അങ്ങനെ പറയരുതായിരുന്നു’; വിവാദ പരാമര്‍ശത്തിൽ തിരുത്തുമായി മന്ത്രി ജെ ചിഞ്ചു

കൊല്ലം: സ്‌കൂളില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമര്‍ശത്തിൽ തിരുത്തുമായി മന്ത്രി ജെ ചിഞ്ചു റാണി രംഗത്ത്. പരാമര്‍ശം വേണ്ടിയിരുന്നില്ലെന്നും അങ്ങനെ പറയരുതായിരുന്നുവെന്നുമാണ് മന്ത്രി പ്രതികരിച്ചത്.

മരിച്ച പതിമൂന്നുകാരന്‍ മിഥുവിന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുഞ്ഞ് ഷെഡ്ഡിന്റെ മുകളില്‍ കയറിയെന്നത് യാഥാര്‍ത്ഥ്യമാണ്. വന്നപ്പോള്‍ അവിടെ സൂംബ നടക്കുകയായിരുന്നു. അപ്പോള്‍ പങ്കാളിയായെന്നേയുള്ളൂ.വിവരം അറിഞ്ഞതേയുണ്ടായിരുന്നുള്ളൂവെന്നും ചിഞ്ചുറാണി വ്യക്തമാക്കി.

‘കുപ്പി’പ്പാലുമായി മിൽമ എത്തുന്നു

തിരുവനന്തപുരം: കുപ്പിപ്പാലുമായി മിൽമ എത്തുന്നു. ആദ്യമായാണ് മിൽമ കവർ പാലിനൊപ്പം കുപ്പിയിലടച്ച പാൽ ഉപഭോക്താക്കളിലേക്ക്‌ എത്തിക്കുന്നത്.

സ്വകാര്യകമ്പനികൾ നിലവിൽ കുപ്പിപ്പാൽ വിൽക്കുന്നുണ്ട്. മത്സരം കടുത്തതോടെയാണ് മിൽമയും കുപ്പിപ്പാലുമായി രംഗത്തെത്തുന്നത് എന്നാണ് വിവരം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം മേഖലാ യൂണിയനാണ് പദ്ധതി നടപ്പാക്കുക. 10,000 ലിറ്റർ കുപ്പിപ്പാൽ നിത്യേന വിൽക്കാനാണ് മിൽമ ലക്ഷ്യമിടുന്നത്.

ഉയർന്ന ഗുണമേന്മയുള്ള പുനരുപയോഗിക്കാവുന്ന ഒരു ലിറ്ററിന്‍റെ പ്ലാസ്റ്റിക് കുപ്പിയിലാണ് പാൽ എത്തിക്കുക. കുപ്പി തുറന്ന് ഉപയോഗിച്ച ശേഷം അവശേഷിക്കുന്നത് മൂന്ന് ദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാനും സാധിക്കുന്ന തരത്തിലാണ് വിപണനം. കുപ്പിപ്പാലിന് 60 രൂപയ്ക്ക് മുകളിലാകും വിലയെന്നാണ് സൂചന.

സംസ്ഥാനത്ത് കത്തി കയറി വെളിച്ചെണ്ണ വില; ലിറ്ററിന് വില 500 കടന്നു

കത്തി കയറി വെളിച്ചെണ്ണ വില. സംസ്ഥാനത്ത് ഇപ്പോൾ വെളിച്ചെണ്ണയുടെ വില സര്‍വകാല റെക്കോഡിലെത്തി  എന്നാണ് ലഭിക്കുന്ന വിവരം. ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് 529 രൂപയാണ് വില. മറ്റ് ബ്രാന്‍ഡുകളുടെ വില 500ന് തൊട്ടടുത്ത് എത്തി നില്‍ക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.

അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ മൊത്തം വില ഇരട്ടിയില്‍ അധികം വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഓണം അടുത്ത് വരുമ്പോൾ വെളിച്ചെണ്ണയുടെ വില ഇനിയും ഉയരുമോയെന്നതാണ് പ്രധാന ആശങ്ക.

എന്നാൽ കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ തേങ്ങയുടെ ഉത്പാദനം കുറഞ്ഞതും കേരളത്തില്‍ നാളികേരത്തിന്റെ ഇറക്കുമതിയിലെ ഇടിവും വെളിച്ചെണ്ണ വില വര്‍ദ്ധിക്കാനുള്ള കാരണമായി എന്നാണ് പുറത്തു വരുന്ന വിവരം. ഈ വര്‍ഷം തുടക്കത്തില്‍ ഒരു കിലോ നാളികേരത്തിന് 33 രൂപയായിരുന്നു വില. എന്നാല്‍ നിലവില്‍ കിലോയ്ക്ക് വില 100 രൂപയോട് അടുക്കുകയാണ്.

തിരിച്ചു പറക്കാൻ റെഡി; അനുമതി ലഭിച്ചാൽ ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 അടുത്തയാഴ്ച മടങ്ങും

തിരുവനന്തപുരം: സാങ്കേതിക തകരാറുകൾ പരിഹരിച്ചു ഒരുമാസമായി തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്-35 അടുത്തയാഴ്ച കേരളം വിടുമെന്ന് റിപ്പോർട്ട്. ബ്രിട്ടണിലെ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാലുടൻ വിമാനം അടുത്തയാഴ്ച ഇവിടെനിന്നും തിരിച്ച് പറക്കും എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇതിന് മുന്നോടിയായി പരീക്ഷണ പറക്കലിനുള്ള അനുമതിക്കായുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകളാണ് ആദ്യം പരിഹരിച്ചത്. തുടർന്ന് വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്നു പുറത്തിറക്കി എൻജിന്റെ ക്ഷമത പരിശോധിച്ച് ഉറപ്പാക്കുകയായിരുന്നു.

ഇന്ധനക്കുറവുണ്ടായതിനെത്തുടർന്നാണ് ജൂൺ 14-ന് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകൾ കണ്ടതോടെ മടക്കം പ്രതിസന്ധിയിലാവുകയായിരുന്നു. 33 ദിവസത്തേക്കായി 9 ലക്ഷത്തോളം രൂപയാണ് വാടകയിനത്തിൽ മാത്രം എഫ് 35 തിരുവനന്തപുരം വിമാനത്താവളത്തിന് നൽകേണ്ടി വരിക എന്നാണ് കണക്കുകൾ.

മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി

കൊല്ലം: കൊല്ലത്തെ സ്കൂളിൽ ഷോക്കടിച്ച് മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

മരണത്തിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും വലിയ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക. പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ്‌ ആൻഡ് ഗൈഡ്സ്‌ സംസ്ഥാന പ്രസിഡണ്ട്.

തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ർത്ഥിയായ മിഥുൻ (13) ആണ് ഇന്ന് സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കടിച്ച് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നി‍ർമ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണപ്പോൾ എടുക്കാനായി കയറിയതായിരുന്നു കുട്ടി.

കാൽ തെന്നി വീഴാൻ പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിച്ചതോടെ ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

നാളെ KSU, ABVP വിദ്യാഭ്യാസ ബന്ദ്

കൊല്ലം: തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ കൊല്ലം ജില്ലയിൽ നാളെ ABVP, KSU വിദ്യാഭ്യാസ ബന്ദ്.

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.

കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി ലൈൻ ഉയർത്താത്തത് ഒരേപോലെ സ്കൂൾ അധികൃതരുടെയും കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും വീഴ്ചയാണ്.

വകുപ്പുകൾ തമ്മിൽ പഴിചാരുന്നത് അപഹാസ്യമാണ്. പൊതു വിദ്യാഭ്യാസ മേഖലയിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും അനുകൂല സമീപനം സ്വീകരിക്കുന്ന വിദ്യാഭ്യസ മന്ത്രി ഈ സംഭവത്തിൽ കേരള പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക്കാണെന്ന് വിദ്യാഭ്യാസ മന്ത്രി അവകാശവാദമുന്നയിക്കുമ്പോൾ മറുവശത്ത് വിദ്യാർത്ഥികൾ പാമ്പ് കടിച്ചും ഷോക്കേറ്റും കൊല്ലപ്പെടുന്നത് മന്ത്രി കൺതുറന്ന് കാണണം, ശക്തമായ നടപടികളാണ് ആവശ്യം, ആശ്വാസവാക്കുകളും സോഷ്യൽമീഡിയ ഗിമ്മിക്കുകളുമല്ല.

മിഥുൻ്റെ മരണത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് ആഹ്വാനം ചെയ്തതായും പ്രസ്താവനയിൽ പറഞ്ഞു.

മിഥുൻ്റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

കൊല്ലം: തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മറ്റെല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു. അപകടകാരണം സർക്കാർ വിശദമായി പരിശോധിക്കും.

മേലിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

യൂലിയ സ്വിറിഡെങ്കോ ഉക്രെയ്‌ന്റെ പുതിയ പ്രധാനമന്ത്രി

കീവ്: ധനകാര്യ മന്ത്രി യൂലിയ സ്വിറിഡെങ്കോയെ ഉക്രെയ്‌ന്റെ പുതിയ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുഎസ്-ഉക്രെയ്ന്‍ ധാതു ഉടമ്പടി ചര്‍ച്ചകളില്‍ ഉക്രെയ്ന്‍ പക്ഷത്തെ നയിച്ചത് യൂലിയയായിരുന്നു. കഴിഞ്ഞ ദിവസം രാജിവെച്ച ഡെനിസ് ഷ്മിഹാലിന് പകരമാണ് യൂലിയ നിയമിതയാകുന്നത്.

2020 മാര്‍ച്ച് നാലിന് അധികാരമേറ്റ ഡെനിസ് ഷ്മിഹാല്‍ അഞ്ച് വര്‍ഷത്തിലേറെക്കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ചു. കാബിനറ്റ് പുനസംഘടനയില്‍ അദ്ദേഹം പ്രതിരോധ മന്ത്രി സ്ഥാനത്തെത്തുമെന്നാണ് സൂചന.

റഷ്യയുമായി ദീര്‍ഘകാലമായി തുടരുന്ന യുദ്ധത്തില്‍ പരിക്ഷീണിതമായ രാജ്യത്തെ ഊര്‍ജ്ജസ്വലമാക്കുന്നതിനും ആഭ്യന്തര ആയുധ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി പ്രസിഡന്റ് സെലെന്‍സ്‌കി കാബിനറ്റ് പുനഃസംഘടിപ്പിച്ചു വരികയാണ്. മന്ത്രിമാരുടെ നിരയില്‍ കാര്യമായ മാറ്റങ്ങളാണ് സംഭവിക്കുന്നത്.

‘പ്രെറ്റി ലിറ്റിൽ ബേബി’ ഗായിക കോണി ഫ്രാൻസിസ് വിടവാങ്ങി

പ്രെറ്റി ലിറ്റിൽ ബേബി’ ഗാനം ആലപിച്ച അമേരിക്കൻ ഗായികയും നടിയുമായ കോണി ഫ്രാൻസിസ് അന്തരിച്ചു.

കോണി ഫ്രാൻസിസിന്റെ മാനേജറും ദീർഘകാല സുഹൃത്തുമായ റോൺ റോബർട്സാണ് ഫേസ്ബുക്കിലൂടെ മരണവിവരം ലോകത്തെ അറിയിച്ചത്. 87 വയസായിരുന്നു.

മരണകാരണം വ്യക്തമല്ലെങ്കിലും ജൂലൈയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നിരവധി വൈദ്യപരിശോധനകൾക്ക് വിധേയയായതായും കോണി തന്നെ സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു.

1950കളിൽ പുറത്തുവന്ന ‘ഹൂ ഈസ് സോറി നൗ’ എന്ന ഗാനത്തിലൂടെയാണ് കോണി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബിൽബോർഡ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തിയ ആദ്യത്തെ സോളോ വനിതാ ഗായികയായിരുന്നു കോണി.

‘മൈ ഹാർട്ട് ഹാസ് എ മൈൻഡ് ഓഫ് ഇറ്റ്സ് ഓൺ’, ‘ഡോണ്ട് ബ്രേക് എ ഹാർട്ട് ദാറ്റ് ലൗസ് യൂ’, എവരിബഡി ഈസ് സംബഡീസ് ഫൂൾ’ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയമായ ഗാനങ്ങൾ. റീലുകളിലൂടെ അടുത്തകാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ട ഗാനമാണ് ‘പ്രെറ്റി ലിറ്റിൽ ബേബി’.

നിപ: മണ്ണാര്‍ക്കാട് താലൂക്കില്‍ മാസ്‌ക് നിര്‍ബന്ധം, ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

പാലക്കാട്: മണ്ണാര്‍ക്കാട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ താലൂക്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. വര്‍ക്ക് ഫ്രം ഹോം സാധ്യമല്ലാത്ത ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക അവധി നല്‍കും.

ഇതുസംബന്ധിച്ച പാലക്കാട് ജില്ലാ കളക്ടര്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തയച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകളിലെയും കോളേജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏര്‍പ്പെടുത്തും.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന കണ്ടെയ്ന്‍മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്കും ഇനി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആയിരിക്കും.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകന് നിപ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധയിലാണ് നിപ പോസിറ്റീവായത്. മരിച്ച വ്യക്തിയോടെപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്.