രാഹുലിന്റെ എംഎൽഎ സ്ഥാനം തെറിക്കുമോ?

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനവും തെറിച്ചേക്കും.  രാഹുൽ  എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണു പാർട്ടിയുടെ ഇപ്പോഴത്തെ നിലപാട്.

എന്നാൽ ഓരോ ദിവസം കഴിയുംതോറും രാഹുലിനെതിരെ പുതിയ പുതിയ തെളിവുകൾ വരുന്നതോടെ പാർട്ടിയും പ്രതിരോധത്തിലാകുകയാണ്. ഇപ്പോഴത്തെ സ്ഥിതി  വഷളായാൽ കോൺഗ്രസ് നേതൃത്വം രാഹുലിന്റെ  രാജി ആവശ്യപ്പെട്ടേക്കും,

ഇതിനിടെ രാഹു‍ൽ മാങ്കൂട്ടത്തി‍ൽ എംഎ‍ൽഎയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്.

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചെങ്കിലും എംഎൽഎ സ്ഥാനം രാജി വെക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപി അടക്കമുള്ള സംഘടനകളുടെ തീരുമാനം. രാഹുലിന്റേതായി പുറത്തു വന്നുകൊണ്ടിരിക്കുന്ന ചാറ്റുകളും സംഭാഷണങ്ങളും നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കം പല നേതാക്കളും കടുത്ത രോഷത്തിലാണ്. അവസരങ്ങൾ നൽകിയ പാർട്ടിയോടും സമൂഹത്തോടും ഉത്തരവാദിത്തം പുലർത്തുന്നതിൽ രാഹുൽ പരാജയപ്പെട്ടെന്ന നിഗമനത്തിലാണ് നേതൃത്വം. 

കൊല്ലത്തിനെതിരെ അദാണി ട്രിവാൺഡ്രം റോയൽസിന് ത്രസിപ്പിക്കുന്ന ജയം

0

തിരുവനന്തപുരം : കെസിഎല്ലിൽ കൊല്ലം സെയിലേഴ്സിനെ നാല് വിക്കറ്റിന് തോല്പിച്ച് അദാണി ട്രിവാൺഡ്രം റോയൽസ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് ഒരോവർ ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. അർദ്ധസെഞ്ച്വറിയുമായി റോയൽസിന് വിജയമൊരുക്കിയ റിയ ബഷീറാണ് കളിയിലെ താരം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. തുടർച്ചയായ രണ്ടാം മല്സരത്തിലും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദ് ചെറിയ സ്കോറിൽ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൌട്ടാക്കുകയായിരുന്നു. സ്കോർ 28ൽ നില്ക്കെ പത്ത് റൺസെടുത്ത സച്ചിൻ ബേബിയെ ടി എസ് വിനിലും പുറത്താക്കി. എന്നാൽ അഭിഷേക് ജെ നായരും വത്സൽ ഗോവിന്ദും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്സിന് തുണയായി.കൂറ്റൻ ഷോട്ടുകൾ പായിച്ച് അഭിഷേക് സ്കോർ ഉയർത്തിയപ്പോൾ നിലയുറപ്പിച്ചുള്ള ഇന്നിങ്സായിരുന്നു വത്സൽ ഗോവിന്ദിൻ്റേത്. മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്ന അഭിഷേകിനെ വി അജിത് പുറത്താക്കിയത് സെയിലേഴ്സിന് തിരിച്ചടിയായി. 36 പന്തുകളിൽ ഒരു ഫോറും അഞ്ച് സിക്സും അടക്കം 53 റൺസാണ് അഭിഷേക് നേടിയത്. തുടർന്നെത്തിയ എം എസ് അഖിലിനെ മനോഹരമായൊരു യോർക്കറിലൂടെ അഭിജിത് പ്രവീൺ മടക്കി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എൻ എം ഷറഫുദ്ദീൻ്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി. തുടർന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാൽ മറുവശത്ത് ഉറച്ച് നിന്ന വത്സൽ ഗോവിന്ദിൻ്റെ പ്രകടനമാണ് കൊല്ലത്തിന് മികച്ച സ്കോർ സാധ്യമാക്കിയത്. 47 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 63 റൺസാണ് വത്സൽ ഗോവിന്ദ് നേടിയത്. ട്രിവാൺഡ്രം റോയൽസിന് വേണ്ടി അഭിജിത് പ്രവീൺ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ എസ് സുബിൻ്റെ വിക്കറ്റ് നഷ്ടമായി. എന്നാൽ റിയ ബഷീറും കൃഷ്ണപ്രസാദും ചേർന്ന് അതിവേഗത്തിൽ ഇന്നിങ്സ് മുന്നോട്ട് നീക്കി. എന്നാൽ ക്യാപ്റ്റൻ കൃഷ്ണപ്രസാദിനെ ഏദൻ ആപ്പിൾ ടോമിൻ്റെ പന്തിൽ ഷറഫുദ്ദീൻ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ പുറത്താക്കി. 24 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തുടർന്ന് ഗോവിന്ദ് ദേവ് പൈയ്ക്കും എം നിഖിലിനുമൊപ്പം റിയ ബഷീർ തീർത്ത കൂട്ടുകെട്ടുകളാണ് മല്സരത്തിൽ റോയൽസിന് നിർണ്ണായകമായത്. ഗോവിന്ദ് ദേവ് പൈ 27ഉം നിഖിൽ 26ഉം റൺസെടുത്ത് പുറത്തായെങ്കിലും, മറുവശത്ത് ഉറച്ച് നിന്ന റിയ ബഷീർ 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 62 റൺസ് നേടി. കളി അവസാനത്തോട് അടുക്കെ റിയ ബഷീറിനെയും അഭിജിത് പ്രവീണിനെയും പുറത്താക്കി എം എസ് അഖിൽ സെയിലേഴ്സിന് പ്രതീക്ഷ നല്കി. എന്നാൽ മനസാന്നിധ്യത്തോടെ ബാറ്റ് വീശിയ അബ്ദുൾ ബാസിദിൻ്റെ പ്രകടനം കളി റോയൽസിന് അനുകൂലമാക്കി. 11 പന്തുകളിൽ 20 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൾ ബാസിദിൻ്റെ മികവിൽ 19ആം ഓവറിൽ റോയൽസ് ലക്ഷ്യത്തിലെത്തി. കൊല്ലത്തിന് വേണ്ടി ബിജു നാരായണനും എം എസ് അഖിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തിലൂടെ രണ്ട് പോയിൻ്റുമായി റോയൽസ് അക്കൗണ്ട് തുറന്നു.

കെസിഎല്ലിൽ വയനാടൻ കരുത്ത് കാട്ടി അഖിൻ സത്താർ; വീഴ്ത്തിയത് മൂന്ന് വിക്കറ്റുകൾ

0

വയനാട്: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ട്രിവാൻഡ്രം റോയൽസ് – കൊച്ചി ബ്ലൂടൈഗേഴ്സ് മത്സര മത്സരത്തിൽ അഖിൻ സത്താറിന്റെ തകർപ്പൻ ബോളിംഗ് പ്രകടനം ശ്രദ്ധേയമായി. കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളത്തിലിറങ്ങിയ താരം
വയനാട് കരിയമ്പാടിയിൽ, ചുണ്ടക്കര വീട്ടിൽ സത്താറിൻ്റെയും റഹ്മത്തിൻ്റെയും മകനാണ് . തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിന്റെ മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി സത്താർ റോയൽസിന്റെ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.

നാല് ഓവർ എറിഞ്ഞ സത്താർ, ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് നിർണ്ണായക വിക്കറ്റുകൾ നേടി. കൃത്യമായ ലൈനിലും ലെംഗ്ത്തിലുമുള്ള സത്താറിന്റെ പന്തുകൾ നേരിടാൻ റോയൽസ് ബാറ്റ്‌സ്മാൻമാർ ഏറെ ബുദ്ധിമുട്ടി. റോയൽസിന്റെ പ്രമുഖ ബാറ്റർമാരായ റിയ ബഷീർ, നിഖിൽ എം, അഭിജിത്ത് പ്രവീൺ എന്നിവരെയാണ് സത്താർ പവലിയനിലേക്ക് മടക്കിയത്.

ജുനിയർ തലങ്ങളിലെ മികവ് കെ.സി.എല്ലിലെ പ്രവേശനത്തെ എളുപ്പമാക്കി. കെ.സി.എല്ലിലെ ആദ്യ മത്സരത്തിലെ മികച്ച ബൗളിം​ഗ് പ്രകടനം ടീമിന് കൂടുതൽ ​​ഗുണകരമായേക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസ് ടീമിൽ അംഗമായിരുന്ന സത്താർ, 8 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റുകൾ നേടിയിരുന്നു. വരും മത്സരങ്ങളിലും സത്താറിന്റെ നിർണ്ണായക മുന്നേറ്റം ആവേശം പകരും.

‘ജാഡക്കാരി, എത്രനാളായി നമ്പർ ചോദിക്കുന്നു, ’; രാഹുലിന്റെ  ചാറ്റ് പുറത്ത്

തിരുവനന്തപുരം: യുവനടിയുടെ ആരോപണത്തിന് പിന്നാലെ പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള തെളിവുകളും പുറത്ത്.

രാഹുലിൻറെ ചാറ്റുകളും ശബ്ദസന്ദേശങ്ങളും ഒന്നിനുപുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

രാഹുൽ നടത്തിയ ചാറ്റുകൾ, സന്ദേശങ്ങളിലെ പ്രയോഗങ്ങൾ എന്നിവ ദുരുദ്ദേശ്യപരമെന്ന് വ്യക്തമാണ്. 2020 മുതലുള്ള ചാറ്റുകളും ഒടുവിൽ എംഎൽഎ ആയശേഷവുള്ള ശബ്ദസന്ദേശവുമാണ് പുറത്തുവന്നിരിക്കുന്നത്.

‘നിങ്ങൾ മുടിഞ്ഞ ഗ്ലാമറാണ്, താൻ പൊളിയാണ്, ഞാൻ എത്രനാളായി നമ്പർ ചോദിക്കുന്നു, താൻ ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാർ എല്ലാം ഇങ്ങനാ’ എന്നിങ്ങനെ നീളുന്നു പുറത്തുവന്ന ചാറ്റുകളിലെ രാഹുലിൻറെ മെസേജുകൾ.

യുവനേതാവിനെതിരായ വെളിപ്പെടുത്തൽ; നടി റിനി ആൻ ജോർജിനെതിരെ കടുത്ത സൈബർ ആക്രമണം

യുവനേതാവിൽ നിന്ന് ദുരനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞ നടിയും, മാധ്യമപ്രവർത്തകയുമായ റിനി ആൻ ജോർജിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ കമന്റുകളും , പോസ്റ്റുകളും പ്രചരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം യുവ രാഷ്ട്രീയ നേതാവിന് എതിരെ ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസം റിനി ഉന്നയിച്ചത്. അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടിയുടെ ആരോപണം. ‘അയാളുടെ’ പാർട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും റിനി വ്യക്തമാക്കിയിരുന്നു.

നാണം കെട്ട് പടിയിറക്കം! രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം:  യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു.

പാർട്ടിയും കൈവിട്ടതോടെ നാണം കെട്ട് പടിയിറങ്ങുകയായിരുന്നു. എംഎൽഎ സ്ഥാനവും രാജിവെയ്ക്കാമെന്ന തീരുമാനം രാഹുൽ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് അനൗദ്യോഗിക വിവരം.

യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആലപ്പുഴയിൽ നിന്നുളള സംസ്ഥാന ഭാരവാഹി ആർവി സ്നേഹയാണ് യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ രാഹുൽ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന ചർച്ചയ്ക്ക് തുടക്കമിട്ടത്.

ആദ്യം സംസ്ഥാന പ്രസിഡൻറിനെ പ്രതിരോധിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഭാരവാഹികളിൽ ഭൂരിഭാഗവും സ്നേഹയ്ക്ക് പിന്തുണയർപ്പിച്ചതോടെ പ്രതിരോധങ്ങൾ ദുർബലമായി.

തൊണ്ടയിൽ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുളളതല്ല. ഏത് പ്രോമിസിങ് യുവനേതാവായാലും തൊണ്ടയിൽ പുഴുത്തത് കാർക്കിച്ചു തുപ്പിണം എന്നായിരുന്നു രാഹുലിൻറെ പേര് പറയാതെ മറ്റൊരു യുവനേതാവ് ജിൻറോ ജോണിൻറെ വിമർശനം. മുതിർന്ന നേതാക്കൾ കൂടി കൈവിട്ടതോടെ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞിരുന്നില്ല.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റും നൽകില്ല

തിരുവനന്തപുരം; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജിവയ്ക്കാന്‍ രാഹുൽ മാങ്കൂട്ടത്തിലിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു.

അതിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിന്  സീറ്റും നല്‍കില്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും രാഹുലിനെതിരെ നിരവധി പരാതികള്‍ എഐസിസിക്ക് ലഭിച്ചതിന് പിന്നാലെ അന്വേഷണത്തിന് കെപിസിസിക്ക് നിര്‍ദേശം  നല്‍കിയിരുന്നു.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയാണ് സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെ വി.ഡി.സതീശനും കെപിസിസി ജനറല്‍ സെക്രട്ടറി സണ്ണി ജോസഫും അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു.

സംസ്ഥാനത്ത് 12 ദിവസങ്ങൾക്ക് ശേഷം ഉയർന്ന് സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ദിവസങ്ങൾക്ക് ശേഷം ഉയർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 200 രൂപയാണ് വർദ്ധിച്ചത്.

ഇന്ന് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 73,840 രൂപയാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 80,000 രൂപ നൽകേണ്ടി വരും എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9230 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 7575 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 5900 ആണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 122 രൂപയാണ്.

രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം; മൗനം തുടർന്ന് എംഎൽഎ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളിൽ  വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം.

ഇത്രയും ഗൗരവകരമായ  വിഷയത്തിൽ രാഹുൽ മൗനം വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.

സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. 

സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ് രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. 

‘മല്ലിക സുകുമാരന്‍ ലൂസ് ടോക്കർ’; മെമ്മറി കാര്‍ഡ് വിഷയത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വാക്കുതർക്കം

താരസംഘടനയായ ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ വാക്കുതർക്കം ഉണ്ടായതായി റിപ്പോർട്ട്. ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആണ് മെമ്മറി കാര്‍ഡ് വിഷയം പ്രശ്നമായത്.

വിഷയം ഉന്നയിച്ചത് നടി ലക്ഷ്മി പ്രിയയാണ് എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും പ്രസിഡന്റ് ശ്വേത മേനോനും അന്വേഷണ കമ്മീഷനെ രൂപീകരിക്കാന്‍ തീരുമാനിച്ചു. മല്ലിക സുകുമാരന്‍, ദേവന്‍, ജഗദീഷ് എന്നിവരെ അന്വേഷിക്കണ കമ്മീഷനാക്കണമെന്നാണ് ലക്ഷ്മി പ്രിയ ആവശ്യപ്പെട്ടത്. എന്നാല്‍ പേരുകള്‍ കേട്ട ഉടന്‍ മല്ലിക സുകുമാരന്‍ ലൂസ് ടോക്കറാണെന്ന് കുക്കു പരമേശ്വരന്‍ പറയുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് അനാവശ്യങ്ങള്‍ വിളിച്ചു പറയുമെന്നും ദേവനും സമാനമായ സ്വഭാവക്കാരനാണെന്നും കുക്കു പറഞ്ഞു. നടന്‍ ജഗദീഷിനെ പരിഗണിക്കാന്‍ പോലും തയ്യാറായില്ല എന്നാണ് ലഭിക്കുന്ന വിവരം. നിലവില്‍ ജയന്‍ ചേര്‍ത്തല, മുത്തുമണി, അമ്പിളി എന്നിവരെയാണ് അന്വേഷണ കമ്മീഷനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിന് പിന്നാലെ ആണ് വാക്ക് തർക്കം ഉണ്ടായത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

ഓണത്തിന് ചെലവേറും! ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള   ചെലവുകൾക്ക് പണം കണ്ടെത്തുന്നതിനു സർക്കാർ ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ചു.

ഓണക്കാലത്തെ ചെലവുകൾക്കായി 20,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാനുള്ള ഫയൽ മന്ത്രിയുടെ പരിഗണനയിലുണ്ടെങ്കിലും ഓണത്തിനു മുൻപു വേണോ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു വേണോ എന്ന കാര്യത്തിൽ തീരുമാനമായില്ല. 

ഇതിന്റെ ഭാഗമായി  25 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകൾക്കുണ്ടായിരുന്ന നിയന്ത്രണം 10 ലക്ഷം രൂപയ്ക്കു മുകളിലെ ബില്ലുകൾക്കു ബാധകമാക്കി.

10 ലക്ഷം രൂപയിലേറെയുള്ള ബില്ലുകൾ മാറണമെങ്കിൽ ഇനി ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണം.

ഇതു സംബന്ധിച്ച നിർദേശം എല്ലാ ട്രഷറി ശാഖകൾക്കും ഇന്നലെ കൈമാറി. ഇടപാടുകാരുടെ നിക്ഷേപം പിൻവലിക്കുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും പരിധി ബാധകമല്ല.