നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ട്  ശരിവച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

ഇസ്താംബുൾ: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രായേലിന്റെ അഭ്യർത്ഥന അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) തള്ളി.

നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകൾ പിൻവലിക്കുന്നതിനു പുറമേ, അധിനിവേശ പാലസ്തീനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന അഭ്യർത്ഥനയും ഐസിസി നിരസിച്ചു.

പാലസ്തീനിന്റെ അതിർത്തിക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഐസിസിക്ക് അധികാരപരിധിയില്ലെന്ന ഇസ്രായേലിന്റെ വാദം പ്രീ-ട്രയൽ ചേംബർ തള്ളി. കേസിൽ അപ്പീൽ ചേംബർ പുറപ്പെടുവിച്ച ഉത്തരവ് കോടതിയുടെ അധികാരപരിധി ദുർബലപ്പെടുത്തുന്നതായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും ചേംബർ വ്യക്തമാക്കി.

റോം ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 19 (7) പ്രകാരം, കേസിന്റെ സ്വീകാര്യതയെ ഒരു രാജ്യം ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് അന്വേഷണം നിര്‍ത്തിവയ്ക്കേണ്ടത്. ഇസ്രയേല്‍ അത്തരത്തിലൊരു പരാതി നല്‍കിയിട്ടില്ലെന്ന് പ്രീ ട്രയല്‍ ചേംബര്‍ ചൂണ്ടിക്കാട്ടി.

കേസില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാന്‍ പാലസ്തീന് നല്‍കുന്ന അവസരം നിഷേധിക്കണമെന്ന ഇസ്രയേല്‍ അഭ്യര്‍ഥനയും ചേംബര്‍ നിരസിച്ചു. കേസുമായി ബന്ധപ്പെട്ട മതിയായ വിവരങ്ങള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സബ്‌മിഷനുകളുടെ ആവശ്യമില്ലെന്നും ചേംബര്‍ വ്യക്തമാക്കി.

ഗാസയിലെ ജനതയുടെ കൂട്ടക്കുരുതിയും, ആശുപത്രി ഉള്‍പ്പെടെ ആരോഗ്യ സംവിധാനങ്ങള്‍ തകര്‍ത്തതടക്കമുള്ള യുദ്ധക്കുറ്റങ്ങളും മുന്‍നിര്‍ത്തിയാണ് നെതന്യാഹു, ഗാലന്റ് എന്നിവര്‍ക്കെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

‘കുതിർ ജ്യോതി’ പദ്ധതിയോടൊപ്പം ഗാർഹിക ഉപയോക്താക്കൾക്ക് 125 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; പ്രഖ്യാപനങ്ങളുമായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ

0

പട്‌ന: ഓഗസ്റ്റ് 1 മുതൽ എല്ലാ വീടുകളിലും 125 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച നീക്കം സംസ്ഥാനത്തെ 1.67 കോടി കുടുംബങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എക്സിലൂടെയാണ് നിതീഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

“തുടക്കം മുതൽ തന്നെ എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ വൈദ്യുതി ഞങ്ങൾ നൽകിവരുന്നു. ഇപ്പോൾ, ഓഗസ്റ്റ് 1 മുതൽ – അതായത് ജൂലൈ മാസത്തെ വൈദ്യുതി ബില്ലിൽ നിന്ന് – സംസ്ഥാനത്തെ എല്ലാ ഗാർഹിക ഉപഭോക്താക്കളും 125 യൂണിറ്റ് വരെയുള്ള വൈദ്യുതിക്ക് ഒന്നും നൽകേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു,” മുഖ്യമന്ത്രി കുറിച്ചു.

തുടക്കം മുതൽ തങ്ങൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുകയാണ്. സർക്കാരിന്റെ തീരുമാനം ബിഹാറിലെ 1.67 കോടി കുടുംബങ്ങൾക്ക് ഗുണകരമാകുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു. ഗാർഹിക ഉപഭോക്താക്കളുടെ സമ്മതത്തോടെ വീടുകളുടെ മുകളിലോ അടുത്തുള്ള പൊതു സ്ഥലങ്ങളിലോ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘കുതിർ ജ്യോതി’ പദ്ധതി പ്രകാരം വളരെ ദരിദ്രരായ കുടുംബങ്ങൾക്ക് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും പ്രഖ്യാപനമുണ്ട്. ഈ വർഷം ഒക്ടോബറിലോ നവംബറിലോ ആവും ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനത്തെ എല്ലാ സർക്കാർ ജോലികളിലും 35 ശതമാനം തസ്തികൾ ബിഹാറിലെ സ്ഥിര താമസക്കാരായ സ്ത്രീകൾക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് ജൂലൈ എട്ടിന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ‘സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും, തലങ്ങളിലേക്കും, തരങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമായി 35% സംവരണം ഏർപ്പെടുത്തും’ എന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം.

‘പൊതു സേവനങ്ങളിൽ എല്ലാ തലങ്ങളിലും വകുപ്പുകളിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാണ് സർക്കാരിന്റെ ശ്രമം. കൂടുതൽ സ്ത്രീകൾ തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുകയും ബിഹാറിലെ ഭരണത്തിലും ഭരണനി‍‍ർ‌വ്വഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യ’മെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തിരുന്നു. പട്നയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈകൊണ്ടത്.

സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാർ യൂത്ത് കമ്മീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. ബിഹാറിലെ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും, അവരെ പരിശീലിപ്പിക്കുന്നതിനും, അവരെ ശാക്തീകരിക്കുകയും പ്രാപ്തരാക്കുകയും ചെയ്യുന്നതിനായി ബിഹാർ യൂത്ത് കമ്മീഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചുവെന്നായിരുന്നു നിതീഷ് കുമാറിൻ്റെ പ്രഖ്യാപനം.

മഴ ശക്തമായി, സംസ്ഥാനത്ത് പ്രളയ സാധ്യത മുന്നറിയിപ്പ്; ജാഗ്രത നിർദേശം

0

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് വിവധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്. അപകടകരമായ സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും നിർദേശം നൽകിയിട്ടുണ്ട്. പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പ്.

കോഴിക്കോട്- കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ), കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ), കണ്ണൂരിലെ പെരുമ്പ (കൈതപ്രം സ്റ്റേഷൻ), കാസറഗോഡിലെ ഷിറിയ (അംഗഡിമൊഗർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ), നിലേശ്വരം (ചായോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) തുടങ്ങിയിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ്.

വയനാട്ടിലെ കബനി (മുത്തങ്ങ സ്റ്റേഷൻ), കോഴിക്കോട്ടെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), കണ്ണൂർ- അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷൻ & മെരുവമ്പായി സ്റ്റേഷൻ), കവ്വായി (വെള്ളൂർ റിവർ സ്റ്റേഷൻ), കാസറഗോഡ് ഉപ്പള (ആനക്കൽ സ്റ്റേഷൻ), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷൻ), കാര്യംക്കോട് (ഭീമനാടി സ്റ്റേഷൻ) എന്നീ തീരങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

യെമൻ തീരത്തിന് സമീപം ചെങ്കടലിൽ ഹൂതികളുടെ കപ്പലാക്രമണം; കപ്പലിലുണ്ടായിരുന്ന കായംകുളം സ്വദേശിയെ കാണാതായിട്ട് ദിവസങ്ങൾ, ഇടപെടൽ വേണമെന്ന ആവശ്യവുമായി കുടുംബം

ആലപ്പുഴ: ഹൂതി ആക്രമണത്തെത്തുടർന്ന് യെമൻ തീരത്തിന് സമീപം ചെങ്കടലിൽ മുങ്ങിയ കപ്പലിൽ ഉണ്ടായിരുന്ന മലയാളിയെ കാണാനില്ല. എന്റർനിറ്റി സി എന്ന കപ്പലിലെ ജീവനക്കാരനായിരുന്ന കായംകുളം പത്തിയൂർ സ്വദേശി അനിൽ കുമാറിനെയാണ് കാണാതായത്. സൗദിയിലെ ഇന്ത്യൻ എംബസിയാണ് ഇദ്ദേഹത്തെ കാണാതായ വിവരം നാട്ടിലുള്ള കുടുംബത്തെ അറിയിച്ചത്. അനിൽ കുമാറിനെ കണ്ടെത്താൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ആവശ്യപ്പെട്ടു.

യെമൻ തീരത്തിന് സമീപം ചെങ്കടലിൽ എന്റർനിറ്റി സി എന്ന കപ്പലിന് നേരെ ഹൂതി ആക്രമണം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് കായംകുളത്തെ വീട്ടിൽ അനിൽകുമാർ രവീന്ദ്രനെ കാണാനില്ലെന്ന വിവരം എത്തുന്നത്. രക്ഷപ്പെടാൻ കപ്പൽ നിന്ന് കടലിൽ ചാടിയവരുടെ കൂട്ടത്തിൽ അനിൽ കുമാറുമുണ്ടെന്നാണ് സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചത്. പക്ഷേ ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഹൂതികൾ ബന്ദികൾ ആക്കിയവരിൽ മലയാളികൾ ഉണ്ടോ എന്നും വിവരമില്ല. കഴിഞ്ഞ 6നാണ് അനിൽ കുമാർ അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്നും അതിന് ശേഷം യാതൊരു വിവരവുമില്ലെന്നുന്നും വീട്ടുകാർ പറഞ്ഞു.

21 പേരുണ്ടായിരുന്ന കപ്പലിൽ മലയാളികളായ രണ്ട് പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം അതിൽ ഒരാൾ അനിൽകുമാറും മറ്റൊരാൾ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനുമായിരുന്നു. അപകടത്തിന് പിന്നാലെ രക്ഷപെട്ട അഗസ്റ്റിൻ നാട്ടിൽ എത്തിയിട്ടുണ്ട്. മുൻ സൈനികനായ അനിൽ കുമാർ അഞ്ച് വർഷമായി മർച്ചന്റ് നേവിയിലാണ്. അനിൽ കുമാറിനെ കണ്ടെത്താൻ നടപടി ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി യ്ക്കും വിദേശകാര്യ മന്ത്രിക്കും കുടുംബം കത്തയച്ചു.

ഒഡിഷയിൽ നിന്ന് ട്രെയിൻമാർഗം വഴി കോഴിക്കോട്ടേക്ക്; 18 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ 18 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ അസ്റഫുൽ മണ്ഡൽ (47), മെഹദൂദ് മണ്ഡൽ (37) എന്നിവരെയാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും എസ്.ഐ എൻ. ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

എരഞ്ഞിപാലം ജങ്ഷനു സമീപം ബാഗിൽ കൊണ്ടുവന്ന 18.379 കി.ഗ്രാം കഞ്ചാവാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. ഒഡിഷയിൽനിന്നു ട്രെയിൻമാർഗം ബംഗളൂരു-മൈസൂരു വഴി കോഴിക്കോട് ഭാഗത്തേക്ക് ബസ്സിലാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. എരഞ്ഞിപ്പാലം കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വിൽപന ഉണ്ടെന്ന വിവരത്തിൽ ഡാൻസാഫ് ടീം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.

മറ്റ് ജോലികൾക്കൊന്നും പോകാതെ ലഹരി കച്ചവടത്തിനായിട്ടാണ് ഇവർ വരുന്നതെന്ന് പൊലീസ് പറഞ്ഞു. ലഹരി കച്ചവടം കഴിഞ്ഞാൽ തിരിച്ച് നാട്ടിൽ പോകുന്നതാണ് ഇവരുടെ രീതി. ജില്ലയിൽ ഇവർ ആർക്കൊക്കെയാണ് കഞ്ചാവ് വിൽപന നടത്തുന്നതെന്നുള്ള വിവരം പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ഡാൻസാഫ് ടീമിന്‍റെ നിരീക്ഷണം ശക്തമാക്കി.

ഡാൻസാഫ് ടീമിലെ എസ്.ഐ കെ. അബ്ദുറഹ്മാൻ, എ.എസ്.ഐ അനീഷ് മുസ്സേൻവീട്, എസ്.സി.പി.ഒ മാരായ കെ. അഖിലേഷ്, എം.കെ. ലതീഷ്, പി.കെ. സരുൺ കുമാർ, എൻ.കെ. ശ്രീശാന്ത്, എം. ഷിനോജ്, ടി.കെ. തൗഫീഖ്, പി. അഭിജിത്ത്, പി.കെ. ദിനീഷ്, കെ.എം. മുഹമദ്ദ് മഷ്ഹൂർ, ഇ.വി. അതുൽ, നടക്കാവ് സ്റ്റേഷനിലെ എസ്.ഐമാരായ സാബുനാഥ്, ജാക്സൺ ജോയ്, എസ്.സി.പി.ഒമാരായ രജീഷ്, ശിഹാബ്, പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

സമാനമായ മറ്റൊരു സംഭവത്തിൽ ഇന്നലെ കൊച്ചി പെരുമ്പാവൂരിൽ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിലായിരുന്നു. വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. പരിശോധനയിൽ രണ്ട് ബാഗുകളിൽ 10 ചെറിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായായിരുന്നു പരിശോധന.

എ എസ് പി ശക്തിസിംഗ് ആര്യയുടെ പ്രത്യേക അന്വേഷണ സംഘവും പെരുമ്പാവൂർ പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്നും കഞ്ചാവുമായി പെരുമ്പാവൂരിൽ എത്തിയ സംഘം വട്ടക്കാട്ടുപടിയിലെ വാടകവീട്ടിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്. പ്രതികൾ മറ്റു കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ആർക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചത് എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

നടി ആര്യയുടെ ‘കാഞ്ചീവര’ത്തിന്റെ പേരിൽ തട്ടിപ്പ്

നടി ആര്യയുടെ  ഉടമസ്ഥതയിലുള്ള ബുട്ടീക്കാണ് ‘കാഞ്ചീവരം’. കാഞ്ചീവരത്തിന്റെ പേരിൽ നടന്ന തട്ടിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.  കാഞ്ചീവരത്തിന്റെ  ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകൾ നിർമിച്ചായിരുന്നു തട്ടിപ്പ്.

15,000 രൂപയുടെ സാരി 1900 രൂപയ്ക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ബിഹാറിൽനിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിന് പിന്നാലെ ആര്യ പൊലീസിൽ പരാതി നൽകി.

ഒട്ടേറെപ്പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പണം നഷ്ടപ്പെട്ടയാൾ പറഞ്ഞപ്പോഴാണ് ആര്യ വിവരം അറിഞ്ഞത്. പൊലീസിൽ പരാതി നൽകിയതായി ആര്യ  പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധിപേരാണ് തന്നെ ദിവസേനെ വിളിച്ച് പറയുന്നതെന്നും അവർ പറയുന്നു.

കാഞ്ചീവരം എന്ന പേരിലുള്ള റീട്ടൈൽ ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകൾ നിർമിച്ചാണ് തട്ടിപ്പ്.  പതിനഞ്ചോളം പേജുകൾ റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. എന്നാൽ പത്തോളം പേജുകൾ തട്ടിപ്പുകാർ വീണ്ടും തുടങ്ങി. ഉത്തരേന്ത്യയിൽനിന്നുള്ള സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് പൊലീസ് പറയുന്നതെന്ന് ആര്യ പറഞ്ഞു

പേജിലെ വിഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകൾ നിർമിക്കുന്നത്. ബന്ധപ്പെടാനായി ഫോൺ നമ്പറുണ്ടാകും. വസ്ത്രം വാങ്ങാനായി പേജിലെ ഫോൺ നമ്പറിൽ ബന്ധപ്പെടുമ്പോൾ പണം അടയ്‌ക്കേണ്ട ക്യുആർ കോഡ് അയച്ചു കൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പർ ബ്ലോക്ക് ചെയ്യും. പണം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലാകുന്നത്.

മുഖ്യമന്ത്രി ഡൽഹിയിലെക്ക്, CPIM പിബി യോഗത്തിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലേക്ക്. ഇന്ന് ഉച്ചക്ക് 12.45ന് ഉളള വിമാനത്തിലാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് പുറപ്പെട്ടത്. സി.പി.ഐ.എം പിബി യോഗത്തിൽ പങ്കെടുക്കുന്നതിനാണ് ഡൽഹി യാത്ര. യുഎസിലെ ചികിത്സ കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.

പുലർച്ചെ 3.30നാണ് അദ്ദേഹം വിമാനമിറങ്ങിയത്. ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. കഴിഞ്ഞ അഞ്ചിനാണു മുഖ്യമന്ത്രി യുഎസിലേക്കു പുറപ്പെട്ടത്. 18നു പൊളിറ്റ്ബ്യൂറോ യോഗമുള്ളതിനാൽ ഇന്നത്തെ മന്ത്രിസഭായോഗത്തിനു പിന്നാലെ മുഖ്യമന്ത്രി ഡൽഹിക്കു തിരിക്കും.

നിപ: സംസ്ഥാനത്ത് 723 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍; രോഗം സംശയിക്കുന്നയാളുടെ റൂട്ട് മാപ്പ് തയാറാക്കി

പാലക്കാട് മരണപ്പെട്ടയാളുടെ മകന് പ്രാഥമിക പരിശോധനയില്‍ നിപ സംശയമുണ്ടായതോടെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സംശയിച്ചത്. തുടര്‍പരിശോധന നടത്തും. സമ്പര്‍ക്ക പട്ടികയിലുള്ള ഇദ്ദേഹം ഐസൊലേഷനില്‍ ആയിരുന്നു. ഫാമിലി ട്രീ തയാറാക്കിയിട്ടുണ്ട്. ആവശ്യമായ എല്ലാവര്‍ക്കും മാനസിക പിന്തുണ ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

വിവിധ ജില്ലകളിലായി 723 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 51 പേരാണ് പുതുതായി നിപ സംശയിക്കുന്നയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പാലക്കാട് 394, മലപ്പുറം 212, കോഴിക്കോട് 114, എറണാകുളം 2, തൃശൂര്‍ 1 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ട്. മലപ്പുറത്ത് ഇതുവരെ 84 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 7 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് 38 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 142 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും; മകളുടെ സംസ്‌കാരം ദുബായില്‍; ചര്‍ച്ചയില്‍ തീരുമാനം

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയില്‍ ആണ് തീരുമാനം.

കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യത്തിലുണ്ടായ അനിശ്ചിതത്വങ്ങള്‍ ആണ് ഇതോടെ അവസാനിച്ചത്. കുഞ്ഞിന്റെ മൃതദേഹം ദുബായില്‍ തന്നെ സംസ്‌കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടു.

കോണ്‍സുലേറ്റില്‍ വിപഞ്ചികയുടെ മാതാവ് ശൈലജയും നിതീഷിന്റെ ബന്ധുക്കളുമായി ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നതിലാണ് ഈ ചര്‍ച്ചയിലും നിതീഷും ബന്ധുക്കളും ഉറച്ചു നിന്നത്. തുടര്‍ന്ന് വിപഞ്ചികയുടെ കുടുംബം വിഷയത്തില്‍ സമ്മതമറിയിക്കുകയായിരുന്നു.

വിപഞ്ചികയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വിവരം. നാളെയോ മറ്റന്നാളോ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും. കുഞ്ഞിന്റെ സംസ്‌കാരം ഇന്നുതന്നെ നടന്നേക്കും.

കൊല്ലത്ത് സ്കൂളിൽ നിന്ന് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; അന്വേഷിക്കാൻ ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.

രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്.

കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. എന്നാല്‍ ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നത് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലും കെട്ടിടത്തിലേക്ക് ഏറെ താഴ്ന്ന് അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ കണ്ടെത്തി മാറ്റിസ്ഥാപിക്കാത്തതിന് വലിയ വിമര്‍ശനങ്ങളാണ് നാട്ടുകാരും രക്ഷിതാക്കളും ഉയര്‍ത്തുന്നത്.

കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബി വിശദമായ അന്വേഷണം നടത്തും. മൂന്ന് മണിയോടെ റിപ്പോർട്ട് ലഭിക്കുമെന്നും റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവം രണ്ട് ഏജൻസികൾ അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ഇലക്ട്രിക്കൽ സർകിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർക്കും വൈദ്യുതി വകുപ്പ് മന്ത്രി നിർദേശം നൽകി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ സ്വതന്ത്ര അന്വേഷണമാണ് നടത്തുക.

അതേസമയം കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.

രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. എന്നാല്‍ ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നത് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലും കെട്ടിടത്തിലേക്ക് ഏറെ താഴ്ന്ന് അപകടാവസ്ഥയില്‍ കിടക്കുന്ന വൈദ്യുതി ലൈന്‍ കണ്ടെത്തി മാറ്റിസ്ഥാപിക്കാത്തതിന് വലിയ വിമര്‍ശനങ്ങളാണ് നാട്ടുകാരും രക്ഷിതാക്കളും ഉയര്‍ത്തുന്നത്.