വിജയ് ഒഴിയുന്ന മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങി തൃഷ?

0

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) ദ്രാവിഡ രാഷ്ട്രീയത്തെ ഞെട്ടിച്ച വൻ വിജയം സ്വന്തമാക്കിയത് ഏവരെയും ഞെട്ടിച്ചിരുന്നു. കന്നിയങ്കത്തിൽ തന്നെ 107 മണ്ഡലങ്ങൾ നേടി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നു.

വിജയ് മത്സരിച്ച പെരമ്പൂർ, തിരുച്ചി എന്നീ രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. ഈ സാഹചര്യത്തിൽ ഏതെങ്കിലും ഒരു സീറ്റിൽ രാജിവെക്കേണ്ടതായതിനാൽ ഉടൻ ഉപതിരഞ്ഞെടുപ്പ് നടക്കാനിടയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പെരമ്പൂർ സീറ്റ് നിലനിർത്തി തിരുച്ചിയിൽ രാജിവെക്കാനാണ് സാധ്യത.

ഇതോടെ തിരുച്ചി ഈസ്റ്റ് മണ്ഡലത്തിൽ ആരെ മത്സരിപ്പിക്കും എന്ന ചർച്ചകൾ ശക്തമാണ്. നടി തൃഷ കൃഷ്ണൻ സ്ഥാനാർഥിയാകാമെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും, ടിവികെ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. വിജയ് 14 ദിവസത്തിനകം ഒരു സീറ്റിൽ രാജിവെക്കേണ്ടതുണ്ട്. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാർഥിക്ക് വിജയസാധ്യത കൂടുതലാണെന്നാണ് രാഷ്ട്രീയ നിരീക്ഷണം.

വോട്ടെണ്ണൽ ദിവസത്തിൽ തന്നെ തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയ തൃഷ, ടിവികെ പതാകയുടെ നിറമുള്ള ഷാൾ ധരിച്ചതും ശ്രദ്ധേയമായി. ഫലം വിജയിക്ക് അനുകൂലമായതിനെ തുടർന്ന് താരം അദ്ദേഹം താമസിക്കുന്ന നീലാങ്കരയിലെ വസതിയിൽ എത്തി അഭിനന്ദിക്കുകയും ചെയ്തു.

അതേസമയം, തെരഞ്ഞെടുപ്പ് കാലത്ത് വിജയ്-തൃഷ കൃഷ്ണൻ ബന്ധം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചര്‍ച്ചയായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങളും സൈബർ ആക്രമണങ്ങളും ഉയർന്നിരുന്ന സാഹചര്യത്തിൽ, ഇരുവരുടെയും പൊതു പ്രത്യക്ഷതകൾ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ചൂടേകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here