Home Kerala ആക്രമണങ്ങൾ ഫലം കണ്ടില്ല; ബേപ്പൂരിൽ മുഹമ്മദ് റിയാസ് വീണ്ടും വിജയം
നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വിജയം നേടി. 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിയാസ് ജയിച്ചത്.റിയാസ് 81,849 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി 74,362 വോട്ടുകളും, എൻഡിഎ സ്ഥാനാർഥി അഡ്വ. പ്രകാശ് ബാബു 26,543 വോട്ടുകളും നേടി.മുപ്പത് വർഷത്തിലേറെയായി ഇടതുകോട്ടയായി തുടരുന്ന ബേപ്പൂരിൽ ഇത്തവണ ശക്തമായ മത്സരം നടന്നിരുന്നു.
സിപിഎമ്മിൽ നിന്ന് വിട്ട് യുഡിഎഫ് പിന്തുണയോടെ രംഗത്തെത്തിയ അൻവർ, “പിണറായിസം”, “മരുമോനിസം” എന്നീ ആരോപണങ്ങളിലൂടെ മുഖ്യമന്ത്രിയെയും റിയാസിനെയും ലക്ഷ്യമിട്ട് കടുത്ത പ്രചാരണം നടത്തിയിരുന്നു. എന്നാൽ അത് വോട്ടായി മാറ്റാൻ സാധിച്ചില്ലെന്നാണ് ഫലത്തിൽ നിന്നും വ്യക്തമാകുന്നത്.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്ന് വന്ന റിയാസ്, യുവജനപ്രസ്ഥാനങ്ങളിലൂടെ വളർന്ന് എംഎൽഎയായ നേതാവാണ്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഭരണനേട്ടങ്ങളും ഇത്തവണ അദ്ദേഹത്തിന് അനുകൂലമായി പ്രവർത്തിച്ചതായാണ് വിലയിരുത്തൽ.തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തിൽ ഇടതുപക്ഷത്തിന് നേരിയ മുൻതൂക്കം മാത്രമായിരുന്നുവെങ്കിലും, ശക്തമായ പോരാട്ടത്തിനൊടുവിൽ റിയാസ് വിജയം ഉറപ്പിച്ചു.
English Summary
retained the Beypore assembly seat with a margin of 7,487 votes. He secured 81,849 votes, defeating independent candidate , who was backed by the UDF.Despite a strong campaign and sharp criticism against the LDF leadership, Anvar failed to convert it into votes. The result reaffirms Beypore as a stronghold of the Left, with development works and political influence working in Riyas’ favour.