കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക നടനെ തെരുവുനായ ആക്രമിച്ചതായി റിപ്പോർട്ട്. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്.
കണ്ണൂരിലെ വായനശാലയിൽ നടന്ന ബോധവത്കരണ നാടകാവതരണത്തിനിടെയാണ് സംഭവം ഉണ്ടായത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം.
അതേസമയം രാധാകൃഷ്ണന്‍റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാൽ, പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് വ്യക്തമായത്.
തെരുവുനായ ശല്യത്തിനെതിരെ നാടകം; അവതരണത്തിനിടെ നടനെ നായ കടിച്ചു; നാടകമെന്ന് കരുതി കാണികൾ
തെരുവുനായ ശല്യത്തിനെതിരെ നാടകം; അവതരണത്തിനിടെ നടനെ നായ കടിച്ചു; നാടകമെന്ന് കരുതി കാണികൾ
കണ്ണൂര്‍: തെരുവുനായ ശല്യത്തിനെതിരെ ബോധവത്കരണ ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക നടനെ തെരുവുനായ ആക്രമിച്ചതായി റിപ്പോർട്ട്. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി രാധാകൃഷ്ണനെയാണ് തെരുവുനായ കടിച്ചത്.
കണ്ണൂരിലെ വായനശാലയിൽ നടന്ന ബോധവത്കരണ നാടകാവതരണത്തിനിടെയാണ് സംഭവം ഉണ്ടായത്. വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം അവതരിപ്പിക്കുന്നതിനിടെ അവിടേക്ക് എത്തിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന ഭാഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം.
അതേസമയം രാധാകൃഷ്ണന്‍റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാൽ, പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് വ്യക്തമായത്.
പശ്ചിമബംഗാളിൽ കനത്ത മഴയും മണ്ണിടിച്ചിലും; ആറ് മരണം, ദുദിയ ഇരുമ്പ് പാലം തകർന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലെ മിരിക്കിലിൽ കനത്തമഴയും മണ്ണിടിച്ചിലും. കനത്തമഴയെ തുടര്‍ന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് വിവരം. മിരിക്-കുര്‍സേങ് നഗരത്തെ ബന്ധിപ്പിക്കുന്ന ദുദിയ ഇരുമ്പ് പാലവും മണ്ണിടിച്ചിലില്‍ തകര്‍ന്നു.
സബ്-ഹിമാലയന്‍ വെസ്റ്റ് ബംഗാള്‍ പ്രദേശത്ത് തിങ്കളാഴ്ച വരെ കനത്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ ബംഗാളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തിസ്ത, മല്‍ തുടങ്ങിയ നദികള്‍ അപകടനിരപ്പിലും ഉയരെ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതുമൂലം പ്രളയസമാനമായ സാഹചര്യമാണ് പ്രദേശത്തുനില്‍ക്കുന്നത്.
കെട്ടിട നിർമ്മാണത്തിൽ ഗുരുതര പിഴവുകൾ; തീപിടുത്ത സാധ്യതാ മുന്നറിയിപ്പ് നൽകിയിരുന്നെന്നും കണ്ടെത്തൽ; വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത്. കെട്ടിട നിര്‍മ്മാണത്തിലുണ്ടായത് ഗുരുതര പിഴവുകളെന്നും തീപിടുത്ത സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് അവഗണിച്ചുവെന്നുമാണ് കണ്ടെത്തൽ. സബ് കളക്ടര്‍ നേതൃത്വം നൽകിയ അന്വേഷണ സമിതിയുടേതാണ് കണ്ടെത്തൽ. ആദ്യം പുക ഉയര്‍ന്ന യുപിഎസ് മുറിയിലെയും ആറു നില കെട്ടിടത്തിലെയും സുരക്ഷാവീഴ്ചകളും ചട്ടലംഘനങ്ങളും സമിതി ചൂണ്ടിക്കാട്ടി. ഒപ്പം പരിഹാര മാർഗങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ് വൈ ബ്ലോക്കില്‍ ഇക്കഴിഞ്ഞ മെയ് രണ്ടിനുണ്ടായ തീപിടുത്തത്തെക്കുറിച്ച് മൂന്നു തലങ്ങളിലുള്ള അന്വേഷണങ്ങളാണ് പ്രധാനമായും നടന്നത്.
സംഭവസമയം അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന അഞ്ച് മരണങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ കീഴിലുള്ള സംഘത്തിന്‍റേതായിരുന്നു ഒന്നാമത്തെ അന്വേഷണം. പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗത്തിന്‍റെ അന്വേഷണമായിരുന്നു രണ്ടാമത്തേത്. ഈ അന്വേഷണത്തില്‍ 200 കോടിയോളം ചെലവിട്ടുള്ള ആറു നില കെട്ടിടനിര്‍മ്മാണത്തില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയിരുന്നു. ഈ വീഴ്ചകള്‍ അടിവരയിടുന്നതും കൂടുതല്‍ കണ്ടെത്തലുകളും പരിഹാരനിര്‍ദേശങ്ങളുമടങ്ങിയതാണ് സബ് കളക്ടര്‍ മേല്‍നോട്ടം വഹിച്ച വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയുടെ നൂറു പേജോളം വരുന്ന റിപ്പോര്‍ട്ട്. പുക ഉയര്‍ന്ന എംആര്‍ഐ മെഷീന്‍റെ യുപിഎസ് മുറിയില്‍ ഗുരുതര സുരക്ഷാവീഴ്ചകള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുപിഎസ് ബാറ്ററി സിസ്റ്റത്തിന്‍റെ അറ്റകുറ്റപ്പണികള്‍ 2024 ഡിസംബറിലാണ് അവസാനമായി നടത്തിയത്. ബാറ്ററി ബാങ്ക് മുഴുവന്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിട്ടും അതുണ്ടായില്ല. യുപിഎസ് മുറിയില്‍ വെന്റിലേഷന്‍ സൗകര്യങ്ങളോ എമര്‍ജന്‍സി എക്സിറ്റോ തീ പ്രതിരോധ സംവിധാനമോ ഉണ്ടായിരുന്നില്ല. ആദ്യം അംഗീകാരം ലഭിച്ച ഫയര്‍ സേഫ്റ്റി പ്ലാനില്‍ യുപിഎസ് മുറി ഉണ്ടായിരുന്നില്ല. പിന്നീട് ചട്ടങ്ങള്‍ ലംഘിച്ച് കൂട്ടിച്ചേര്‍ത്തതായിരുന്നു ഈ മുറി.
ആറു നിലകളുള്ള പിഎംഎസ് വൈ കെട്ടിടത്തിലെ വീഴ്ചകളും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഫയര്‍ എന്‍ഒസി പുതുക്കിയിരുന്നില്ല. ഈ ബ്ലോക്കില്‍ ഫലപ്രദമായ ഫയര്‍ എസ്കേപ്പ് സംവിധാനം ഇല്ല. ഫയര്‍ എസ് കേപ്പ് സ്റ്റെയര്‍ കേസ് കെട്ടിടത്തിന് പുറത്തേക്ക് പോകുന്നതിന് പകരം അകത്തു തന്നെയാണ് എത്തുന്നത്. കാമ്പസില്‍ തീപിടുത്ത സാധ്യത ഉണ്ടെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും വേണ്ടത്ര മുന്‍കരുതലെടുക്കാതെ അധികൃതര്‍ അത് അവഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മൂടിവെക്കാന്‍ ശ്രമിക്കുന്നെന്നും ഒരാള്‍ക്കെതിരെ പോലും നടപടിയുണ്ടായില്ലെന്നുമാണ് ആരോപണം. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും ഏര്‍പ്പെടുത്തുന്ന പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. കെട്ടിട നിര്‍മ്മാണത്തിന് ലൈസന്‍സുകള്‍ ഉറപ്പുവരുത്തണമെന്നും അനുമതിയില്ലാതെ കെട്ടിടത്തില്‍ ഒരു കൂട്ടിട്ടേര്‍ക്കലും വരുത്തരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റെക്കോർഡിൽ തന്നെ പിടിമുറുക്കി സ്വർണവും വെള്ളിയും; ഇന്നും വർദ്ധനവ്, ഇന്നത്തെ നിരക്ക് ഇതാണ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവിലയിൽ വർദ്ധനവ്. റെക്കോർഡിൽ തന്നെ പിടിമുറുക്കി തുടരുകയാണ് സ്വർണം. ഇന്ന് ഒരു പവന് 640 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 87,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 10,945 രൂപയാണ്.
ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 95,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.
വെള്ളിയുടെ വിലയും ഇന്ന് റെക്കോർഡ് നിരക്കിലാണ്. 165 രൂപയാണ് ഇന്നത്തെ വിപണിവില. ചരിത്രത്തിൽ ആദ്യമായാണ് വെള്ളിവില 165 കടക്കുന്നത്. വരും ദിവസങ്ങളിൽ വെള്ളിയുടെ വില ഇനിയും ഉയരും എന്നാണ് വിപണിയിൽ നിന്നുള്ള സൂചന.
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് ഈയിടെ കാൽ ശതമാനം നിരക്ക് കുറച്ചതും വർഷാവസാനത്തോടെ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്ന സൂചനയും സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. ഡോളറിന്റെ ദുർബലാവസ്ഥയോടൊപ്പം രൂപയുടെ മൂല്യമിടിയുന്നതും വർധനവിന് കാരണമായി. കേന്ദ്ര ബാങ്കുകൾ തുടർച്ചയായി സ്വർണം വാങ്ങിക്കൂട്ടുകയാണ്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർക്കിടയിൽ താത്പര്യം വർധിച്ചതും സ്വർണം നേട്ടമാക്കി.
കോഹ്‌ലിയും രോഹിതും തിരിച്ചെത്തുന്നു; ഇന്ത്യയുടെ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും?ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര ഈ മാസം 19 മുതല്‍
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്നു വിരമിച്ച വെറ്ററന്‍ ഇതിഹാസങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ഇടവേളയ്ക്കു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തും. മാര്‍ച്ചില്‍ ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയ ശേഷം ഇരുവരും അന്താരാഷ്ട്ര പോരാട്ടം കളിച്ചിട്ടില്ല. 7 മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും തിരിച്ചു വരുന്നത്.
ഈ മാസം 19 മുതല്‍ പെര്‍ത്തിലാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ ഓസീസ് മണ്ണില്‍ കളിക്കുന്നത്.
448ല്‍ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ; രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസ് പരുങ്ങുന്നു
നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദില്‍ വച്ചാണ് ടീം പ്രഖ്യാപനം എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. പരിക്കേറ്റ് പുറത്തു നില്‍ക്കുന്ന ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരെ ടീമിലേക്ക് പരിഗണിച്ചേക്കില്ല.
ഹര്‍ദികിന്റെ അഭാവത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഏകദിന ടീമിലേക്ക് പരിഗണന ലഭിച്ചേക്കും. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണും ടീമിലെത്തിയേക്കും. പന്തിന്റെ അഭാവത്തില്‍ ഒന്നാം വിക്കറ്റ് കീപ്പറായി കെഎല്‍ രാഹുലെത്തുമ്പോള്‍ രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേലിനെ മറികടന്നു സഞ്ജുവിനെ പരിഗണിച്ചേക്കും. ഏകദിനത്തില്‍ മലയാളി താരത്തിനുള്ള മികവാണ് മുന്‍തൂക്കം നല്‍കുന്നത്.
കാന്താര മാജിക്! രണ്ടാം ദിനം 100 കോടി ക്ലബ്ബിൽ; കളക്ഷനിൽ കുതിപ്പ് തുടരുന്നുഓപ്പണിങ് ദിനത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 61.85 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു.
ദൃശ്യ വിസ്മയത്താൽ തീർത്ത ഒരു ഗംഭീര തിയറ്റർ അനുഭവം ആണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. പാൻ ഇന്ത്യൻ റിലീസ് ആയെത്തിയ കാന്താര രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ്. മിത്തോളജിയും ഫാന്റസിയും എല്ലാം കോർത്തിണക്കിയാണ് കാന്താര ഒരുക്കിയിരിക്കുന്നത്.
ഓപ്പണിങ് ദിനത്തിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രമായി 61.85 കോടി കളക്ഷൻ ചിത്രം നേടിയിരുന്നു. കന്നഡയിൽ നിന്ന് 19.6 കോടി, തെലുങ്കിൽ നിന്ന് 13 കോടി, ഹിന്ദിയിൽ നിന്ന് 18.5 കോടി, തമിഴിൽ നിന്ന് 5.5 കോടി, മലയാളത്തിൽ നിന്ന് 5.25 കോടിയുമാണ് ചിത്രം ആദ്യ ദിനം കളക്ട് ചെയ്തത്. 45 കോടി രൂപയാണ് രണ്ടാം ദിനത്തിൽ ചിത്രം നേടിയത്.
ആകെ മൊത്തം രണ്ട് ദിവസം കൊണ്ട് 106 കോടി ചിത്രം കളക്ട് ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം ചിത്രത്തിലെ ജയറാമിന്റെ കഥാപാത്രത്തിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. രാജശേഖര എന്ന രാജാവിന്റെ വേഷത്തിലാണ് ചിത്രത്തിൽ ജയറാമെത്തിയത്. രുക്മിണി വസന്ത് ആണ് ചിത്രത്തിൽ നായികയായെത്തിയത്.
‘ഒരിക്കലും അത് ചെയ്യരുത്, സിനിമയ്ക്കായി പരിശ്രമിച്ച ആയിരക്കണക്കിന് ആളുകളുടെ സ്വപ്നത്തെയാണ് ബാധിക്കുന്നത്’; അഭ്യർഥിച്ച് കാന്താര ടീം
കാന്താരയുടെ വിജയം നടൻ ജയസൂര്യയ്ക്കൊപ്പമാണ് ഋഷഭ് ഷെട്ടി ആഘോഷിച്ചത്. ഒരത്യാവശ്യത്തിനായി കൊച്ചിയിലെത്തിയപ്പോഴാണ് ഋഷഭ് ഷെട്ടിയുടെ വീട്ടിലേക്ക് ജയസൂര്യ എത്തിയത്. ‘കാന്താര’യുടെ വലിയ വിജയം ആഘോഷിക്കാൻ ജയസൂര്യയും കുടുംബവും ചേർന്ന് ഒരു കേക്ക് ഒരുക്കിയിരുന്നു.
‘എന്റെ മകളെ നായികയാക്കരുത്, നിങ്ങളുടെ സിനിമ പൊട്ടും, നിന്റെ പണം പോകും!’; അമ്മ നിര്‍മാതാവിനോട് പറഞ്ഞുവെന്ന് റാണി മുഖര്‍ജി
കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ച ശേഷം ഋഷഭ് ഷെട്ടി ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. സിനിമയ്ക്ക് ലഭിക്കുന്ന വൻ സ്വീകരണത്തിലുള്ള തന്റെ സന്തോഷം ജയസൂര്യയുടെ കുടുംബവുമായി പങ്കുവയ്ക്കാൻ ഋഷഭ് മറന്നില്ല. ജയസൂര്യ തന്നെയാണ് ഋഷഭിനൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
34 തവണ മുക്കുപണ്ടം പണയം വെച്ച് 10 ലക്ഷം രൂപയുടെ തട്ടിപ്പ്; ഒടുവിൽ ജീവനക്കാരി അറസ്റ്റിൽ
കൊല്ലം: കൊല്ലം ജില്ലയിലെ കടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നടന്ന വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മുൻ ജീവനക്കാരി അറസ്റ്റിലായി. കഴിഞ്ഞ ഒന്നര വർഷത്തിനിടെ, 34 തവണകളായി മുക്കുപണ്ടം (കൃത്രിമ സ്വർണം) പണയം വെച്ച് ഏകദേശം 10 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. ഐരക്കുഴി കൊച്ചുതോട്ടംമുക്ക് താഴെത്തോട്ടം ഹൗസിൽ അർച്ചനയാണ് തട്ടിപ്പിന് ശേഷം ഒളിവിൽ പോവുകയും, ഒരു വർഷത്തെ അന്വേഷണത്തിനൊടുവിൽ പോലീസിന്റെ പിടിയിലാവുകയും ചെയ്തത്.
കടയ്ക്കൽ പോസ്റ്റ് ഓഫീസ് ജങ്ഷനിലെ പണമിടപാട് സ്ഥാപനത്തിലായിരുന്നു അർച്ചന ജോലി ചെയ്തിരുന്നത്. സ്ഥാപനത്തിലെ നിയമങ്ങൾ മുതലെടുത്താണ് ഇവർ തട്ടിപ്പ് നടത്തിയത്.
സ്ഥാപനത്തിന്റെ രീതി അനുസരിച്ച് രണ്ടര ഗ്രാമിൽ കൂടുതലുള്ള സ്വർണാഭരണങ്ങൾ പണയം വെക്കുമ്പോൾ മാത്രമേ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ലോക്കറിൽ സൂക്ഷിക്കുമായിരുന്നുള്ളൂ.
ഈ പഴുത് മനസ്സിലാക്കിയ അർച്ചന, രണ്ടര ഗ്രാമിൽ കുറഞ്ഞ തൂക്കമുള്ള മുക്കുപണ്ടങ്ങൾ ഉപയോഗിച്ച്, വിവിധ സമയങ്ങളിലായി 34 തവണ പണയം വെച്ചു. സ്ഥാപന ഉടമ ഭക്ഷണം കഴിക്കാൻ പോകുന്ന ഇടവേളകളായിരുന്നു ഇവർ തട്ടിപ്പിനായി തിരഞ്ഞെടുത്തിരുന്നത്. ഇത്തരത്തിൽ കൃത്രിമ സ്വർണം ഉപയോഗിച്ച് പണയം വെച്ച് 10 ലക്ഷം രൂപയോളം ഇവർ സ്വന്തമാക്കി.
പണയം വെച്ച ആഭരണങ്ങളിൽ ഉടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തട്ടിപ്പ് വെളിച്ചത്തായി. തട്ടിപ്പ് പുറത്തായതോടെ സ്ഥാപനത്തിൽ നിന്ന് മുങ്ങിയ അർച്ചന ഒളിവിലായിരുന്നു. ഒരു വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരത്ത് ഒരു വീട്ടിൽ ജോലിയ്ക്ക് നിൽക്കുന്നതിനിടെയാണ് യുവതിയെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു, 65കാരിയുടെ മരണം സ്ഥിരീകരിച്ചത് ചികിത്സയിൽ കഴിയുന്നതിനിടെ
പത്തനംതിട്ട: സംസ്ഥാനത്ത് പേ വിഷബാധയേറ്റ് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മ (65) ആണ് മരിച്ചത്. കഴിഞ്ഞ മാസം നാലാം തിയതിയാണ് കൃഷ്ണമ്മയെ തെരുവ് നായ കടിച്ചത്. തെരുവ് നായയുടെ ആക്രമണത്തിന് പിന്നാലെ നിലത്ത് വീണ കൃഷ്ണമ്മയുടെ മുഖത്താണ് നായ കടിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കൃഷ്ണമ്മ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. എന്നാൽ കൃഷ്ണമ്മയെ കടിച്ച നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.
അതേസമയം, സംസ്ഥാനത്ത് ഈ വര്‍ഷം ജൂലൈ വരെ പേവിഷബാധ മൂലം 23 പേര്‍ മരിച്ചതായാണ് പുറത്തുവന്ന കണക്കുകള്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. പേവിഷബാധ മൂലമുള്ള മരണങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ പരിശോധിക്കുന്നതിലൂടെ മനസിലാകുന്നത്. ഇതിനിടെയാണ് പേവിഷ ബാധയേറ്റ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മറ്റൊരു സംഭവത്തിൽ, ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്ന വിദേശ പരിശീലകർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായി. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെയായിരുന്നു സംഭവം. രണ്ട് പരിശീലകർക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. കെനിയയുടെ സ്പ്രിന്റ് കോച്ച് ഡെന്നിസ് വാൻസോ, ജപ്പാന്റെ അസിസ്റ്റന്റ് കോച്ച് മികോ ഒകുമത്സു എന്നിവരെയാണ് തെരുവ് നായ്ക്കൾ കടിച്ചത്. ഇരുവരെയും ഉടൻ തന്നെ സഫ്ദർജങ് ആശുപത്രിയിൽ എത്തിച്ച് ചികത്സ നൽകി. സംഭവത്തെത്തുടർന്ന് സ്റ്റേഡിയത്തിലും പരിസരങ്ങളിലുമുള്ള തെരുവ് നായകളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ചാമ്പ്യന്‍ഷിപ്പ് വേദികള്‍ക്ക് അരികില്‍ ആളുകള്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ടെന്നും ഇത് പതിവായതുകൊണ്ടാണ് നായകള്‍ ഈ പരിസരത്ത് വീണ്ടും വരുന്നതെന്നും, രണ്ടു പരിശീലകര്‍ക്ക് കടിയേറ്റതെന്നുമാണ് പാര അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സംഘടക സമിതി ആരോപിക്കുന്നത്.
മെട്രോ പില്ലറില്‍ ബൈക്കിടിച്ച് അപകടം, കൊച്ചിയില്‍ യുവാവും യുവതിയും മരിച്ചുശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം.
കൊച്ചി: മെട്രോ പില്ലറില്‍ ബെക്കിടിച്ച് കയറിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. ആലപ്പുഴ സ്വദേശി സൂരജ് (25), സുഹൃത്ത് തൃശൂര്‍ സ്വദേശി ശ്വേത (24) എന്നിവരാണ് മരിച്ചത്. വൈറ്റിലയ്ക്ക് അടുത്ത് ചമ്പക്കരയില്‍ വച്ചാണ് അപകടം.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം വെല്‍കെയര്‍ ആശുപത്രി മോര്‍ച്ചറിയില്‍.
ദസറ, ദീപാവലി ആഘോഷം; ബെംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പ്രത്യേകതീവണ്ടി സർവീസ്; കേരളത്തിൽ പത്ത് സ്റ്റോപ്പുകൾ
മംഗലം മീഡിയ നെറ്റ്വർക്ക്
ബെംഗളൂരു: ദസറ, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി കൊല്ലത്തേക്ക് പ്രത്യേകതീവണ്ടി സർവീസ് പ്രഖ്യാപിച്ച് റെയിൽവേ. ബെംഗളൂരു-കൊല്ലം റൂട്ടിലാണ് പ്രത്യേകതീവണ്ടി സർവീസ്.
ഒക്ടോബർ 4, 11, 18 തീയതികളിൽ വൈകീട്ട് മൂന്നിന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന തീവണ്ടി (06219) അടുത്തദിവസം രാവിലെ 6.20-ന് കൊല്ലത്ത് എത്തിച്ചേരും. മടക്ക തീവണ്ടി (06220) ഒക്ടോബർ 5, 12, 19 തീയതികളിൽ രാവിലെ 10.45-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് അടുത്തദിവസം പുലർച്ചെ 3.30-ന് എസ്എംവിടിയിൽ എത്തും.
കേരളത്തിൽ സ്റ്റോപ്പുകൾ ഉള്ളത്;
പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം
രക്തസമ്മർദക്കുറവും ഹൃദയമിടിപ്പ് കൂടുതലും; പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ
കൊച്ചി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് മഅ്ദനിയെ അഡ്മിറ്റ് ചെയ്തത്. രക്തസമ്മർദക്കുറവ്, ഹൃദയമിടിപ്പ് കൂടുതൽ, ശ്വാസതടസം, ഡയബറ്റിക് ന്യൂറോപ്പതി മൂലം രക്തചംക്രമണ വ്യവസ്ഥയ്‌ക്കുണ്ടായ തകരാറുകൾ എന്നിവയാണ് അബ്ദുൾ നാസർ മഅ്ദനിയെ അലട്ടുന്ന പ്രശ്നങ്ങൾ. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയിൽ വൃക്ക മാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങൾക്ക് മഅ്ദനി ചികിത്സ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തിൽ വീട്ടിൽ തുടരുകയായിരുന്നു അദ്ദേഹം. ആശുപത്രിയിൽ പ്രവേശിച്ച മഅ്ദനിക്ക് എക്കോ, ഇ സി ജി, എക്‌സ്‌റേ, ഡോപ്ലർ സ്‌കാനുകൾ തുടങ്ങിയ പരിശോധനകൾ നടത്തി. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. പി എച്ച് മുഹമ്മദ് ഇഖ്ബാലിന്റെ നേതൃത്വത്തിൽ വിദഗ്ധ മെഡിക്കൽ സംഘം വിശദമായ പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാക്കി.
അബ്ദുൾ നാസർ മഅ്ദനി പ്രതിയായ ബെംഗളൂരു സ്ഫോടന കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി കഴിഞ്ഞ മാസം വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. കേസിലെ പ്രതി താജുദ്ദീൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിചാരണ കോടതിക്ക് നിർദ്ദേശം നൽകിയത്.
വിചാരണ അനന്തമായി നീണ്ടുപോകുന്നതിനെതിരെയാണ് താജുദ്ദീൻ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. 16 വർഷമായി ജയിലിൽ തുടരുകയാണെന്ന് താജുദ്ദീൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോടതി നടപടികൾ വേഗത്തിലാക്കണമെന്നും താജുദ്ദീൻ അഭിഭാഷകൻ മുഖേന സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
എറണാകുളം തിരുവാണിയൂരിൽ 3 വയസുകാരിയെ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പോലീസ് കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: എറണാകുളം തിരുവാണിയൂരിൽ അമ്മ ചാലക്കുടി പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ 3 വയസുകാരിയുടെ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ അമ്മയെ മാത്രമാണ് കേസിൽ പ്രതി ചെതിട്ടുള്ളത്. കുട്ടിയെ പീഡനത്തിനിരയാക്കിയ അച്ഛന്റെ സഹോദരനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ചെങ്ങമനാട് പോലീസാണ് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 101 സാക്ഷികളാണ് ഉള്ളത്. കേസിൽ പുത്തൻകുരിശ് പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത് മൂവാറ്റുപുഴ പോക്സോ കോടതിയിലാണ്.
2025മെയ് 19 തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. അമ്മയ്ക്കൊപ്പമുണ്ടായിരുന്ന നാല് വയസുകാരിയെ കാണാതാകുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുട്ടിയെ ആലുവയില്‍ ബസില്‍വെച്ച് കാണാതായി എന്നായിരുന്നു അമ്മ ആദ്യം നല്‍കിയ മൊഴി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി പോകുന്ന അമ്മയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പോലീസിനോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ നടത്തിയ തിരച്ചിലില്‍ പിറ്റേദിവസം കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയോട് അച്ഛന്റെ കുടുംബം കാണിച്ച അമിത വാത്സല്യവും പ്രതി നേരിട്ട ഒറ്റപ്പെടലുമാണ് കൊലപാതകത്തിനുള്ള കാരണമായി കുറ്റപത്രത്തിൽ പറയുന്നത്.
എന്നാൽ കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുഞ്ഞ് പീഡിപ്പിക്കപ്പെട്ടുവെന്ന വിവരം പുറം ലോകമറിഞ്ഞത്. അച്ഛന്റെ സഹോദരനാണ് കുഞ്ഞിനെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. കൊല്ലപ്പെടുന്നതിന്റെ തലേ ദിവസവും ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ചിരുന്നു. കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലെ മുറിവ് പ്രതിയുടെ ലൈംഗിക വൈകൃതങ്ങളുടെ തെളിവാകുന്നുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
സ്വകാര്യ ഭൂമിയിൽ ചന്ദനക്കൃഷി ലാഭകരമാക്കാം; നിയമനിർമ്മാണം ഉടൻ; കർഷകർക്ക് വരുമാന സാധ്യത തുറന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ
ചേളന്നൂർ (കോഴിക്കോട്): കർഷകർക്ക് തങ്ങളുടെ സ്വകാര്യ ഭൂമിയിൽ ചന്ദനമരം നട്ടുവളർത്തി വരുമാനം നേടാനുള്ള സുപ്രധാന അവസരം ഒരുങ്ങുന്നു. ഇതിനായുള്ള പുതിയ നിയമനിർമ്മാണം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പ്രഖ്യാപിച്ചു. ഒക്ടോബർ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, കർഷകർക്ക് അവരുടെ ഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ച് വിൽപ്പന നടത്താൻ സാധിക്കും. ഈ മരത്തിന്റെ വിൽപ്പനവില പൂർണ്ണമായും കർഷകന് ലഭ്യമാകും. ഇത് സംസ്ഥാനത്ത് ചന്ദനക്കൃഷി പ്രോത്സാഹിപ്പിക്കാൻ വലിയൊരു പ്രചോദനമാകും. ഇതിന്റെ ഭാഗമായി, ഒരു കോടി ചന്ദനത്തൈകൾ കേരളത്തിലുടനീളം നട്ടുവളർത്താനുള്ള പദ്ധതിയും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സമഗ്ര വനനയം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 100 കോളേജുകളെ ‘നോളജ് പാർട്ണർ ഇൻസ്റ്റിറ്റ്യൂഷൻസായി’ പ്രഖ്യാപിച്ചു. ഈ സ്ഥാപനങ്ങൾ വനമേഖലകളുമായി ബന്ധപ്പെട്ട ഗവേഷണം, അവബോധം, വിദ്യാഭ്യാസം എന്നീ പ്രവർത്തനങ്ങളിൽ വനം വകുപ്പിന്റെ സ്ഥിര പങ്കാളികളാകും. വനശ്രീയിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ട്രീ ബാങ്കിങ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ ‘അരണ്യം മാസിക’യുടെ സ്പെഷ്യൽ പതിപ്പ് വനം-വന്യജീവി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം പ്രകാശനം ചെയ്തു. നക്ഷത്രവനം, ശലഭോദ്യാനം എന്നിവ വിജയകരമായി പൂർത്തിയാക്കിയ സ്കൂളുകൾക്കും കോളേജുകൾക്കുമുള്ള ഉപഹാരങ്ങൾ മന്ത്രി എ.കെ. ശശീന്ദ്രനും മേയർ ബീനാ ഫിലിപ്പും ചേർന്ന് വിതരണം ചെയ്തു.
ചീഫ് വൈൽഡ് ലൈഫ് വാർഡനും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ പ്രമോദ് ജി. കൃഷ്ണൻ, സോഷ്യൽ ഫോറസ്ട്രി ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വി.പി. ജയപ്രകാശ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും പങ്കെടുത്തു. വയനാട് വന്യജീവി സങ്കേതം അസി. ഫോറസ്റ്റ് കൺസർവേറ്റർ എം. ജോഷിലിന്റെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് ക്വിസ് മത്സരവും നടന്നു.
