കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടിയതായി റിപ്പോർട്ട്. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ കണ്ടെത്തിയത്. സൂപ്രണ്ടിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് എഐസിസി

ഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നിര്‍ദേശം നല്‍കി എഐസിസി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയതിന് പിന്നാലെയാണ് തീരുമാനം.

അതേസമയം നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇസ്രയേലിൽ വാഹനാപകടം; മലയാളി ‌യുവതിക്ക് ദാരുണാന്ത്യം

0

പാലാ: ഇസ്രയേലിൽ കാറപടകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. പുതുവേലി പുതുശേരിൽ രാജേഷിന്റെ ഭാര്യ രൂപ (41) ആണ് മരിച്ചത്. ഇസ്രയേലിലെ അഷ്ഗാമിലുണ്ടായ വാഹനാപകടത്തിലാണ് രൂപ മരിച്ചത്. ഇസ്രയേലിൽ ഹോം നഴ്സായി ജോലിനോക്കുകയായിരുന്നു രൂപ.

രോഗിയുമായി പോയ കാർ മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം. രോഗിയുടെ മകളാണു കാർ ഓടിച്ചിരുന്നത്. കാറിലുണ്ടായിരുന്ന രൂപക്ക് ​ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രോഗി പരുക്കുകളോടെ ആശുപത്രിയിലാണ്. ‌രണ്ടു വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന രൂപ എട്ടു മാസം മുൻപാണു നാട്ടിലെത്തി മടങ്ങിയത്. സംസ്കാരം പിന്നീട്.

ചക്കാമ്പുഴ മഞ്ഞപ്പിള്ളിൽ രാമൻ-രുഗ്മിണി ദമ്പതികളുടെ മകളാണ്. ഭർത്താവ് രാജേഷ് കെട്ടിടനിർമാണത്തൊഴിലാളിയാണ്. മക്കൾ: പാർവതി (ജർമനി), ധനുഷ് (പ്ലസ് വൺ വിദ്യാർഥി).

ഇന്ന് നിരത്തിലേക്കെത്തുക കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ; മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും

0

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ 143 പുതിയ ബസുകൾ ഇന്നുമുതൽ സർവീസിനെത്തുന്നു. ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ ബസുകളുടെ ഫ്ലാ​ഗ് ഓഫ് കർമ്മം നിർവഹിക്കും. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ വെച്ച് കെഎസ്ആർടിസിയിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും പിണറായി വിജയൻ നിർവഹിക്കും.

കെഎസ്ആർടിസിയുടെ സ്റ്റുഡൻസ് ട്രാവൽ കാർഡ് പ്രകാശനവും വിതരണോദ്ഘാടനവും പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. വിപുലീകരിച്ച കൊറിയർ മാനേജ്മെൻ്റ് സംവിധാനവും ഇ – സുതാര്യം ബാർകോഡ് അധിഷ്ഠിത സംവിധാനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ ദിവസം കളർഫുൾ ആക്കണമെന്നാവശ്യപ്പെട്ട് ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ രം​ഗത്തെത്തി. ‘അപ്പോൾ എങ്ങനെയാ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഏറ്റവും പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുന്ന ഇന്നത്തെ ദിവസം അങ്ങ് കളർ ഫുൾ ആക്കുകയെല്ലേ’ എന്നായിരുന്നു മന്ത്രി ഗണേഷ് കുമാറിൻറെ വാക്കുകൾ.

എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ തുടങ്ങി വിവിധ ശ്രേണികളിലുള്ള ബസുകൾ ആണ് പുതുതായി എത്തുന്നത്. ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് സർവീസ് നടത്തുന്നവയാണ് ഫാസ്റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ. നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. അത്യാധുനിക സൗകര്യങ്ങളും ഉയർന്ന നിലവാരവും സുരക്ഷാ സംവിധാനങ്ങളും പുതിയ ബസുകളിലുണ്ട്.

ഹമാസ് അംഗീകരിച്ച വെടിനിർത്തൽ നിർദ്ദേശം തള്ളി ഇസ്രയേൽ; ഗാസ പൂർണമായും കീഴടക്കാൻ സൈന്യം നീക്കം തുടങ്ങി; അരലക്ഷം റിസർവ് സൈനികരെ റിക്രൂട്ട് ചെയ്യാനും നീക്കം

0

ജറുസലേം: വെടിനിർത്തലിന് തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടും ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റി പൂർണമായും പിടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് ഇസ്രയേൽ സൈന്യവും ഭരണകൂടവും നീക്കം നടത്തുന്നത്. ഗാസയെ പൂർണമായി കീഴടക്കുന്നതിന് മുന്നോടിയായി സൈന്യത്തിന്റെ അം​ഗബലം കൂട്ടാനൊരുങ്ങുകയാണ് ഇസ്രയേൽ. അമ്പതിനായിരം ആളുകളെ കൂടി സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാനാണ് നീക്കം. ഇവരെ റിസർവ് സൈനികരായി നിലനിർത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗാസയിൽ വെടിനിർത്താനും ബന്ദികളെ മോചിപ്പിക്കാനും തയാറെന്ന ഹമാസ് നിർദേശത്തിൽ ലോകം വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും ഇസ്രായേൽ അത് തള്ളുകയായിരുന്നു. മധ്യസ്ഥരായ ഈജിപ്ത്, ഖത്തർ രാജ്യങ്ങൾ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഒരു മാറ്റവും കൂടാതെ ഹമാസ് അംഗീകരിച്ചിരുന്നു. എന്നാൽ, വെടിനിർത്തില്ലെന്നും ഗാസയിൽ ആക്രമണം തുടരുമെന്നും ഇസ്രായേൽ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഇപ്പോൾ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് സമ്മർദ്ദത്തിൽ ആണെന്നും ഗാസ പൂർണ്ണമായി പിടിക്കുമെന്നും നെതന്യാഹു പറയുന്നു.

​ഗാസ സിറ്റി പിടിച്ചെടുക്കാൻ സമ​ഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്താണ് ഇസ്രയേലിന്റെ നീക്കം. ഹമാസ് ഇപ്പോഴും സജീവമായി നിലനിൽക്കുന്ന മേഖലകളിൽ സൈനിക നടപടി കൂടുതൽ ശക്തമാക്കും. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലാണ് ഹമാസ് ഇപ്പോഴും സജീവമായുള്ളത്. അതുകൊണ്ട് തന്നെ ഇസ്രയേലിന് ഇത്തരം പ്രദേശങ്ങളിലെ സൈനിക നീക്കം വെല്ലുവിളി നിറഞ്ഞതാകും. അതേസമയം, ഗാസ കീഴടക്കലിനുള്ള മുന്നൊരുക്കം നിലവിൽ യുദ്ധഭൂമിയിലുള്ള ഇസ്രയേൽ സേന തുടങ്ങിക്കഴിഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; വയനാട് പുനരധിവാസത്തിനായി 10 കോടി രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി

0

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നൽകി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഉരുൾപൊട്ടലിൽ തകർന്ന വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുന്നതിനാണ് സഹായം നൽകിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് യൂസഫലി കൈമാറിയത്.

വയനാട് ദുരന്ത ബാധിതർക്കായി ആദ്യഘട്ടത്തിൽ 5 കോടി രൂപ കഴിഞ്ഞ ആഗസ്തിൽ യൂസഫലി നൽകിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്കായി ഉയരുന്ന ടൗൺഷിപ്പ്‌ നിർമാണത്തിന് ഉൾപ്പടെ വേ​ഗത പകരുന്നതാണ് ധനസഹായം. ഉരുൾപൊട്ടൽ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്.

നേരത്തെ ഇൻഫോപാർക്ക് ഫേസ്-2 ൽ 500 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദമാക്കിയിരുന്നു. കൊച്ചിയിൽ വെച്ച് നടന്ന ലുലു ഗ്രൂപ്പിന്‍റെ ഐടി ട്വിൻ ടവർ ഉദ്‌ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി ഇക്കാര്യം ലുലു ചെയര്‍മാൻ അറിയിച്ചത്. മൂന്നര ഏക്കറിൽ ഒമ്പതര ലക്ഷം സ്‌ക്വയർഫീറ്റ് വരുന്ന ഒരു ഐടി ടവറിന്‍റെ രൂപത്തിലായിരിക്കും ഈ നിക്ഷേപം നടത്തുകയെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

നട്ടെല്ലില്ലാത്ത കലാകാരന്മാരുടെ ഭാവി ഇതാണ്; എഐ സിനിമയെ  വിമര്‍ശിച്ച് അനുരാഗ് കശ്യപ്

വിജയ് സുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തിലുള്ള കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്‌വര്‍ക്ക്, ആദ്യ എഐ നിര്‍മിത ചിത്രമായ ചിരഞ്ജീവി ഹനുമാന്‍ – ദി എറ്റേണലിനെതിരെ സംവിധായകന്‍ അനുരാഗ് കശ്യപ് .

“വിജയ് സുബ്രഹ്‌മണ്യത്തിന് അഭിനന്ദനങ്ങള്‍. കലാകാരന്മാരെയും എഴുത്തുകാരെയും സംവിധായകരെയും പ്രതിനിധീകരിക്കുന്ന കളക്ടീവ് ആര്‍ട്ടിസ്റ്റ് നെറ്റ്‌വര്‍ക്കിന് നേതൃത്വം നല്‍കുന്ന വ്യക്തി ഇതാ ഇപ്പോള്‍ എഐ നിര്‍മിച്ച ഒരു സിനിമ അവതരിപ്പിക്കുന്നു.

ഇത്തരം ഏജന്‍സികള്‍ക്കെല്ലാം പണം സമ്പാദിക്കുക എന്നതില്‍ മാത്രമാണ് താല്‍പര്യം. അതുകൊണ്ട് തന്നെ അവര്‍ പൂര്‍ണമായും എഐയിലേക്ക് പോകുന്നു”, അനുരാഗ് കശ്യപ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏതൊരു നടനും അല്ലെങ്കില്‍ സ്വയം കലാകാരന്‍ എന്ന് വിളിക്കുന്ന നട്ടെല്ലുള്ള ആരാണെങ്കിലും ഈ എഐ സിനിമ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുകയോ ഏജന്‍സി വിടുകയോ ചെയ്യണം. ഹിന്ദി ചലച്ചിത്ര മേഖലയിലെ നട്ടെല്ലില്ലാത്തവരും ഭീരുക്കളുമായ കലാകാരന്മാരുടെ ഭാവി ഇതാണ്. നിങ്ങള്‍ ചെയ്തത് വളരെ നന്നായി വിജയ് സുബ്രഹ്‌മണ്യം. നാണക്കേട് തോന്നുന്നു”, അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

പ്രൊഡക്ഷന്‍ ഹൗസായ അബുണ്ടാന്റിയ എന്റര്‍ടെയിന്‍മെന്റും ഈ എഐ ചിത്രത്തിന്റെ നിര്‍മാതാക്കളാണ്. “ചിരഞ്ജീവി ഹനുമാന്‍ – ദി എറ്റേണല്‍ എന്ന കാലാതീതമായ കഥ ആദ്യമായി മെയ്ഡ് ഇന്‍ എഐ, മെയിഡ് ഇന്‍ ഇന്ത്യ അവതാരത്തില്‍ തിയേറ്ററുകളില്‍ എത്തിക്കുന്നതില്‍ അഭിമാനവും ബഹുമാനവും തോന്നുന്നു. നമ്മുടെ സംസ്‌കാരത്തോടും പൈതൃകത്തോടും ചരിത്രത്തോടും ഉള്ള ആദരവോടെ 2026ലെ ഹനുമാന്‍ ജയന്തി ദിനത്തില്‍ ഈ നൂതന ദൃശ്യം തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഞങ്ങള്‍ ഒരുങ്ങുന്നു”, എന്നാണ് നിര്‍മാതാക്കള്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.

സംവിധായകന്‍ വിക്രമാദിത്യ മോട്‌വാനെയും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് വിമര്‍ശനം അറിയിച്ചു. “അങ്ങനെ ഇത് ആരംഭിക്കുന്നു. മെയ്ഡ് ഇന്‍ എഐ ആകുമ്പോള്‍ എഴുത്തുകാരെയും സംവിധായകരെയും ആര്‍ക്കാണ് വേണ്ടത്?”, എന്നാണ് അദ്ദേഹം കുറിച്ചത്.

മകളുടെ കൈപ്പിടിച്ച് കതിർ മണ്ഡപത്തിലേക്ക്; ആര്യ ബഡായി വിവാഹിതയായി

ആര്യ ബഡായിയും സിബിൻ ബെഞ്ചമിനും വിവാഹിതരായി. ഏറെ നാളത്തെ സൗഹൃദം ആണ് ജീവിതകാലം നീണ്ട യാത്രക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

വളരെ പ്രൈവറ്റായി നടന്ന ചടങ്ങിൽ വെച്ച് ഹിന്ദു ആചാരപ്രകാരം സിബിൻ ആര്യയെ താലി ചാർത്തി സ്വന്തമാക്കി. എല്ലാത്തിനും ചുക്കാൻ പിടിച്ച് ആര്യയുടെ മകൾ ഖുഷി എന്ന റോയയും ഉണ്ടായിരുന്നു.

കതിർമണ്ഡപത്തിലേക്ക് ആര്യയെ കൈപിടിച്ച് കൂട്ടികൊണ്ടുവന്നത് മകൾ തന്നെയാണ്. ഫെയറിടെയ്ൽ വെഡ്ഡിങ് എന്നാണ് ആര്യ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ വിശേഷിപ്പിച്ചത്.

വർഷങ്ങളായി ആര്യയുടെ അടുത്ത സുഹൃത്താണ് സിബിൻ. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. കഴിഞ്ഞ മേയ് മാസത്തിലാണ് ആര്യയും സിബിനും തങ്ങൾ വിവാഹിതരാവാൻ പോവുന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അനൗൺസ് ചെയ്തത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്.

മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു; നീക്കം സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെ

സുപ്രീംകോടതിയില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അറ്റകുറ്റപ്പണി ആരംഭിച്ചു. പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവെച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരി വച്ചതിന് പിന്നാലെയാണ് നടപടി. ചാലക്കുടി പേരാമ്പ്രയിലാണ് സര്‍വീസ് റോഡിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത്.അപ്രോച്ച് റോഡുകള്‍ ഇരുഭാഗവും ടാര്‍ ചെയ്ത് സുഗമമായ രീതിയില്‍ യാത്ര സൗകര്യം ഒരുക്കുക എന്നതാണ് കരാര്‍ കമ്പനി ലക്ഷ്യം വെക്കുന്നത്.

പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞതിനെതിരായ അപ്പീല്‍ സുപ്രിംകോടതി ഇന്നലെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പൗരന്മാരുടെ ദുരവസ്ഥയിലാണ് തങ്ങള്‍ക്ക് ആശങ്കയെന്ന് കോടതി പറഞ്ഞു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും അപ്പീല്‍ നല്‍കിയത്.

റോഡിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു.

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്‍; ലോക്സഭയില് അവതരിപ്പിച്ച് അമിത്ഷാ; എതിര്‍ത്ത് പ്രതിപക്ഷം

അഞ്ചു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി മുപ്പത് ദിവസം തടവില്‍ കഴിയേണ്ടി വരുന്ന മന്ത്രിമാരെ നീക്കം ചെയ്യാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബില്‍ അവതരണം.

ആഭ്യന്തര മന്ത്രിക്ക് നേരെ തൃണമൂൽ അംഗങ്ങൾ ബിൽ കീറിയെറിഞ്ഞു. ബില്ല് പ്രതിപക്ഷത്തെ ലക്ഷ്യം വച്ചാണ് എന്ന കെ സി വേണുഗോപാല്‍ പറഞ്ഞു. ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കാനാണ് ബില്ലെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികതയ്ക്ക് വേണ്ടിയാണ് ബില്ല് എന്നാണ് അവകാശപ്പെടുന്നത്. ധാര്‍മികതയാണ് വിഷയമെങ്കില്‍ അമിത് എങ്ങനെ ആഭ്യന്തരമന്ത്രിയാകും ? – കെ സി വേണുഗോപാല്‍ ചോദിച്ചു.

ബില്ലിനെ എതിര്‍ത്ത സമാജവാദി പാര്‍ട്ടി അംഗം ധര്‍മ്മേന്ദ്ര യാദവും രംഗത്തെത്തി. ഇത്തരത്തില്‍ ഒരു ഭരണഘടന ഭേദഗതി ബില്ല് കൊണ്ടുവരേണ്ടതിന്റെ അടിയന്തര സാഹചര്യമെന്തെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി ചോദിച്ചു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കമെന്ന് ഒവൈസി പറഞ്ഞു. ഭരണഘടനയെ തകര്‍ക്കുന്ന ബില്ലെന്ന് മനീഷ് തിവാരിയും വ്യക്തമാക്കി. പ്രതിഷേധം ശക്തമായതോടെ ബില്‍ ജെപിസിക്ക് വിടാമെന്ന് അമിത്ഷാ പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് സഭ മൂന്ന് മണിവരെ പിരിഞ്ഞു.

അഞ്ച് വര്‍ഷമെങ്കിലും തടവു ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റിലാകുന്ന മന്ത്രിമാര്‍ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടി വന്നാല്‍ സ്ഥാനം നഷ്ടപ്പെടുന്ന നിര്‍ണായക ഭേദഗതി ബില്ലുകള്‍ ആണ് അമിത്ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കും, മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിക്കും വരെ ബില്‍ ബാധകമാകും. നാല് സുപ്രധാനബില്ലുകളാണ് ലോക് സഭയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീര്‍ പുനഃസംഘടനാ ബില്ലുമാണ് അമിത് ഷാ അവതരിപ്പിച്ചത്.

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചു. വോട്ടുകൊള്ള ആരോപണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ബില്ലുകള്‍ കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍; അപാകതയൊന്നും കാണുന്നില്ലെന്ന് ശശി തരൂര്‍

അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കാനുള്ള ബില്ലിനെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബില്ലില്‍ താന്‍ തെറ്റ് കാണുന്നില്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ശശി തരൂര്‍ പറഞ്ഞു. ബില്ലിനെ കോണ്‍ഗ്രസ് തുറന്നെതിര്‍ക്കുമ്പോഴാണ് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായി വീണ്ടും അഭിപ്രായ പ്രകടനവുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചത് ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയതിന് ശേഷമാണ് വീണ്ടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാട് തരൂര്‍ വ്യക്തമാക്കിയിരിക്കുന്നത്. 30 ദിവസം ജയിലില്‍ കിടന്നവര്‍ക്ക് മന്ത്രി സ്ഥാനത്ത് തുടരാനാകുമോ എന്നും ഇത് സാമാന്യയുക്തിയല്ലേ എന്നുമാണ് തരൂര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചത്. ബില്ലില്‍ എന്താണ് അപാകതയെന്നും ശശി തരൂര്‍ ചോദിച്ചു. പൈശാചികമെന്നും കാടത്ത ബില്ലെന്നും പ്രിയങ്കാ ഗാന്ധിയും കെ സി വേണുഗോപാലും ഉള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ച ബില്ലിനാണ് ശശി തരൂര്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.

ഒരുമാസത്തിലധികം കസ്റ്റഡിയിലായാല്‍ മന്ത്രിമാര്‍ക്ക് സ്ഥാനംനഷ്ടമാകുമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതില്‍ തടസമില്ല.