ദുബായ്: ബര്‍മിംഗ്ഹാം ടെസ്റ്റിലെ ചരിത്രത്തില്‍ ഇടം പിടിച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഐസിസി പുരുഷ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 269 ഉം രണ്ടാം ഇന്നിംഗ്‌സില്‍ 161 ഉം റണ്‍സ് നേടിയ ഗില്‍, ടെസ്റ്റ് ബാറ്റര്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് 23 ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.
ഇംഗ്ലണ്ട് പരമ്പരയിലെ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഗില്‍ ഇതിനകം 585 റണ്‍സ് നേടിയിട്ടുണ്ട്. പരമ്പരയില്‍ ഇനി മൂന്ന് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ട്. 2023 സെപ്റ്റംബറിലെ 14 ാം റാങ്കായിരുന്നു ഐസിസി റാങ്കിംഗിലെ ഗില്ലിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച സ്ഥാനം.

