സുപ്രധാന മാറ്റവുമായി ഫേസ്ബുക്ക്. ഇനി നാം അപ്‌ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകളും ഇനി മുതൽ റീലായിരിക്കും എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച ആണ് ഫേസ്ബുക്ക് പുതിയ മാറ്റം പ്രഖ്യാപിച്ചത്.
അതേസമയം വീഡിയോയുടെ ദൈർഘ്യം എത്രയായാലും ഇനി മുതൽ ഫേസ്ബുക്കിലെ എല്ലാ വീഡിയോകളും ‘റീൽസ്’ ആയി ഷെയർ ചെയ്യപ്പെടും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
ഇതുവരെ, ഉപയോക്താക്കൾക്ക് വിഡിയോ പോസ്റ്റുകളും റീലുകളും പ്രത്യേകം ആയി പോസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇനി അതെല്ലാം റീലുകൾ എന്ന പേരിൽ ഒന്നിച്ചു തന്നെ വരും.
‘Video’ ടാബ് ഇനി മുതൽ ‘Reels’ ടാബ് ആയി മാറ്റുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ മാറ്റങ്ങൾ എന്തൊക്കെയാണ് എന്നറിയാം
ഇനി മുതൽ വിഡിയോയോ റീലോ എന്നായി തിരഞ്ഞെടുക്കേണ്ട ആവശ്യമില്ല. എല്ലാം ഒരേ രീതിയിലാണ് ഷെയർ ചെയ്യപ്പെടുന്നത്.
റീലുകൾക്ക് ഇനി ദൈർഘ്യപരിമിതിയൊന്നും ഇല്ല. (ഇതുവരെ Facebook reels 90 സെക്കന്റ് വരെ മാത്രമായിരുന്നു.)
പബ്ലിഷിംഗ് ഫ്ലോ ഒറ്റരീതിയാക്കി എളുപ്പമാക്കുന്നു.
കൂടുതൽ ക്രീയേറ്റീവ് ടൂളുകളും ലഭ്യമാകും.
റീലുകൾ കാണുന്ന ആളുകൾ ആരെല്ലാമായിരിക്കണമെന്നത് നിങ്ങൾക്ക് തിരഞ്ഞെടുക്കാം – എല്ലാവർക്കും, സുഹൃത്തുക്കൾക്ക് മാത്രം, എന്നിങ്ങനെ

