കൊടുങ്ങലൂരിൽ കടുത്ത പോരാട്ടത്തിന് വിരാമം; അഡ്വ. ഒ.ജെ ജനീഷ് 8308 വോട്ടിന് മിന്നും ജയം

0


കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ നടന്ന കടുത്ത ത്രികോണ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഒ.ജെ ജനീഷ് വമ്പിച്ച വിജയം നേടി. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് വിജയിച്ചത്. ആകെ 65,162 വോട്ടുകളാണ് അദ്ദേഹം നേടിയത്.

പ്രധാന എതിരാളിയായ എൽഡിഎഫ് സ്ഥാനാർഥി വി.ആർ സുനിൽകുമാർ 56,854 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ട്വന്റി-20 സ്ഥാനാർഥി വർഗീസ് ജോർജ് 23,933 വോട്ടുകൾ നേടി.

ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമായിരുന്നുവെങ്കിലും, ഇടയ്ക്കിടെ യുഡിഎഫിനും പിന്തുണ ലഭിച്ചിട്ടുള്ള പ്രദേശമാണ് കൊടുങ്ങല്ലൂർ. ഹാട്രിക് വിജയം ലക്ഷ്യമിട്ട് മത്സരിച്ച സുനിൽകുമാറിനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ജനീഷിനും തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ നഗരസഭ പരിധിയിൽ എൽഡിഎഫ് ആധിപത്യം നിലനിന്നിരുന്നെങ്കിലും, പൊയ്യ, അന്നമനട, കുഴൂർ, മാള തുടങ്ങിയ പഞ്ചായത്തുകളിൽ യുഡിഎഫ് വലിയ മുന്നേറ്റം നേടിയിരുന്നു. നഗരസഭയിലെ ചില വാർഡുകളിൽ ബിജെപിയുടെ സ്വാധീനവും മത്സരത്തെ കൂടുതൽ സങ്കീർണ്ണമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചിരുന്ന സുനിൽകുമാറിന് ഇത്തവണ തിരിച്ചടിയായപ്പോൾ, മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമാണ് പ്രതിഫലിച്ചത്.

അതേസമയം, സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് വലിയ മുന്നേറ്റമാണ് കൈവരിക്കുന്നത്. നിരവധി മണ്ഡലങ്ങളിൽ മുന്നിൽ നിൽക്കുന്ന യുഡിഎഫ്, ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്ന സൂചനകളാണ് നൽകുന്നത്.

English Summary:
In the assembly constituency, UDF candidate Adv. O.J. Janeesh secured a decisive victory by a margin of 8,308 votes, polling 65,162 votes in total. LDF candidate V.R. Sunilkumar came second with 56,854 votes, while Twenty20 candidate Varghese George finished third.

Despite being traditionally considered a Left stronghold, shifting voter patterns and strong UDF performance in panchayat areas contributed to the result. The contest was intense, especially with Sunilkumar aiming for a third consecutive win. The result reflects a broader pro-UDF trend emerging across Kerala in the ongoing vote counting.


oj-janeesh-wins-kodungallur-assembly-election-2026

LEAVE A REPLY

Please enter your comment!
Please enter your name here