മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസ്: പ്രതിചേര്‍ത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്.

നേരത്തെ, കേസില്‍ രണ്ടു പൊലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഇവര്‍ പ്രതികളുമായി നടത്തിയത് കണ്ടെത്തി. ഏറെ ഗൗരവമുള്ള വിവരങ്ങളാണ് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു പൊലീസുകാരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

2022ലാണ് അറസ്റ്റിലായ ബിന്ദുവിന് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കേസുള്ളത്. അന്നുമുതല്‍ ഈ പൊലീസുകാര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെ മറ്റ് നടപടികളിലേക്ക് കടന്നേക്കും. കഴിഞ്ഞ ദിവസമാണ് മലപ്പറമ്പിലെ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടത്തുന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പോലീസും സിറ്റി ക്രൈം സ്‌ക്വാഡും പിടികൂടിയത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പടെ 9 പേരാണ് അറസ്റ്റിലായത് .

തീപിടുത്തമുണ്ടായ വാന്‍ഹായ്- 503 ചരക്കുകപ്പലില്‍ MRSC സംഘമിറങ്ങി; കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാന്‍ ശ്രമം

കണ്ണൂര്‍ അഴീക്കല്‍ പുറംകടലില്‍ തീപിടുത്തമുണ്ടായ ചരക്കുകപ്പലില്‍ വിദഗ്ധ സംഘമിറങ്ങി. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല്‍ ഉള്‍ക്കടലിലേക്ക് മാറ്റാന്‍ ശ്രമം. ചരക്കുകപ്പലിലുണ്ടായ തീപിടുത്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ കഴിഞ്ഞെന്ന് നാവികസേന.

എംഇആര്‍എസ്‌സി പോര്‍ബന്തറിലെ സംഘമാണ് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കപ്പലിലേക്ക് ഇറങ്ങിയത്. കപ്പലിന്റെ മുന്‍ഭാഗത്തുള്ള ഒരു കൊളുത്തില്‍ വലിയ വടം കെട്ടി വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അത് വലിച്ചുകൊണ്ട് ഉള്‍ക്കടലിലേക്ക് മാറ്റാനാണ് ശ്രമം. കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്.

നേവിയും കോസ്റ്റ്ഗാര്‍ഡുമെല്ലാം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി കപ്പലിലന്റെ മുന്‍ഭാഗത്തുള്ള തീ നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് എംഇആര്‍സി സംഘത്തിന് ഇറങ്ങാന്‍ സാധിച്ചത്. കേരളത്തില്‍ നിന്ന് കൂടുതല്‍ ദുരത്തേക്ക് മാറ്റാന്‍ ഇതുവഴി സാധിക്കും

അങ്കമാലി ശബരി പാത: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും: മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: അങ്കമാലി – ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അങ്കമാലി – ശബരി റെയില്‍പ്പാത നടപ്പാക്കാന്‍ ബഹു. മുഖ്യമന്ത്രിയും മന്ത്രി വി അബ്ദുറഹിമാനും കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായിരുന്നു. കേന്ദ്രത്തില്‍ നിന്നുള്ള റെയില്‍വേ ഉന്നത സംഘം കേരളത്തിലെത്താനും നിശ്ചയിച്ചിരുന്നു.

ശബരിപാത കടന്നുപോകുന്ന എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ കലക്ടര്‍മാരും കെആര്‍ഡി സി എല്‍ എക്‌സിക്യൂട്ടീവ് ഡയറകട്ര്‍, റെയില്‍വേ കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവരാണ് ബുധനാഴ്ച ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

ശബരി പാതയ്ക്കു വേണ്ടി മൂന്ന് ജില്ലകളിലായി 204 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. എറണാകുളം ജില്ലയില്‍ ആവശ്യമായ 152 ഹെക്ടറില്‍ 24.40 ഹെക്ടര്‍ നേരത്തേ ഏറ്റെടുത്തതാണ്. എല്ലാ ജില്ലകളിലെയും നിര്‍ത്തലാക്കിയ ലാന്റ് അക്വിസിഷന്‍ ഓഫീസുകള്‍ പുനഃരാരംഭിക്കുവാനും  അവിടങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും ധാരണയായി.

റെയില്‍വേ ഉന്നതസംഘത്തിന്റെ സന്ദര്‍ശനത്തോടെ നിര്‍മ്മാണം തുടങ്ങാനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിയും. അതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം തീരുമാനിച്ചു.

എംഎസ്‌സി എൽസ- 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്

കൊച്ചി: കേരള തീരത്ത് നിന്ന് 14.6 നോട്ടിക്കൽ മൈൽ ദൂരത്ത് എംഎസ്‌സി എൽസ- 3 കപ്പൽ മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എംഎസ്‌സി കപ്പൽ കമ്പനിയാണ് ഒന്നാം പ്രതി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഷിപ്പ് മാസ്റ്ററാണ് രണ്ടാം പ്രതി.

അതേസമയം മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം കപ്പൽ കൈകാര്യം ചെയ്‌തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കപ്പലിനെതിരെ കേസ് വേണ്ടെന്ന തീരുമാനം വിവാദമായതിന് പിന്നാലെയാണ് പൊലീസ് നടപടി ഉണ്ടായിരിക്കുന്നത്.

അതേസമയം കേസെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന വാദമാണ് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചത്. എന്നാൽ കേരള തീരത്തിന് സമീപം മറ്റൊരു കപ്പലപകടം കൂടി നടന്നതോടെ ആ സംഭവത്തിൽ സ്വാഭാവികമായ നിയമനടപടികളിലേക്ക് കടക്കേണ്ടിവരും. അതുകൊണ്ട് ആദ്യ കപ്പലപകടത്തിൽ കേസെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയർന്നേക്കാം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കേസെടുത്തതെന്നാണ് പുറത്തു വരുന്ന വിവരം.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു; നിർമ്മാണത്തിലെ അപാകതയെന്ന് ആക്ഷേപം

നിർമ്മാണ പ്രവർത്തികൾ നടക്കുന്ന കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ സംരക്ഷണഭിത്തി തകർന്നു. മൂന്നാർ പള്ളിവാസലിലാണ് സംരക്ഷണഭിത്തി ഇടിഞ്ഞ് റോഡ് അപകടാവസ്ഥയിലായത്. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം.

കോടികൾ മുടക്കി അത്യാധുനിക നിലവാരത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്. രണ്ടാഴ്ച മുമ്പ് വ്യാപക മണ്ണിടിച്ചിൽ പ്രദേശത്തുണ്ടായപ്പോൾ ജില്ല ഭരണകൂടം പ്രത്യേക സംഘത്തെ പരിശോധനക്കയച്ചിരുന്നു. തുടർനടിപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണഭിത്തി തകർന്നത്. പരിസ്ഥിതി ലോല മേഖലയിലെ മണ്ണിൻറെ ഘടന പരിശോധിക്കാതെ കരാർ കമ്പനി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആദ്യം മുതൽ തന്നെ ആരോപണം ഉയർന്നതാണ്. അത് ശരിവെക്കുന്ന രീതിയിലാണ് കോൺക്രീറ്റ് റീട്ടെയിനിങ്ങ് വാളിന്റെ തകർച്ച.

ഇതേ സ്ഥലത്ത് ആദ്യം നിർമ്മിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. തുടർന്ന് വീണ്ടും നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ഇപ്പോൾ ഇടിഞ്ഞത്. വിനോദസഞ്ചാരികളടക്കം നിരവധിപേർ ആശ്രയിക്കുന്ന പ്രധാനപാത ഇതോടെ അപകടാവസ്ഥയിലാണ്. വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത നിലനിൽക്കെ ഇതുവഴിയുള്ള യാത്ര വീണ്ടും ആശങ്കയാവുകയാണ്.

മാസപ്പടിക്കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി; മറുപടി സത്യവാങ്മൂലം നൽകി വീണ

മാസപ്പടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ. പൊതുതാത്പര്യ ഹർജി തന്നെ ബോധപൂർവം മോശക്കാരിയായി ചിത്രീകരിക്കാനെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാൽ കേസിൽ പ്രതിയാക്കാൻ ശ്രമിക്കുന്നെന്നും താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സിബിഐ അന്വേഷണ ആവശ്യം നിൽക്കുന്നതല്ലെന്ന് വീണ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വയം ആരംഭിച്ച സംരംഭത്തിന്റെ ഭാഗമായിട്ടുള്ള ഇടപാടുകൾ ഒരു കമ്പനിയും ഒരു വ്യക്തിയും തമ്മിൽ‌ നടന്ന ഇടപാട് മാത്രമാണ് ഇതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും വീണ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാണിക്കുന്നു.

എംആര്‍ അജയനെന്ന് മാധ്യമപ്രവര്‍ത്തകനാണ് മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തത്. ഈ ഹര്‍ജിയിലാണ് മുഖ്യമന്ത്രിയോടും മകള്‍ വീണയോടും ഹൈക്കോടതി മറുപടി തേടിയത്. സിബിഐ അന്വേഷണത്തെ എതിര്‍ത്ത് മുഖ്യമന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നു.

ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാർഥികൾക്ക് ജാമ്യം

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ ആറ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നൽകിയെങ്കിലും പ്രതികൾ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, അന്വേഷണത്തോട് സഹകരിക്കണം തുടങ്ങിയ ജാമ്യ വ്യവസ്ഥകൾ മുന്നോട്ടുവെച്ചാണ് ഹൈക്കോടതി പ്രതികളായ വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്.

പ്രതികളായ ആറ് പേരും കൊലക്കുറ്റം നടത്തിയവരാണ് അതുകൊണ്ട് തന്നെ കാരുണ്യം പാടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഷഹബാസിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് പ്ലസ് വൺ അഡ്മിഷന് എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിച്ചിരുന്നു എന്നാൽ ഇതിൽ ഷഹബാസിന്റെ കുടുംബം എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് പ്ലസ് വൺ അഡ്മിഷൻ എടുക്കാനായി കോടതി ഒരു ദിവസം മാത്രമായി നൽകിയത്. പൊലീസിന്റെ സംരക്ഷണത്തിലായിരുന്നു അന്ന് വിദ്യാർഥികൾ അഡ്മിഷൻ എടുക്കാനായി ജുവനൈൽ ഹോമിൽ നിന്ന് പോയിരുന്നത്.

നേരത്തെ, പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും തുടര്‍പഠനത്തിന് അവസരമൊരുക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.വിദ്യാർഥികൾ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉറപ്പാക്കാനായി 50000 രൂപ ബോണ്ട് രക്ഷിതാക്കൾ സത്യവാങ്മൂലമായി കോടതിയിൽ നൽകണം. പ്രതികളെ സ്വാധീനിക്കരുതെന്നും ജാമ്യ വ്യവസ്ഥയിൽ ഉണ്ട്. അതേസമയം, വിദ്യാർഥികൾ ഒബ്സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

2025 ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടെ ഷഹബാസിനെ ക്രൂരമായി ആറ് വിദ്യാർത്ഥികൾ ചേർന്ന് നഞ്ചക്ക് ഉപയോഗിച്ച് മര്‍ദിച്ച് കൊലപെടുത്തിയത്. ഗുരുതരമായി തലച്ചോറിലടക്കം ഷഹബാസിന് പരുക്കേറ്റിരുന്നു.

കൊവിഡിൽ അതീവ ജാഗ്രത; ആർടിപിസിആർ പരിശോധന വീണ്ടും നിർബന്ധമാകുന്നു

ഡൽഹി: രാജ്യത്ത് കൊവിഡ് 19 കേസുകൾ 7,000 കടന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിർന്ന മന്ത്രിമാർ ഉൾപ്പെടെ എല്ലാവർക്കും ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയതായി റിപ്പോർട്ട്.

അതേസമയം ഇന്നലെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച ഭീകരവിരുദ്ധ പ്രതിനിധി സംഘവും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരായതായി വൃത്തങ്ങൾ അറിയിച്ചു. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ കാണാൻ നിശ്ചയിച്ചിട്ടുള്ള ദില്ലിയിലെ എംപിമാർക്കും എംഎൽഎമാർക്കും മറ്റ് നേതാക്കൾക്കും കൊവിഡ് ആർടിപിസിആർ പരിശോധന ഏർപ്പെടുത്തിയിരുന്നു. ബിജെപി പാർട്ടി ഓഫീസിൽ വെച്ചാണ് ഈ നേതാക്കൾക്ക് പരിശോധന നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.

രാജ്യത്ത് നിലവിൽ 7,121 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇതിൽ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 2,223 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂളുകളുടെ സമയക്രമം അരമണിക്കൂർ കൂട്ടി ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ഹൈസ്കൂൾ ക്ലാസുകളില്‍ ഇനി മുതൽ അരമണിക്കൂർ അധികം പഠിപ്പിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂൾ ക്ലാസുകൾ. രാവിലെയും ഉച്ചക്ക് ശേഷം 15 മിനുട്ടുകൾ വീതമാണ് കൂട്ടിയത്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

അതേസമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. ഹൈസ്കൂളിൽ 6 ശനിയാഴ്ചകളും പ്രവൃത്തിദിനങ്ങളാകും.

ലിക്വിഡ് ഓക്സിജന്‍ ചോര്‍ച്ച: ആക്സിയം ദൗത്യം വീണ്ടും മാറ്റിവെച്ചു

ന്യൂയോര്‍ക്ക്: സാങ്കേതിക തകരാര്‍മൂലം ആക്സിയം ദൗത്യം വീണ്ടും മാറ്റിവച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉള്‍പ്പെടെ ഉള്ളവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കാനുള്ള ദൗത്യമാണ് മാറ്റിവച്ചത്. ആദ്യം മെയ് 29 നായിരുന്നു ആക്സിയം ദൗത്യം നിശ്ചയിച്ചിരുന്നത്. പിന്നീടത് ജൂണ്‍ 10 ലേക്ക് മാറ്റി. വീണ്ടും മാറ്റി ജൂണ്‍ 11 ആക്കി നിശ്ചയിച്ചു. എന്നാല്‍ ഇന്ന് വീണ്ടും വിക്ഷേപണം മാറ്റിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.

പേടകം വിക്ഷേപിക്കുന്ന ഫാല്‍ക്കണ്‍-9 റോക്കറ്റിലെ ലിക്വിഡ് ഓക്സിജന്‍ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. കാലാവസ്ഥ അനുകൂലമാകാതിരുന്നതിനെ തുടര്‍ന്നായിരുന്നു ആദ്യം ദൗത്യം മാറ്റിവെച്ചതെങ്കില്‍ ഇത്തവണ ഗുരുതരമായ സാങ്കേതിക പ്രശ്നമാണ് ശ്രദ്ധയില്‍ പെട്ടത്.

രണ്ട് ദിവസം മുമ്പ് റോക്കറ്റിലെ ദ്രവീകൃത ഓക്സിജന്റെ ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടിരുന്നു. പക്ഷെ അത് പരിഹരിച്ചു. എന്നാല്‍ വിക്ഷേപണത്തിന് മുമ്പുള്ള പരിശോധനയില്‍ വീണ്ടും ചോര്‍ച്ച ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ദൗത്യം മാറ്റിവച്ചത്. ചോര്‍ച്ചയുടെ കാരണം വ്യക്തമല്ലാത്തതിനാല്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നുമാണ് സ്പേസ് എക്സ് പറയുന്നത്. ജൂണ്‍ 30 വരെയാണ് ആക്സിയം ദൗത്യം വിക്ഷേപിക്കാനുള്ള സമയം. ദൗത്യം മാറ്റിവെച്ചതോടെ ശുഭാംശു ശുക്ല ഉള്‍പ്പെടെ ഉള്ളവര്‍ ക്വാറന്റൈനില്‍ തുടരും.