പിണങ്ങി കഴിയുന്ന ഭാര്യ തിരികെ വരാൻ കൂട്ടാക്കിയില്ല; ഭാര്യാപിതാവിനെയും മാതാവിനെയും കൊലപ്പെടുത്തി യുവാവ്, അറസ്റ്റ്

0

ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. പിണങ്ങിപ്പോയ ഭാര്യ തിരികെ വരാത്തതിന്റെ ദേഷ്യത്തിലാണ് യുവാവ് ഭാര്യയുടെ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയത്. പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ പ്രതി തിരികെ വീട്ടിലേക്ക് വരാൻ വിളിച്ചെങ്കിലും യുവതി പ്രതിയുടെ വീട്ടിലേക്ക് മടങ്ങി വരാന്‍ വിസമ്മതിച്ചു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു ഭാര്യാമാതാപിതാക്കളെ പ്രതി കൊലപ്പെടുത്തിയത്. കൃത്യത്തിന് പിന്നാലെ പ്രതി ജഗ്ദീപ് സിങിനെ പോലീസ് പിടികൂടി.

ബുധനാഴ്ച രാത്രി ഒമ്പതുമണിയോടുകൂടുയായിരുന്നു ദാരുണമായ സംഭവം നടന്നത്. 80 വയസുള്ള ഭാര്യയുടെ പിതാവിനെയും 75 വയസുകാരിയായ മാതാവിനെയുമാണ് ജഗ്ദീപ് സിങ് കൊലപ്പെടുത്തിയത്. മൂർച്ചയേറിയ ആയുധമുപയോഗിച്ചാണ് പ്രതി കൊലനടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുവരുടെയും കരച്ചിലും ബലവും കേട്ടെത്തിയ നാട്ടുകാരാണ് സംഭവം ആദ്യം അറിയുന്നത്. പിന്നാലെ ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രതിയെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here