷ്യം വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനെത്തുടർന്ന് രാജ്യത്തെ എല്ലാ സുരക്ഷാ വിഭാഗങ്ങളും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

വിമാന സർവീസുകൾ നിർത്തിവെച്ചതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ വലിയൊരു വിഭാഗം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ സമാധാനം തകർക്കുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് വക്താക്കൾ വ്യക്തമാക്കി.

ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് നിലനിന്നിരുന്ന സംഘർഷങ്ങളാണ് ഇപ്പോൾ യുഎഇയിലേക്കും വ്യാപിച്ചിരിക്കുന്നത്. എണ്ണ വിതരണ പാതകൾ തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമമാണിതെന്ന് നിരീക്ഷകർ കരുതുന്നു.

ഇറാൻ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ കീഴിലുള്ള സൈനിക വിഭാഗമാണ് ഈ നീക്കത്തിന് പിന്നിൽ. തങ്ങളുടെ രാജ്യത്തിനെതിരായ നീക്കങ്ങൾക്ക് പകരമാണ് ഈ ആക്രമണമെന്നാണ് ഇറാന്റെ വാദം.

മേഖലയിലെ പ്രമുഖ രാജ്യങ്ങളായ സൗദി അറേബ്യയും കുവൈറ്റും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് അമേരിക്കൻ സേനയുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.


വ്യോമ ഗതാഗതം തടസ്സപ്പെട്ടത് ആഗോള ചരക്ക് നീക്കത്തെയും സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ദുബായ് വഴിയുള്ള പ്രധാന വ്യാപാര ബന്ധങ്ങളെല്ലാം ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് യുഎഇ സിവിൽ ഏവിയേഷൻ വിഭാഗം അറിയിച്ചു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ വിമാനത്താവളങ്ങൾ വീണ്ടും തുറക്കുകയുള്ളൂ.

സോഷ്യൽ മീഡിയയിലൂടെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഔദ്യോഗികമായ അറിയിപ്പുകൾക്കായി മാത്രം കാത്തിരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു.

യുഎഇയിലെ പ്രവാസി സമൂഹത്തിനിടയിൽ വലിയ രീതിയിലുള്ള പരിഭ്രാന്തി നിലനിൽക്കുന്നുണ്ട്. ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിലൂടെ ബന്ധപ്പെടാൻ പലരും ബുദ്ധിമുട്ട് നേരിടുന്നു.

ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും യുഎഇയുടെ പ്രതിരോധ സംവിധാനം ഭൂരിഭാഗം ഡ്രോണുകളെയും തകർത്തതായാണ് വിവരം.

പശ്ചിമേഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രാലയങ്ങൾ അടിയന്തര യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുണ്ട്. സമാധാനപരമായ പരിഹാരത്തിന് എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് അഭ്യർത്ഥനയുയർന്നു.

ഇറാന്റെ ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർദ്ധിക്കാൻ കാരണമായേക്കാം. ഇത് ലോകരാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും.

യുഎഇയിലെ മലയാളികൾ താമസിക്കുന്ന ഇടങ്ങളിൽ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ചിലയിടങ്ങളിൽ നിർദ്ദേശമുണ്ട്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇറാനുമായി ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ട്. യുദ്ധം ഒഴിവാക്കി നയതന്ത്ര തലത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മേഖലയിലെ സൈനിക വിന്യാസം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. വിദേശ കപ്പലുകൾക്കും വിമാനങ്ങൾക്കും സംരക്ഷണം നൽകാൻ അമേരിക്കൻ സേന സജ്ജമാണ്.

വരും മണിക്കൂറുകളിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അതീവ ജാഗ്രത തുടരണമെന്നാണ് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്.

ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തു, അവരുടെ വിശ്വാസം ഒരു യഥാർത്ഥ ബഹുമതിയാണ്; വിജയ്‌യെ അഭിനന്ദിച്ച് മോഹൻലാൽ

ചെന്നൈ: തമിഴ്‌നാട്ടിൽ 108 സീറ്റുകളിൽ വിജയിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായി ടിവികെ മാറിയതിന് പിന്നാലെ പാർട്ടി അധ്യക്ഷൻ വിജയ്‌യെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ അഭിനന്ദനം അറിയിച്ചത്.

“പ്രിയപ്പെട്ട വിജയ്, ഈ അത്ഭുതകരമായ വിജയത്തിന് അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തു, അവരുടെ വിശ്വാസം ഒരു യഥാർത്ഥ ബഹുമതിയാണ്. സേവനത്തിൻ്റെ ഈ പുതിയ യാത്രയിൽ നിങ്ങൾ അഭിമാനത്തോടെയും ലക്ഷ്യബോധത്തോടെയും ഇത് ധരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എൻ്റെ ആശംസകൾ,” എന്നാണ് മോഹൻലാലിൻ്റെ കുറിപ്പ്.

കൂടാതെ, “കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയ എല്ലാവർക്കും സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ, ഒപ്പം നാടിൻ്റെ പുരോഗതിക്കും നന്മയ്ക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,” എന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി എത്തുമോ?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ, കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്നതിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ.

പത്തുവർഷത്തെ ഭരണത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം. നിലവിൽ തോൽവിയുടെ ഞെട്ടലിലുള്ള സിപിഎം നേതൃത്വം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കൂ.

കണ്ണൂരിലെ വസതിയിലുള്ള പിണറായി വിജയൻ നാളെ തലസ്ഥാനത്ത് എത്തിയേക്കും. അദ്ദേഹം വിമുഖത അറിയിക്കുകയാണെങ്കിൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. നിയമസഭയിൽ കരുത്തനായ ഭരണപക്ഷത്തെ നേരിടാൻ പരിചയസമ്പന്നനായ ഒരു നേതാവ് വേണമെന്ന വികാരം പാർട്ടിയിലുണ്ട്.

അതേസമയം, വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന യുഡിഎഫിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് ആരംഭിച്ചു കഴിഞ്ഞു. എഐസിസി നിരീക്ഷകർ ഇന്ന് കേരളത്തിലെത്തി എംഎൽഎമാരുടെ നിലപാട് തേടും. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

ട്വന്റി-20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്ന് അഞ്ജലി നായർ

തൃപ്പൂണിത്തുറ: രാഷ്ട്രീയ പശ്ചാത്തലം ഇല്ലാതിരുന്നിട്ടും തൃപ്പൂണിത്തുറയുടെ ചരിത്രത്തിലെ മികച്ച വോട്ട് വിഹിതം നേടാൻ തനിക്ക് കഴിഞ്ഞെന്ന് ട്വന്റി-20 സ്ഥാനാർഥി അഞ്ജലി നായർ. തിരഞ്ഞെടുപ്പിൽ ലഭിച്ച 30,000 വോട്ടുകളെ വലിയ ഭാഗ്യമായാണ് കണക്കാക്കുന്നതെന്നും  അവർ പറഞ്ഞു. രാഷ്ട്രീയ പ്രവർത്തനവുമായി ശക്തമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.

ട്വന്റി-20യും ബിജെപിയും ഒരു കുടുംബം പോലെയാണെന്ന പരാമർശവും അഞ്ജലി നായർ നടത്തി. മണ്ഡലത്തിൽ ബിജെപി പ്രവർത്തകർ വലിയ രീതിയിൽ സജീവമായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടിക്കുള്ളിൽ തർക്കങ്ങൾ ഉണ്ടായിരുന്നില്ല. വോട്ടെണ്ണലിൽ എവിടെയാണ് പാളിച്ചകൾ സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്നും, കൂടുതൽ ശ്രദ്ധ നൽകേണ്ട മേഖലകൾ കണ്ടെത്തി കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അഞ്ജലി നായർ കൂട്ടിച്ചേർത്തു.

വൻ അട്ടിമറി; കൊളത്തൂരിൽ എം.കെ സ്റ്റാലിന് തോൽവി, വി.എസ് ബാബുവിന് ചരിത്ര വിജയം

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ അട്ടിമറി. ഡി.എം.കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ തന്റെ ശക്തികേന്ദ്രമായ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടു.നടൻ നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (TVK) സ്ഥാനാർഥി വി.എസ് ബാബുവാണ് സ്റ്റാലിനെ തോൽപ്പിച്ചത്.

2021-ൽ 70,000-ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ സ്റ്റാലിന് തിരിച്ചടി നേരിടേണ്ടി വന്നത്.മുഖ്യമന്ത്രിയുടെ ഈ അപ്രതീക്ഷിത തോൽവി തമിഴ്നാട് രാഷ്ട്രീയത്തെയും ദേശീയ തലത്തെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതത്തിലെ അപൂർവ്വ പരാജയങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സ്റ്റാലിന്റെ മുൻ വിശ്വസ്തനായിരുന്ന വി.എസ് ബാബു, ഒരിക്കൽ മണ്ഡല ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു. പിന്നീട് പാർട്ടിയിൽ നിന്ന് പുറത്തായ അദ്ദേഹം വിവിധ രാഷ്ട്രീയ വഴിത്തിരിവുകൾക്കൊടുവിൽ TVKയിൽ ചേർന്ന് ഇത്തവണ മത്സരിക്കുകയായിരുന്നു. ഈ വിജയം രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി കൂടി കാണപ്പെടുന്നു.

 English Summary

suffered a shocking defeat in the Kolathur constituency in the Tamil Nadu Assembly elections. He was defeated by V.S. Babu, a candidate of the party led by actor .The loss is particularly significant as Stalin had won the same seat with a huge margin in 2021. The unexpected result has sent shockwaves across Tamil Nadu politics and is being seen as one of the rare defeats in his political career.

ആക്രമണങ്ങൾ ഫലം കണ്ടില്ല; ബേപ്പൂരിൽ മുഹമ്മദ് റിയാസ് വീണ്ടും വിജയം

നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വിജയം നേടി. 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിയാസ് ജയിച്ചത്.റിയാസ് 81,849 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി 74,362 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബു 26,543 വോട്ടുകളും നേടി.മുപ്പത് വർഷത്തിലേറെയായി ഇടതുകോട്ടയായി തുടരുന്ന ബേപ്പൂരിൽ ഇത്തവണ ശക്തമായ മത്സരം നടന്നിരുന്നു.

സിപിഎമ്മിൽ നിന്ന് വിട്ട് യുഡിഎഫ് പിന്തുണയോടെ രംഗത്തെത്തിയ അൻവർ, “പിണറായിസം”, “മരുമോനിസം” എന്നീ ആരോപണങ്ങളിലൂടെ മുഖ്യമന്ത്രിയെയും റിയാസിനെയും ലക്ഷ്യമിട്ട് കടുത്ത പ്രചാരണം നടത്തിയിരുന്നു. എന്നാൽ അത് വോട്ടായി മാറ്റാൻ സാധിച്ചില്ലെന്നാണ് ഫലത്തിൽ നിന്നും വ്യക്തമാകുന്നത്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്ന് വന്ന റിയാസ്, യുവജനപ്രസ്ഥാനങ്ങളിലൂടെ വളർന്ന് എംഎൽഎയായ നേതാവാണ്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും ഇത്തവണ അദ്ദേഹത്തിന് അനുകൂലമായി പ്രവർത്തിച്ചതായാണ് വിലയിരുത്തൽ.തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ ഇടതുപക്ഷത്തിന് നേരിയ മുൻതൂക്കം മാത്രമായിരുന്നുവെങ്കിലും, ശക്തമായ പോരാട്ടത്തിനൊടുവിൽ റിയാസ് വിജയം ഉറപ്പിച്ചു.

English Summary

retained the Beypore assembly seat with a margin of 7,487 votes. He secured 81,849 votes, defeating independent candidate , who was backed by the UDF.Despite a strong campaign and sharp criticism against the LDF leadership, Anvar failed to convert it into votes. The result reaffirms Beypore as a stronghold of the Left, with development works and political influence working in Riyas’ favour.

“മാറ്റത്തിന് ഞങ്ങളുണ്ടെന്ന് പറഞ്ഞതല്ലേ”; യുഡിഎഫ് വിജയത്തിൽ പ്രതികരിച്ച് വി.ഡി സതീശൻ

കൊച്ചി: “മാറ്റാൻ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ…” — യുഡിഎഫിന്റെ ചരിത്ര വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് . ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരണം പങ്കുവെച്ചത്.

യുഡിഎഫ് ചരിത്രപരമായ വിജയത്തിലേക്ക് നീങ്ങുകയാണെന്ന് യും പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണാനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള ജനത ഇത്തരം ഒരു വിധി പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ വിജയം കൂടുതൽ ഉത്തരവാദിത്വം നൽകുന്നതാണെന്നും ജനവിധിയെ ബഹുമാനത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് പ്രവർത്തകരും നേതാക്കളും ഏകോപിതമായി പ്രവർത്തിച്ചതാണ് വിജയത്തിന് കാരണമെന്ന് നേതാക്കൾ വിലയിരുത്തി. തുടക്കത്തിൽ തന്നെ 100 സീറ്റ് നേടുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നുവെങ്കിലും അതിനെ പലരും ഗൗരവത്തിൽ എടുത്തില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന ചില വോട്ടർമാരും ഇത്തവണ യുഡിഎഫിന് പിന്തുണ നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫ് മുന്നോട്ടുവച്ച പോസിറ്റീവ് അജണ്ടകൾക്കും അഞ്ച് ഗ്യാരണ്ടികൾക്കും ജനങ്ങൾ നൽകിയ അംഗീകാരമാണ് വിജയമെന്നും നേതാക്കൾ പറഞ്ഞു.അതേസമയം, യും യുഡിഎഫിന് ചരിത്രവിജയം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിന് ജനങ്ങൾ വിധിയെഴുതിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

English Summary

In response to the UDF’s historic victory in Kerala, Opposition Leader said, “We had already said we are here for change,” in a Facebook post. Senior leader described the result as a reflection of public sentiment after ten years of governance.Leaders credited unity within the UDF and voter support, including shifts from traditional Left voters, for the success. also thanked voters, calling the verdict an end to a decade of anti-people governance.

അട്ടിമറി വിജയം: തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ നേട്ടം, 394 വോട്ടിന് വിജയകിരീടം

തൃക്കരിപ്പൂർ: ശക്തമായ ഇടത് കോട്ടയായി കണക്കാക്കപ്പെട്ട തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ അട്ടിമറി വിജയം സ്വന്തമാക്കി സന്ദീപ് വാര്യർ. വെറും 394 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്.

വോട്ടെണ്ണലിന്റെ തുടക്കഘട്ടങ്ങളിൽ ലീഡ് മാറിമാറി വന്നെങ്കിലും അവസാന റൗണ്ടുകളിൽ സന്ദീപ് വാര്യർ വ്യക്തമായ മുന്നേറ്റം കൈവരിച്ചു. ആകെ 70,264 വോട്ടുകൾ അദ്ദേഹം നേടി. പ്രധാന എതിരാളിയായ ഡോ. വി.പി.പി. മുസ്തഫ 69,870 വോട്ടുകളും, ട്വന്റി ട്വന്റി സ്ഥാനാർത്ഥി രവി കുളങ്ങര 6,815 വോട്ടുകളും നേടി.

ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായി കരുതപ്പെട്ട മണ്ഡലത്തിൽ ഇത്തരം ഫലം വന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.

അതേസമയം, സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യു.ഡി.എഫ് വലിയ മുന്നേറ്റത്തിലാണ്. നിലവിൽ യു.ഡി.എഫ് 100-ത്തിലധികം സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എൽ.ഡി.എഫ് 30-ൽ പരിമിതപ്പെടുകയും എൻ.ഡി.എ കുറച്ച് സീറ്റുകളിൽ മാത്രം മുന്നിലാണ്.

 English Summary

In a major upset, Sandeep Warrier won the Thrikkarippur constituency by a narrow margin of 394 votes. The seat, considered a stronghold of the LDF, witnessed fluctuating leads during counting, but Warrier secured a decisive edge in the final rounds. He polled 70,264 votes, defeating V.P.P. Mustafa who got 69,870 votes. The result is seen as a significant setback for the LDF amid a strong UDF surge across Kerala.

കൊടുങ്ങലൂരിൽ കടുത്ത പോരാട്ടത്തിന് വിരാമം; അഡ്വ. ഒ.ജെ ജനീഷ് 8308 വോട്ടിന് മിന്നും ജയം


കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നടന്ന കടുത്ത ത്രികോണ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഒ.ജെ ജനീഷ് വമ്പിച്ച വിജയം നേടി. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് വിജയിച്ചത്. ആകെ 65,162 വോട്ടുകളാണ് അദ്ദേഹം നേടിയത്.

പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥി വി.ആർ സുനിൽകുമാർ 56,854 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ട്വന്റി-20 സ്ഥാനാർഥി വർഗീസ് ജോർജ് 23,933 വോട്ടുകൾ നേടി.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമായിരുന്നുവെങ്കിലും, ഇടയ്ക്കിടെ യുഡിഎഫിനും പിന്തുണ ലഭിച്ചിട്ടുള്ള പ്രദേശമാണ് കൊടുങ്ങല്ലൂർ. ഹാട്രിക് വിജയം ലക്ഷ്യമിട്ട് മത്സരിച്ച സുനിൽകുമാറിനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ജനീഷിനും തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭ പരിധിയിൽ എൽഡിഎഫ് ആധിപത്യം നിലനിന്നിരുന്നെങ്കിലും, പൊയ്യ, അന്നമനട, കുഴൂർ, മാള തുടങ്ങിയ പഞ്ചായത്തുകളിൽ യുഡിഎഫ് വലിയ മുന്നേറ്റം നേടിയിരുന്നു. നഗരസഭയിലെ ചില വാർഡുകളിൽ ബിജെപിയുടെ സ്വാധീനവും മത്സരത്തെ കൂടുതൽ സങ്കീർണ്ണമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചിരുന്ന സുനിൽകുമാറിന് ഇത്തവണ തിരിച്ചടിയായപ്പോൾ, മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമാണ് പ്രതിഫലിച്ചത്.

അതേസമയം, സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് വലിയ മുന്നേറ്റമാണ് കൈവരിക്കുന്നത്. നിരവധി മണ്ഡലങ്ങളിൽ മുന്നിൽ നിൽക്കുന്ന യുഡിഎഫ്, ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് നൽകുന്നത്.

English Summary:
In the assembly constituency, UDF candidate Adv. O.J. Janeesh secured a decisive victory by a margin of 8,308 votes, polling 65,162 votes in total. LDF candidate V.R. Sunilkumar came second with 56,854 votes, while Twenty20 candidate Varghese George finished third.

Despite being traditionally considered a Left stronghold, shifting voter patterns and strong UDF performance in panchayat areas contributed to the result. The contest was intense, especially with Sunilkumar aiming for a third consecutive win. The result reflects a broader pro-UDF trend emerging across Kerala in the ongoing vote counting.


oj-janeesh-wins-kodungallur-assembly-election-2026

വട്ടിയൂർക്കാവിൽ മുരളീധരന്റെ മിന്നും ജയം; കടുത്ത ത്രികോണ പോരാട്ടത്തിൽ യുഡിഎഫിന് വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നായ വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വിജയം സ്വന്തമാക്കി. 2796 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുരളീധരൻ വിജയിച്ചത്.

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികൾ തമ്മിൽ കടുത്ത ത്രികോണ പോരാട്ടമാണ് മണ്ഡലത്തിൽ നടന്നത്. നിലവിലെ എംഎൽഎയായ വി.കെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായി വീണ്ടും മത്സരിക്കുമ്പോൾ, കോൺഗ്രസിന്റെ മുതിർന്ന നേതാവായ കെ. മുരളീധരനാണ് യുഡിഎഫിനായി രംഗത്തിറങ്ങിയത്. മുൻ ഡിജിപി ആർ. ശ്രീലേഖയായിരുന്നു എൻഡിഎ സ്ഥാനാർത്ഥി.

മത്സരം മുഴുവൻ ഘട്ടങ്ങളിലും മുന്നേറ്റം മാറിമാറി വന്നത് ഈ മണ്ഡലത്തെ ഏറെ ആവേശകരമാക്കി. മുൻ തെരഞ്ഞെടുപ്പുകളിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച വി.കെ പ്രശാന്തിന് ഇത്തവണ തിരിച്ചടിയാണ് ഉണ്ടായത്.

2019ലെ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളും 2021ലെ വലിയ ഭൂരിപക്ഷ വിജയം എന്നിവയെ മറികടന്നാണ് മുരളീധരൻ ഈ വിജയം നേടിയത്. സംസ്ഥാനത്ത് രൂപപ്പെട്ട യുഡിഎഫ് തരംഗത്തിന്റെ ഭാഗമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്.

 English Summary

UDF candidate K. Muraleedharan secured a notable victory in Vattiyoorkavu constituency with a margin of 2,796 votes. In a closely fought triangular contest against LDF’s V.K. Prasanth and NDA’s R. Sreelekha, Muraleedharan emerged victorious, marking a significant political shift in the constituency.

ചരിത്രവിജയം യുഡിഎഫിന്; ‘ദുഷിച്ച ഭരണത്തിന് അന്ത്യമാക്കി ജനവിധി’ — കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച ചരിത്രവിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത്. കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിച്ച ജനവിരുദ്ധ ഭരണത്തിന് ഈ വിജയം അന്ത്യം കുറിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.

അഭൂതപൂർവ്വമായ പിന്തുണയാണ് കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങൾ മധുരഭാഷയിൽ തന്നെ പ്രതികാരം രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനെതിരായ ജനവിധിയാണ് ഈ വിജയം,” എന്നും വേണുഗോപാൽ വ്യക്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ സ്വാധീനിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ തിരിച്ചടിയായി മാറിയതായി തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 English Summary

Congress leader K.C. Venugopal thanked voters for UDF’s historic victory in Kerala. He said the result marks the end of a decade-long anti-people rule and reflects the public’s strong verdict against the government.

ചാത്തന്നൂരിൽ അട്ടിമറി വിജയം; ബി.ബി. ഗോപകുമാറിലൂടെ വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി

കൊല്ലം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ചാത്തന്നൂർ മണ്ഡലത്തിൽ ബിജെപിക്ക് ശ്രദ്ധേയ വിജയം. സിപിഐ സ്ഥാനാർഥി ആർ രാജേന്ദ്രനെ 4002 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് ബിജെപി സ്ഥാനാർഥി ബി.ബി. ഗോപകുമാർ വിജയിച്ചു. 2016ന് ശേഷം വീണ്ടും കേരള നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് ഇതിലൂടെ സാധിച്ചു.

കഴിഞ്ഞ പതിറ്റാണ്ടിലേറെ നീണ്ട സ്ഥിരമായ സംഘടനാപ്രവർത്തനങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് ഗോപകുമാർ പ്രതികരിച്ചു. ഇടത്-വലത് രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയം അംഗീകരിച്ച ജനവിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിൽ ശക്തമായ ത്രികോണമത്സരമാണ് നടന്നത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകളിൽ വിള്ളൽ സൃഷ്ടിക്കാൻ ബിജെപിക്ക് സാധിച്ചതാണ് നിർണായകമായത്. തറവാരിയുള്ള പ്രവർത്തനവും പ്രാദേശിക സ്വാധീനവുമാണ് വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

English Summary

BJP opened its account again in the Kerala Assembly by securing a surprise victory in Chathannoor. BJP candidate B.B. Gopakumar defeated CPI’s R. Rajendran by a margin of 4,002 votes. The win is seen as a result of sustained grassroots work and effective vote split between LDF and UDF.