വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ടു; ഇനി ഒന്നാം ക്ലാസ് പ്രവേശനം ആറാം വയസ്സിൽ 

വയനാട് ദുരന്തമുണ്ടായി എട്ട് മാസം പിന്നിടുമ്പോൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടതായിരുന്നു ഇന്നത്തെ ഏറ്റവും പ്രധാന വാർത്ത. മലപ്പുറം വളാഞ്ചേരിയിൽ കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതും അടുത്ത അധ്യയനവർഷം മുതൽ ഒന്നാംക്ലാസ് പ്രവേശനത്തിന് 6 വയസ്സ് നിർബന്ധമാക്കിയതും കേരളം ചർച്ച ചെയ്തു. വായിക്കാം പ്രധാനവാർത്തകൾ

ജനം ഒപ്പം നിൽക്കുമെങ്കിൽ ഒന്നും അസാധ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദുരന്തത്തിനും കേരളത്തെ തോൽപ്പിക്കാനാകില്ല. എന്തിനെയും അതിജീവിക്കും. അതാണ് ചൂരൽമല, മുണ്ടക്കൈ പുനരധിവാസം നൽകുന്ന മഹാ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം

കുത്തിവയ്പ്പിലൂടെ ലഹരി ഉപയോഗിച്ച 10 പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. വളാഞ്ചേരിയിലാണ് എച്ച്ഐവി ബാധിതരെ കണ്ടെത്തിയത്. ഏഴു മലയാളികൾക്കും മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരാളിൽ എച്ച്ഐവി സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവരിലും രോഗം സ്ഥിരീകരിച്ചത്.

സ്‌കൂള്‍ പ്രവേശന പ്രായം 2026-27 അക്കാദമിക വര്‍ഷം മുതല്‍ 6 വയസ്സാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇപ്പോള്‍ 5 വയസ്സാണ് പ്രവേശന പ്രായം. ശാസ്ത്രീയ പഠനങ്ങളും മറ്റും നിര്‍ദേശിക്കുന്നത് ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികള്‍ സജ്ജമാകുന്നത് 6 വയസ്സിനു ശേഷമാണ് എന്നാണ്. അതുകൊണ്ടാണ് വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം 6 വയസ്സോ അതിനു മുകളിലോ ആക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരുമിച്ചിരുന്ന് മദ്യപാനം, തര്‍ക്കം; വീട്ടിലേക്ക് പോയ യുവാവിനെ വീട്ടുമുറ്റത്തിട്ട് തല്ലിക്കൊന്നു

0

പാലക്കാട്: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തലയ്ക്കടിയേറ്റ യുവാവ് കൊല്ലപ്പെട്ടു. പാലക്കാട് മുണ്ടൂരിലാണ് സംഭവം. കുമ്മംകോട് സ്വദേശി മണികണ്ഠനാണ് തലയ്ക്കടിയേറ്റ് മരിച്ചത്. അയല്‍വാസികളായ വിനോദ്, വിജീഷ് എന്നിവര്‍ക്കൊപ്പമായിരുന്നു മണികണ്ഠന്‍ മദ്യപിച്ചിരുന്നത്. കേസില്‍ വിനോദിനേയും വിജീഷിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്യപിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ മണികണ്ഠനെ വീട്ടുമുറ്റത്തിട്ടാണ് പ്രതികള്‍ തല്ലിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ മണികണ്ഠനെ മരിച്ച നിലയില്‍ കണ്ടെത്തിയത് അയല്‍ക്കാരാണ്. വിനോദിന്‍റെയും വിജീഷിന്‍റേയും അമ്മയെ മണികണ്ഠന്‍ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

ഗാസയില്‍ നടന്ന ഹമാസ് വിരുദ്ധ പ്രതിഷേധം; തങ്ങള്‍ക്കെതിരല്ല എന്ന വാദവുമായി ഹമാസ് 

0

ഗാസ: ഗാസയിലെ ജനങ്ങളുടെ പ്രതിഷേധം ഹമാസിനെതിരെ അല്ലെന്നും മറിച്ച് ഇസ്രയേലിനും യുദ്ധത്തിനും എതിരെയാണെന്നും ഹമാസ്. പ്രതിഷേധത്തെ ഹമാസിനെതിരായി ചിത്രീകരിക്കുകയാണെന്ന് ഹമാസ് വക്താവ് ബാസിം നയിം പ്രതികരിച്ചു. ജനങ്ങള്‍ ഹമാസിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശത്രുക്കളുടെ ശ്രമമാണ് ഇതെന്നും ബാസിം നയിം പറഞ്ഞു.

ഹമാസ് യുദ്ധം നിർത്തണമെന്നും ജനങ്ങൾക്ക് സമാധാനത്തോടെ ജീവിക്കണമെന്നും മുദ്രാവാക്യം മുഴക്കിയാണ് ആളുകൾ ഗാസയുടെ തെരുവിലിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ‘ഹമാസ് പുറത്തു പോകുക, ഹമാസ് ഭീകരർ’ എന്ന മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയർത്തിയിരുന്നു. പ്രതിഷേധക്കാരെ മുഖംമൂടി ധരിച്ച ആയുധധാരികകൾ ബലമായി പിരിച്ചുവിടുകയും ആക്രമിക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹമാസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കുചേരാനുള്ള അഭ്യർത്ഥനകൾ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ടെലിഗ്രാമിൽ പ്രചരിച്ചതിനെ തുടർന്നാണ് ആളുകൾ ഒത്തുകൂടിയത്.

യുവാവില്‍ നിന്ന് 45 ലക്ഷം രൂപ തട്ടി, ബെംഗളൂരിലും അഹമ്മദാബാദിലുമായി മുങ്ങി നടന്നു; ഒടുവില്‍ പൊലീസിന്‍റെ പിടിയിൽ

0

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിലായി. പാലക്കാട് കവലക്കോട് സ്വദേശിനി ഹരിത കൃഷ്ണയെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ് ഇന്ത്യ ലിമിറ്റഡ് എന്ന ട്രേഡിങ് സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയാണെന്ന് ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ആറ്റിങ്ങൽ സ്വദേശി കിരൺകുമാറില്‍  നിന്നുമാണ് യുവതി പണം തട്ടിയത്. 

എട്ടുമാസം കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കിരണ്‍ കുമാര്‍ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്നു വർഷം  അഹമ്മദാബാദിലും ബാംഗ്ലൂരിലുമായി ഒളിവിൽ കഴിയുകയായിരുന്നു പണം തട്ടിയ ഹരിത. ഇവര്‍ കൊച്ചിയിൽ എത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പിടിയിലായത്.

അതിര്‍ത്തി തര്‍ക്കം അക്രമത്തിലെത്തി, വയോധികനെ യുവാവ് കോടാലി കൊണ്ട് വെട്ടി

0

കണ്ണൂര്‍: കണ്ണൂരില്‍  വയോധികനെ ബന്ധു കോടാലി കൊണ്ട് വെട്ടി. ചെമ്പേരി വേങ്കുന്നില്‍ സ്വദേശി ജെയിംസിനാണ് വെട്ടേറ്റത്. അതിര്‍ത്തി തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ജെയിംസിന്‍റെ പൃതൃസഹോദരന്‍റെ മകനായ സണ്ണി എന്നയാളാണ് ഇത്തരം ഒരു അതിക്രമം ചെയ്തത്. സംഭവത്തില്‍ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ജെയിംസും സണ്ണിയും തമ്മില്‍ അതിര്‍ത്തിയുടെ പേരില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇന്നലെ സണ്ണി ജെയിംസിന്‍റെ വീട്ടിലെത്തി ജനല്‍ ചില്ലുകള്‍ എറിഞ്ഞ് പൊട്ടിക്കുകയും കോടാലികൊണ്ട് ജെയിംസിനെ വെട്ടുകയുമായിരുന്നു. പുറത്ത് വെട്ടേറ്റ ജെയിംസ് ചികിത്സയിലാണ്.

കത്വ ഏറ്റുമുട്ടല്‍; മൂന്ന് പൊലീസുകാര്‍ക്ക് വീരമൃത്യു, ഒരു ഭീകരനെ കൂടി വധിച്ചു

0

കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ മൂന്ന് പൊലീസുകാരാണ് മരിച്ചത്. ഒരു ജവാന്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താരിഖ് അഹമ്മദ്, ജസ്വന്ത് സിംഗ്, ബല്‍വീന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച പൊലീസുകാര്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിട്ടുണ്ട്. ഇതോടെ മരിച്ച ഭീകകരുടെ എണ്ണം മൂന്നായി. നിലവില്‍ വൈകിയും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്.

നാല് ദിവസം മുമ്പാണ് കത്വയിലെ ഹീരാനഗറില്‍ ഗ്രാമീണര്‍ താമസിക്കുന്ന മേഖലയിലേക്ക് ഭീകരര്‍ എത്തിയത്. തിരച്ചില്‍ നടന്നെങ്കിലും ഇവര്‍ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇന്ന് രാവിലെ പ്രദേശത്ത് നിന്ന് 26 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ ഭീകരരുടെ സാന്നിധ്യം കാണുകയും ഏറ്റുമുട്ടല്‍ ആരംഭിക്കുകയും ചെയ്തു. നിലവില്‍ പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. 

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

ദില്ലി: പോക്സോ കേസിലെ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ വർഷം ജൂണിലാണ് കൂട്ടിക്കൽ ജയചന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.

കൂട്ടിക്കൽ ജയചന്ദ്രൻ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. താമസ സ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അന്വേഷണം തുടരുന്നതിനിടെ നടൻ കോഴിക്കോട് പോക്സോ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ജൂലൈ 12ന് ജാമ്യാപേക്ഷ തള്ളിയത്.

തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയും മുൻകൂർ ജാമ്യം അനുവദിച്ചില്ല. ഗുരുതരമായ കേസാണെന്നും ജാമ്യം നൽകരുതെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പിന്നാലെയാണ് നടൻ സുപ്രീംകോടതിയെ സമീപിച്ചത്.

ഉപാധികളോടെയാണ്  സുപ്രീംകോടതി  ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഊദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഉപാധികൾ ലംഘിച്ചാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരറ്റ്ന അറിയിച്ചു. കോടതിയിൽ വാദങ്ങൾ അല്ല അന്തിമ ഉത്തരവാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.

കൊടകര കുഴല്‍ പണക്കേസ്  ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ്

ദില്ലി: കൊടകര കുഴല്‍ പണക്കേസ്  ബിജെപിക്കായി ഇഡി അട്ടിമറിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി.

കേസിലെ  രാഷ്ട്രീയ ബന്ധം ഇ ഡി അന്വേഷിച്ചില്ല. ബിജെപിയുടെ പ്രതിരോധമായി ഇഡി പ്രവർത്തിച്ചുവെന്നും കൊടിക്കുന്നിൽ ലോക്സഭയിലുന്നയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി കേന്ദ്രനേതാക്കളില്‍ നിന്നാണ്  കള്ളപ്പണം കേരളത്തിലെത്തിച്ചത്. അന്വേഷണം നേതാക്കളിലേക്ക് പോകാതെ കള്ളപ്പണ കേസായി മാത്രം കണ്ട് അട്ടിമറിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു,

ഇഡി ബിജെപി ഭായി ഭായി എന്ന് വിളിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ ബി ജെ പി അംഗങ്ങളും ബഹളം വച്ചു.

സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സംസാരിക്കാന്‍ കൊടിക്കുന്നിലിന് ചെയര്‍ അവസരം നല്‍കിയില്ല. തുടര്‍ന്ന് കോൺഗ്രസ്, യുഡിഎഫ് എംപിമാർ  ലോക്സഭയില്‍ നിന്ന് ഇറങ്ങിപോയി.

ദുരിതബാധിതർക്ക് വീടൊരുങ്ങുന്നു; വയനാട് ടൗൺഷിപ്പിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വീടുകളൊരുങ്ങുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ പുനരധിവാസ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ഉദ്ഘാടന ചടങ്ങിൽ കെ രാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.

7 സെൻറ് ഭൂമിയിൽ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോർ ഏരിയ എന്നിങ്ങനെയാണ് നിർമ്മാണം. ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി,പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ എന്നിവയും ഉൾപ്പെടുന്നു. ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം,
മാലിന്യസംസ്കരണ സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്.

പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു. എസ്റ്റേറ്റ് ഉടമകളും സർക്കാരും തമ്മിൽ വില സംബന്ധിച്ച കേസ് നിലനിൽക്കുന്നതിനാൽ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടർ ഭൂമി ഏറ്റെടുത്തിരിക്കുന്നത്.

ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും; ഭാഷാപ്പോര് രൂക്ഷമായിരിക്കെ കേന്ദ്രനീക്കം

ചെന്നൈയിലെ കാലാവസ്ഥ അറിയിപ്പുകൾ ഇനി ഹിന്ദിയിലും നൽകും. ഹിന്ദി റിലീസുകളുമായി ചെന്നൈ റീജിയണൽ മീറ്ററോളജിക്കൽ സെറ്റർ. നേരത്തെ ഇംഗ്ലീഷിലും തമിഴിലും മാത്രമായിരുന്നു അറിയിപ്പുകൾ നൽകിയിരുന്നത്. അതാണ് ഇപ്പോൾ ഹിന്ദിയിലും കൂടിയായി ഉൾപ്പെടുത്തിയത്.

ഇപ്പോൾ മൂന്ന് ഭാഷകളിലാണ് റിലീസ് നൽകുന്നത്. വലിയ പ്രകോപനമരണമായ നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായാണ് ഹിന്ദിയിൽ കാലാവസ്ഥ അറിയിപ്പുകൾ നൽകുന്നത്. ഭാഷാപ്പോര് രൂക്ഷമായിരിക്കുന്നതിനിടയിലാണ് കേന്ദ്രനീക്കം ഉണ്ടായത്.

അതേസമയം ഭാഷാപോര് രൂക്ഷമായിരിക്കെ തമിഴ്നാട് ബജറ്റിൽ തമിഴിന്റെ പ്രചാരണത്തിനായി ഏറെ പദ്ധതികൾ പ്രഖാപിച്ചിരുന്നു. തമിഴ് താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റൽവത്കരിക്കുന്നതിനമായി രണ്ട് കോടി രൂപ അനുവദിച്ചു. തമിഴ് ബുക്ക് ഫെയർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തും. ദുബൈയിലും സിംഗപ്പൂരിലുമടക്കം ബുക്ക് ഫെയർ നടത്താൻ തീരുമാനമായി.

വിദേശത്തുള്ള കുട്ടികളെ തമിഴ് ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി പത്ത് കോടി രൂപ അനുവദിച്ചു. ലോക തമിഴ് ഒളിമ്പ്യാഡ് നടത്തും, ഇതിനായി ഒരു കോടി. മധുരൈയിൽ ഭാഷാ മ്യൂസിയം സ്ഥാപിക്കും. ഓരോ വർഷവും നൂറ് മികച്ച തമിഴ് കൃതൃകൾ ഇംഗ്ലീഷിലേക്ക് തർജിമ ചെയ്യും. ഇതിനായി പത്ത് കോടിയും അനുവദിച്ചു.

മെഡിക്കൽ – എഞ്ചിനീയറിങ് പാഠ്യപുസ്തകങ്ങൾ തമിഴിലേക്ക് മാറ്റും. തിരുക്കുറൾ യുഎൻ അംഗരാജ്യങ്ങളുടെ ഔദ്യോഗികഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഒരു കോടി 33 ലക്ഷം രൂപ. മൂന്ന് വർഷത്തിനകം ഇത് പൂർത്തിയാക്കും.

രാമേശ്വരത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. സംസ്ഥാന ബജറ്റിൽ ആണ്‌ പ്രഖ്യാപനം. പരന്തൂർ വിമാനത്താവളത്തിനായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ഈ പദ്ധതിയെ വിജയ് നേരത്തെ എതിർത്തിരുന്നു.

കേന്ദ്രവിഹിതത്തിനായി അഭിമാനം നഷ്ടപ്പെടുത്തില്ല. 2000 കോടി രൂപ നഷ്ടപ്പെട്ടാലും ത്രിഭാഷപദ്ധതി നടപ്പാക്കില്ലെന്ന് ധനമന്ത്രി. സംസ്ഥാന സർക്കാർ തന്നെ പണം കണ്ടെത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ തങ്കം തെന്നരസ്സ് അറിയിച്ചു.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ ആലോചന; അടുത്ത വർഷം മുതൽ പ്രവേശനം ആറ് വയസിലാക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: 2009ലെ വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് പരീക്ഷ നടത്തുകയോ ക്യാപ്പിറ്റേഷൻ ഫീസ് വാങ്ങുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിയമത്തിലെ സെക്ഷൻ13 (1) എ, ബി ക്ലോസുകളിൽ ഇക്കാര്യം വിശദീകരിച്ചിട്ടുണ്ട്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും മറ്റും നിർദ്ദേശിക്കുന്നത്. അതുകൊണ്ടാണ് വികസിത രാജ്യങ്ങളെല്ലാം ഔപചാരിക വിദ്യാഭ്യാസ പ്രവേശന പ്രായം ആറ് വയസോ അതിന് മുകളിലോ ആക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.