ബെ‌യ്‌ലി പാലം താൽക്കാലികമായി അടച്ചു

വയനാട്: ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ ഇന്നും കനത്ത മഴ തുടരുകയാണ്.  ഇന്നലെ പുഴയിൽ ഉണ്ടായ കനത്ത ഒഴുക്കിൽ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി.

പാലത്തിന്റെ തൂണുകൾക്കു താഴെനിന്നാണ് മണ്ണൊലിച്ചുപോയത്. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാൻ സംരക്ഷണഭിത്തിക്കുള്ളിൽ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും.

മഴ തുടരുന്ന സാഹചര്യത്തിൽ ബെ‌യ്‌ലി പാലം താൽക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല.

അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളിൽ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കിയതായി റിപ്പോർട്ട്. യുപിഎസ്‌സി പ്രത്യേക യോഗമാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്.

അതേസമയം നിതിൻ അഗർവാൾ, രവഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മനോജ് എബ്രഹാമും ചുരുക്കപ്പട്ടികയിൽ ഇടം നേടിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുക.

ഫോൺ ചോർത്തൽ: പി വി അന്‍വര്‍ സമാന്തര സംവിധാനമാണോ? രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: പി വി അൻവറിനെതിരായ ഫോൺ ചോർത്തൽ ആരോപണത്തിലെ അന്വേഷണം സംസ്ഥാന സർക്കാർ എന്തുകൊണ്ടാണ് അവസാനിപ്പിച്ചതെന്ന് ഹൈക്കോടതി.

ഐ പി എസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർത്തിയെന്ന് ജനപ്രതിനിധിയായിരുന്ന ഒരാൾ വാർത്താസമ്മേളനം നടത്തി പറയുന്നു. സമാന്തര ഭരണസംവിധാനമാകാൻ ആരെയും അനുവദിച്ചുകൂടെന്നും കോടതി പരാ‍മർശിച്ചു.

തെളിവുകൾ ലഭിച്ചില്ലെന്ന സർക്കാരിന്‍റെ മറുപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. തെളിവുകൾ സർക്കാരല്ലേ കണ്ടെത്തേണ്ടതെന്നായിരുന്നതെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

ഐ പി എസ് ഉദ്യോഗസ്ഥരുടെ അടക്കം ഫോൺ ചോർത്തിയെന്ന പിവി അൻവറിന്‍റെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് റിപ്പോർട്ട്. അൻവറിനെതിരായ ആരോപണത്തിൽ മലപ്പുറം ഡിവൈഎസ്പി പ്രാഥമികാന്വേഷണം നടത്തിയെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. 

ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടില്‍ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ജീവനക്കാരായിരുന്ന വിനീത,ദിവ്യ,രാധാകുമാരി എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്. 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ പരാതി.

സാമ്പത്തിക ക്രമക്കേട് നടന്നതിന് തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് ശരിവെച്ചാണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്.മൂന്നു ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് അന്വേഷണ സംഘം ഉടന്‍ കടക്കും. അതേസമയം ജീവനക്കാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന കേസ് നിലനില്‍ക്കുന്നതല്ലെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ആദ്യഘട്ടത്തിലെ അന്വേഷണത്തില്‍ തന്നെ ജീവനക്കാര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. മൂന്ന് ജീവനക്കാരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പ്രധാന തെളിവായത്. എന്നാല്‍ ദിയ നികുതി വെട്ടിപ്പ് നടത്താനാണ് പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം. ദിയാ കൃഷ്ണയുടെ സ്ഥാപനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം. അതേസമയം ജീവനക്കാര്‍ 64 ലക്ഷം രൂപ സ്ഥാപനത്തില്‍ ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ സഹിതം പോലീസ് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കും.

ഞാൻ ക്യാപ്റ്റനാണെങ്കിൽ ചെന്നിത്തല മേജറാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ച് മറുപടി നൽകി വി ഡി സതീശൻ. താൻ പറഞ്ഞത് ടീം യുഡിഎഫ് എന്നാണ്.

തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

തന്റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചുവെന്നും അന്ന് തന്നെയാരും ക്യാപ്ടനും കാലാളും ആക്കിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചിരുന്നു.

സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിലാണ് രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചത്.

ചുരുളി സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടൻ ജോജു ജോർജ്

കൊച്ചി: ചുരുളി സിനിമാ വിവാദത്തിൽ പ്രതികരണവുമായി നടൻ ജോജു ജോർജ് രംഗത്ത്. ഒരു സിനിമയ്ക്കും  കഥാപാത്രത്തിനും താൻ എതിരല്ല എന്നും ഫെസ്റ്റിവലിന് വേണ്ടി നിർമിച്ച സിനിമയാണിതെന്നാണ് പറഞ്ഞതെന്നും തെറിയല്ലാത്ത ഭാഗം ഡബ്ബ് ചെയ്തുവെന്നും ആണ് ജോജു പറഞ്ഞത്.

അതേസമയം ലിജോ ജോസ് പുറത്തുവിട്ട തുണ്ട് കടലാസല്ല എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടു. ജോസഫ്, പൊരിഞ്ചു എന്നീ ചിത്രങ്ങൾ കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും ജോജു പറഞ്ഞു.

“സിനിമ ഫെസ്റ്റിവലിന് വേണ്ടി എന്നായിരുന്നു പറഞ്ഞത്. അതുകൊണ്ട് ആണ് അത്രയും ഫ്രീഡത്തിൽ അഭിനയിച്ചത്. ഒ ടി ടിയില്‍ തെറി വേർഷൻ വന്നു. ഐ എഫ് എഫ് കെയിൽ തെറിയില്ലാതെ വേർഷൻ വന്നു. പൈസ കൂടുതൽ കിട്ടിയപ്പോൾ ഇവർ തെറി വേർഷൻ ഒടിടിയ്ക്ക് വിറ്റു. എന്‍റെ ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ചുരുളി റിലീസ് ചെയ്യുന്നത്. റോഡ് ബ്ലോക്കുമായി ബന്ധപ്പെട്ട് ആകെ താറുമാറായി രക്ഷപ്പെട്ട് വരുന്ന സമയമായിരുന്നു. ഒരു മാസം കഴിഞ്ഞ് ഒന്നുറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ഇത് കേട്ടാണ്. എന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്”, എന്നും ജോജു കൂട്ടിച്ചേർത്തു.

കുടിശികയായി അടക്കാനുള്ളത് 68,000 രൂപ, കോട്ടയത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി, ബില്ല് അടക്കാൻ ഫണ്ട്‌ ലഭിച്ചില്ലെന്ന് അധികൃതർ

0

കോട്ടയം: വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ കോട്ടയം നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെ എസ് ഇ ബി. തലയോലപ്പറമ്പ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസാണ് കെ എസ് ഇ ബി ഊരിയത്. ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നഴ്സിംഗ് സെന്ററും ഹോസ്റ്റലും ഇരുട്ടിലാണ്. വൈദ്യുതി ഇല്ലാത്തതിനാൽ വിദ്യാർത്ഥികളോട് വീടുകളിലേക്ക് പോകാൻ അധികൃതർ ആവശ്യപ്പെട്ടു. 8,000 രൂപയോളമാണ് കെഎസ്ഇബിയിൽ കുടിശികയായി അടക്കാനുള്ളത്. വൈദ്യുതി ബിൽ അടയ്ക്കാനായുള്ള ഫണ്ട് ലഭിച്ചിട്ടില്ലായെന്നാണ് നഴ്സിംഗ് സെന്റർ അധികൃതർ വിഷയത്തിൽ പ്രതികരിച്ചത്.

എലിപ്പനി പെട്ടെന്ന് തീവ്രമാകുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം: മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം

തിരുവനന്തപുരം: മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എലിപ്പനിയ്‌ക്കെതിരെ വളരെ ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിനജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിക്കുന്നെങ്കില്‍ ഉടനടി ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണ്. മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. എലിപ്പനി ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും തടയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍, മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ രക്ഷിക്കാന്‍ സാധിക്കും.

സൊഹ്റാൻ മംദാനി വാ തുറക്കുമ്പോൾ, പാകിസ്ഥാന്റെ പിആർ ടീം അവധിയെടുക്കുകയാണ്; ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും

0

ന്യൂഡൽഹി: ന്യൂയോർക്ക് സിറ്റി മേയർ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്. മംദാനി വാ തുറക്കുമ്പോൾ പാകിസ്ഥാന്റെ‌ പിആർ ടീം അവധിയെടുക്കുമെന്നായിരുന്നു മുതിർന്ന കേൺ​ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വിയുടെ പരാമർശം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിഷേക് മനു സിങ്വി മംദാനിയെ രൂക്ഷമായി വിമർശിച്ചത്.

‘സൊഹ്റാൻ മംദാനി വാ തുറക്കുമ്പോൾ, പാകിസ്ഥാന്റെ പിആർ ടീം അവധിയെടുക്കുകയാണ്. ന്യൂയോർക്കിൽനിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്ന ഇയാളെപ്പോലുള്ള ‘സഖ്യകക്ഷികൾ’ ഉള്ളപ്പോൾ ഇന്ത്യക്ക് ശത്രുക്കളെ ആവശ്യമില്ല’. സിങ്വി എക്സിൽ കുറിച്ചു.

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാനുള്ള ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിലെ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജൻ സൊഹ്​റാൻ മംദാനി വിജയിച്ചിരുന്നു. ഇതിനു പിന്നാലെ രൂക്ഷ വിമർശനമാണ് മംദാനിക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയത്. 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനാണ് മംദാനി എന്നായിരുന്നു ട്രംപിന്റെ വിമർശനം. ഇതിനു പിന്നാലെയാണ് കോൺ​ഗ്രസ് നേതാവും മംദാനിയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം; മരണസംഖ്യ മൂന്നായി, കാണാതായ 20 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

0

ഷിംല: ഹിമാചല്‍ പ്രദേശില്‍ ഉണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 3 ആയി. മേഘവിസ്‌ഫോടനത്തിന് പിന്നാലെ ഉണ്ടായ അപ്രതീക്ഷിത മിന്നല്‍ പ്രളയത്തില്‍ വൻ നാശ നഷ്ടം. ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്ന 20 പേരെ കാണാതായതെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ രണ്ടുപേര്‍ നേരത്തെ മരണപ്പെട്ടിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കാന്‍ഗ്ര ജില്ലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്‌ഫോടനമുണ്ടായിരുന്നു. കുളു ജില്ലയിലെ ബഞ്ചാര്‍, ഗഡ്‌സ, മണികരണ്‍, സൈഞ്ച് എന്നിവിടങ്ങളിലായി നാല് മേഘവിസ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കുളു ജില്ലയില്‍ 3 പേരെ കാണാതായെന്നാണ് റിപ്പോർട്ട്. കുളുവിലെ ബഞ്ചാര്‍ സബ് ഡിവിഷനിലെ സൈഞ്ച് താഴ്വരയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മൂന്നുപേരെയാണ് കാണാതായത്. മൂന്നിലധികം വീടുകള്‍ ഒലിച്ചുപോയി.

റോഡുകളും പാലങ്ങളും തകർന്നു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ‘ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാന്‍ഗ്രയില്‍ ഒഴുകിപ്പോയ ആളുകളെ കണ്ടെത്താനുളള ശ്രമം തുടരുകയാണ്. ധര്‍മ്മശാലയ്ക്ക് സമീപമുളള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെയാണ് കാണാതായ’തെന്ന് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ പറഞ്ഞു. കുളുവിലെ ബഞ്ചാര്‍ സബ് ഡിവിഷനിലെ സൈഞ്ച് താഴ്‌വരയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മൂന്നുപേരെയാണ് കാണാതായത്. മണാലി സബ് ഡിവിഷന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ഇതുസംബന്ധിച്ച് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിവിധ ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കുളു ഡെപ്യൂട്ടി കമ്മീഷണര്‍ ടോറുള്‍ എസ് രവീഷ് പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദയ്പൂരിൽ ഫ്രഞ്ച് വനിതയെ അപ്പാർട്മെന്റിൽ എത്തിച്ച് പീഡിപ്പിച്ച സംഭവം; താൻ നിരപരാധിയെന്ന് കാസ്റ്റിംഗ് ഡയറക്ടർ, യുവതി ഹണി ട്രാപ്പിൽ കുടുക്കിയെന്നും ആരോപണം

0

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ വിനോദ സഞ്ചാരിയായ ഫ്രഞ്ച് വനിതയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പരസ്യ ചിത്രങ്ങളുടെ കാസ്റ്റിംഗ് ഡയറക്ടറായ സിദ്ധാർഥ് എന്നയാളാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഒരു പാർട്ടിക്കിടെ പരിചയപ്പെട്ട ഫ്രഞ്ച് വനിതയെ ഉദയ്പൂരിലെ മനോഹരമായ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞ് സ്വന്തം അപ്പാർട്മെന്റിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ താൻ നിരപരാധിയാണെന്നും യുവതി തന്നെ ഹണി ട്രാപ്പിൽ കുടുക്കിയതാണെന്നുമാണ് കാസ്റ്റിംഗ് ഡയറക്ടർ പറഞ്ഞത്.

വിനോദ സഞ്ചാരിയായ ഫ്രഞ്ച് വനിത ജൂൺ 22നാണ് ഡൽഹിയിൽ നിന്നും ഉദയ്പൂരിലെത്തിയത്. നഗരത്തിലെ അംബമത പ്രദേശത്തെ ഒരു ഹോട്ടലിലായിരുന്നു യുവതിയുടെ താമസം. തിങ്കളാഴ്ച രാത്രി ടൈഗർ ഹില്ലിനടുത്തുള്ള ദി ഗ്രീക്ക് ഫാം കഫേയിലും റെസ്ട്രോയിലും പാർട്ടിയിൽ പങ്കെടുക്കുകയും അവിടെ വെച്ച് സിദ്ധാർഥിനെ കണ്ടുമുട്ടുകയും ചെയ്തു. ഹോട്ടലിലേക്ക് മടങ്ങണമെന്ന് സ്ത്രീ ആവർത്തിച്ച് പറഞ്ഞിട്ടും പ്രതി യുവതിയെ അയാളുടെ വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലേക്ക് കൊണ്ടുപോയതായാണ് പരാതിയിൽ പറയുന്നത്.

വിവരം ആരെയെങ്കിലും അറിയിക്കാൻ യുവതിയുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും അതിൽ ചാർജ് ഉണ്ടായിരുന്നില്ല. ഫ്‌ളാറ്റിനുള്ളിൽ ചെന്നപ്പോൾ പ്രതി തന്നെ ആലിംഗനം ചെയ്യാൻ യുവതിയോട് പറഞ്ഞെങ്കിലും യുവതി അത് അനുസരിച്ചില്ല. തുടർന്ന് പ്രതി യുവതിയെ ബലാത്സംഗം ചെയ്തുവെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവത്തിന് പിന്നാലെ ഫ്രഞ്ച് യുവതിയെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാരോട് യുവതി സംഭവം വെളിപ്പെടുത്തിയതോടെ അവരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിലായത്.