തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച ചരിത്രവിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത്. കഴിഞ്ഞ പത്ത് വർഷമായി കേരളം അനുഭവിച്ച ജനവിരുദ്ധ ഭരണത്തിന് ഈ വിജയം അന്ത്യം കുറിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
അഭൂതപൂർവ്വമായ പിന്തുണയാണ് കേരളത്തിലെ ജനങ്ങൾ യുഡിഎഫിന് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങൾ മധുരഭാഷയിൽ തന്നെ പ്രതികാരം രേഖപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിനെതിരായ ജനവിധിയാണ് ഈ വിജയം,” എന്നും വേണുഗോപാൽ വ്യക്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ സ്വാധീനിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങൾ തിരിച്ചടിയായി മാറിയതായി തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Congress leader K.C. Venugopal thanked voters for UDF’s historic victory in Kerala. He said the result marks the end of a decade-long anti-people rule and reflects the public’s strong verdict against the government.

