ദിയ കൃഷ്ണയുടെ പരാതിയിൽ 3 പേർക്കും ഹാജരാകാൻ പൊലീസ് നോട്ടീസ്: യുവതികളുടെ ഫോൺ സ്വിച്ച് ഓഫ്‌

0

തിരുവനന്തപുരം : തന്റെ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പെന്ന ദിയ കൃഷ്ണയുടെ പരാതിയിൽ 3 ജീവനക്കാരികൾക്കും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ  നോട്ടീസ് നൽകി.

ഇവരുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ബന്ധുക്കൾ അടക്കമുള്ളവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയതിന്റെ രേഖകൾ ശേഖരിക്കാൻ പൊലീസ് ഇന്ന് വീണ്ടും ബാങ്കിലെത്തും.

ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ ജീവനക്കാരികളുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ ബിസിനസും ഉണ്ടായിരുന്നതിനാൽ കൂടുതൽ പരിശോധന വേണമെന്നു പൊലീസ് വ്യക്തമാക്കി.

ഇന്നലെ മൊഴിയെടുക്കാൻ രണ്ടു തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇന്നോ നാളെയോ ഹാജരാക്കുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here